"മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു."(വിശുദ്ധ ഖര്‍ആന്‍)

മനുഷ്യ നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പ്രകൃതിയുടെ താളം തകര്‍ക്കുന്നു

അദ്ധ്യായം 65 ത്വലാഖ്

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

يَٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٍ مُّبَيِّنَةٍۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِى لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرًا

I=ഹേ, നബിയേ നിങ്ങള് സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന് നിര്ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്; ‘ഇദ്ദഃ’യെ നിങ്ങള് (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്. അവരുടെ വീടുകളില്നിന്നു നിങ്ങളവരെ പുറത്താക്കരുത്‌; അവര്പുറത്തുപോകുകയും ചെയ്യരുത്;- പ്രത്യക്ഷത്തിലുള്ളതായ വല്ല നീചവൃത്തിയും അവര് കൊണ്ടുവരുന്നതായാലല്ലാതെ, [അപ്പോള്പുറത്താക്കാവുന്നതാണ്.] അതു എല്ലാം അല്ലാഹുവിന്റെ നിയമാതിര്ത്തികളാകുന്നു. അല്ലാഹുവിന്റെ നിയമാതിര്ത്തികളെ ആര് വിട്ടു കടക്കുന്നുവോ, തീര്ച്ചയായും അവന് തന്നോടുതന്നെ അക്രമം പ്രവൃത്തിച്ചിരിക്കുന്നു. നിനക്കറിഞ്ഞു കൂടാ – അതിനുശേഷം അല്ലാഹു വല്ല കാര്യവും പുത്തനായുണ്ടാക്കിയേക്കാം.

فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٍ وَأَشۡهِدُواْ ذَوَىۡ عَدۡلٍ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجًا

2= അങ്ങനെ, അവര് [ആ സ്ത്രീകള്] അവരുടെ അവധിക്കലെത്തുമ്പോള്, നിങ്ങള് അവരെ (സദാചാര) മര്യാദ പ്രകാരം വെച്ചുകൊള്ളുകയോ, അല്ലെങ്കില് (സദാചാര) മര്യാദപ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്നിന്നുള്ള രണ്ടു നീതിമാന്മാരെ സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിനുവേണ്ടി സാക്ഷ്യം (ശരിക്കും) നിലനിറുത്തുകയും ചെയ്യുക. അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിച്ചുവരുന്നവര്ക്കു ഉപദേശം നല്കപ്പെടുന്നതാണ് ഇതൊക്കെ. ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന് ഒരു പോംവഴി ഏര്പ്പെടുത്തിക്കൊടുക്കും;-

وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَىۡءٍ قَدۡرًا

3= (മാത്രമല്ല.) അവന് കണക്കാക്കാത്തവിധത്തിലൂടെ അവനു ഉപജീവനം നല്കുകയും ചെയ്യുന്നതാണ്. ആര് അല്ലാഹുവിന്റെ മേല് (കാര്യങ്ങളെല്ലാം) ഭരമേല്പ്പിക്കുന്നുവോ അവനു അവന്(തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിര്ണ്ണയം [വ്യവസ്ഥ] ഏര്പ്പെടുത്തിയിട്ടുണ്ട്.

وَٱلَّٰٓئِى يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٍ وَٱلَّٰٓئِى لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرًا

4=നിങ്ങളുടെ സ്ത്രീകളില്നിന്നു ആര്ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ, - നിങ്ങള് സംശയപ്പെടുകയാണെങ്കില് - അവരുടെ ‘ഇദ്ദഃ’ മൂന്നുമാസമാകുന്നു:- ആര്ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (അങ്ങിനെ)തന്നെ. ഗര്ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്തങ്ങളുടെ ഗര്ഭം പ്രസവിക്കലാണ്. അല്ലാഹുവിനെ ആര്സൂക്ഷിക്കുന്നുവോ അവനു തന്റെ കാര്യത്തെക്കുറിച്ച് അവന്എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്.

ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّئَاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا

5=അതു അല്ലാഹുവിന്റെ കല്പനയാകുന്നു; അവന് അതു നിങ്ങള്ക്കു ഇറക്കിത്തന്നിരിക്കുകയാണ്‌. അല്ലാഹുവിനെ ആര്സൂക്ഷിക്കുന്നുവോ അവനു തന്റെ തിന്മകളെ അവന് (മാപ്പാക്കി) മറച്ചുവെച്ചുകൊടുക്കുകയും, അവനു പ്രതിഫലം വമ്പിച്ചതാക്കുകയും ചെയ്യും.

أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٍ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَئَاتُوهُنَّ أُجُورَهُنَّۖ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٍۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ

6=നിങ്ങള് താമസിക്കുന്നിടത്തില്പെട്ട – അതായതു, നിങ്ങളുടെ കഴിവില്പെട്ട – (ഒരു) സ്ഥലത്തു നിങ്ങള് അവരെ താമസിപ്പിക്കുവിന്. അവരുടെ മേല് ഇടുക്കം [ഞെരുക്കം] ഉണ്ടാക്കുവാന്വേണ്ടി നിങ്ങള് അവരോടു ഉപദ്രവം പ്രവര്ത്തിക്കരുത്‌. അവര് ഗര്ഭവതികളാണെങ്കില്, അവര്തങ്ങളുടെ ഗര്ഭം പ്രസവിക്കുന്നതുവരേക്കും നിങ്ങള് അവര്ക്കു ചിലവുകൊടുക്കുകയും ചെയ്യണം. എനി, അവര്നിങ്ങള്ക്കുവേണ്ടി (കുട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്അവര്ക്കു അവരുടെ പ്രതിഫലം കൊടുക്കണം. (സദാചാര) മര്യാദപ്രകാരം നിങ്ങള് തമ്മില് കാര്യാലോചന നടത്തുകയും ചെയ്യുവിന്. നിങ്ങള് (അന്യോന്യം) ഞെരുക്കം പ്രകടിപ്പിക്കുകയാണെങ്കില്, അപ്പോള് അവനു [ഭര്ത്താവിനു] വേണ്ടി വേറൊരുവള് (കുട്ടിക്കു) മുലകൊടുത്തേക്കാവുന്നതാണ്.

لِيُنفِقۡ ذُو سَعَةٍ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٍ يُسۡرًا

7=നിവൃത്തിയുള്ളവന് തന്റെ നിവൃത്തിയില്നിന്നു ചിലവഴിച്ചുകൊള്ളട്ടെ; യാതോരുവന്റെമേല് അവന്റെ ഉപജീവനം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്, തനിക്കു അല്ലാഹു നല്കിയതില്നിന്നും ചിലവഴിച്ചുകൊള്ളട്ടെ. ഒരു ദേഹത്തോടും [ആളോടും] അല്ലാഹു അതിനു നല്കിയതല്ലാതെ (ചിലവാക്കുവാന്) അവന് ശാസിക്കുകയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏര്പ്പെടുത്തിക്കൊടുത്തേക്കുന്നതാണ്
وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابًا شَدِيدًا وَعَذَّبۡنَٰهَا عَذَابًا نُّكۡرًا

8=എത്രയോ രാജ്യം [രാജ്യക്കാര്] അതിന്റെ റബ്ബിന്റെയും, അവന്റെ റസൂലുകളുടെയും കല്പന ധിക്കരിച്ചു കളഞ്ഞു! അതിനാല്, നാം അവയെ കഠിനമായ കണക്കു വിചാരണ നടത്തുകയും, നികൃഷ്ടമായ [കടുത്ത] ശിക്ഷ ശിക്ഷിക്കുകയും ചെയ്തു.

فَذَاقَتۡ وَبَالَ أَمۡرِهَا وَكَانَ عَٰقِبَةُ أَمۡرِهَا خُسۡرًا

9=അങ്ങനെ, അവയുടെ കാര്യത്തിന്റെ ദുഷ്ഫലം അവ ആസ്വദിച്ചു; അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം (തന്നെ) ആയിരുന്നുതാനും.

أَعَدَّ ٱللَّهُ لَهُمۡ عَذَابًا شَدِيدًاۖ فَٱتَّقُواْ ٱللَّهَ يَٰٓأُوْلِى ٱلۡأَلۡبَٰبِ ٱلَّذِينَ ءَامَنُواْۚ قَدۡ أَنزَلَ ٱللَّهُ إِلَيۡكُمۡ ذِكۡرًا

10=അവര്ക്കു [ആ രാജ്യക്കാര്ക്കു] അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാല്, നിങ്ങള്അല്ലാഹുവിനെ സൂക്ഷിക്കുവിന് - ബുദ്ധിമാന്മാരേ, (അതെ), വിശ്വസിച്ചവരേ തീര്ച്ചയായും, നിങ്ങള്ക്കു അല്ലാഹു ഒരു ഉല്ബോധനം ഇറക്കിത്തന്നിരിക്കുന്നു;-

رَّسُولًا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٍ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحًا يُدۡخِلۡهُ جَنَّٰتٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدًاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا

11=(അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായും കൊണ്ട് അല്ലാഹുവിന്റെ ‘ആയത്തുകളെ’ [വേദലക്ഷ്യങ്ങളെ] അദ്ദേഹം നിങ്ങള്ക്കു ഓതിത്തരുന്നു; വിശ്വസിക്കുകയും, സല്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്നിന്നു പ്രകാശത്തിലേക്കു വരുത്തുവാന് വേണ്ടി. അല്ലാഹുവില് വിശ്വസിക്കുകയും, സല്കര്മം പ്രവര്ത്തിക്കുകയും ചെയ്യുന്നതാരോ അവനെ അവന് അടിഭാഗത്തു കൂടി അരുവികള് ഒഴുകുന്ന സ്വര്ഗങ്ങളില്പ്രവേശിപ്പിക്കുന്നതാണ്; അതില് എന്നെന്നും നിത്യവാസികളായ നിലയില്. അല്ലാഹു അ(ങ്ങിനെയുള്ള) വനു ഉപജീവനം നന്നാ(യി ഒരു)ക്കി വെച്ചിട്ടുണ്ട്.

ٱللَّهُ ٱلَّذِى خَلَقَ سَبۡعَ سَمَٰوَٰتٍ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىۡءٍ قَدِيرٌ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَىۡءٍ عِلۡمًۢا

12=ഏഴു ആകാശങ്ങളെ – ഭൂമിയില് നിന്നും തന്നെ അവയെപ്പോലെ – സൃഷ്ടിച്ചവനത്രെ അല്ലാഹു. അവയ്ക്കിടയില്കല്പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്ക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങള് അറിയുവാന് വേണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്നത്).