വിശുദ്ധ ഖുര്‍ആന്‍: അല്‍ബഖറ അദ്ധ്യായം .രണ്ട്
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1)
ا ل م
അ ലിഫ് ലാം മീം
ذَلِكَ الْكِتَابُ لاَ رَيْبَ فِيهِ هُدًى لِّلْمُتَّقِينَ
ആ വേദം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍-
(പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റെ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധന പ്രവര്‍ത്തന മാര്‍ഗ്ഗത്തില്‍ കരുതലോടെ നിലകൊള്ളുന്നവര്‍)-ക്ക്
നേര്‍വഴി കാണിക്കുന്നതത്രെ അത്.
(2)
الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയതില്‍ (ശാരീരികവും സമ്പത്തികവുമായിലഭിച്ച ആനുഗ്രത്തില്‍) നിന്ന് (അല്ലാഹുവിന്‍റെ വ്യവസ്ഥിതിയുടെ താല്‍പര്യമനുസരിച്ച്)ചെലവഴിക്കുകയും,
(3)
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ
നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട -അതേ-സന്ദേശത്തില്‍ വിശ്വസിക്കുകയും,പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍.
(4)
أُوْلَئِكَ عَلَى هُدًى مِّن رَّبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ
(ശരിയായ രാഷ്ട്രീയ നിലപാട് കാരണം)അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍.
അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
(5)
إِنَّ الَّذِينَ كَفَرُواْ سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لاَ يُؤْمِنُونَ
സത്യനിഷേധികളെ(അല്ലാഹുവിന്‍റെ വ്യവസ്ഥിതിയെ നിഷേധിച്ചവരെ) സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
(7)
خَتَمَ اللَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ وَعَلَى أَبْصَارِهِمْ غِشَاوَةٌ وَلَهُمْ عَذَابٌ عَظِيمٌ
(നിഷേധാത്മകമായ അവരുടെ നിലപാട് കാരണം)അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് .
അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്.അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.
(8)
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ
9-(വേദങ്ങളെ രാാഷ്ട്രീയ മാര്‍ഗ്ഗദര്‍നമായി സ്വീകരിക്കാത്ത) ചില ആളുകള്‍ മനുഷ്യരിലുണ്ട്. അവര്‍ പറയും ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു
എന്നു; വാസ്തവമാകട്ടെ അവര്‍ വിശ്വാസികളല്ലതന്നെ.
(9)
يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلاَّ أَنفُسَهُم وَمَا يَشْعُرُونَ
10-അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്‍.
യഥാര്‍ഥത്തില്‍ അവര്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് അവരെത്തന്നെയാകുന്നു. അവരതു മനസ്സിലാക്കുന്നില്ല
(10)
فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ
11-അവരുടെ മനസ്സുകളില്‍ ഒരു രോഗമുണ്ട്. അല്ലാഹു ആ രോഗത്തെ കൂടുതല്‍ വളര്‍ത്തിയിരിക്കുന്നു.കള്ളം https://www.acheterviagrafr24.com/prix-du-viagra/ പറഞ്ഞുകൊണ്ടിരുന്നതിന് അവര്‍ക്ക് നോവുന്ന ശിക്ഷയാണുള്ളത്.
(11)
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ
12-`ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍` എന്ന് അവരോടു പറയുമ്പോള്‍, `ഞങ്ങള്‍ നന്‍മ ചെയ്യുന്നവര്‍ തന്നെയാകുന്നു` എന്നവര്‍ മറുപടി പറയുന്നു.
(12)
أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ
13-അറിയുക, അവര്‍ comprarviagraes24.com നാശകാരികള്‍ തന്നെയാകുന്നു. പക്ഷേ, അവരത് അറിയുന്നില്ല.
(13)
وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ
14-`മറ്റു ജനങ്ങള്‍ വിശ്വസിക്കുന്നതുപോലെ(ദൈവീകവ്യവസ്ഥിതി-الدين - യെ അംഗീകരിച്ചുകൊണ്ട്) നിങ്ങളും വിശ്വസിക്കുവിന്‍` എന്നു പറയുമ്പോള്‍, അവര്‍ പറയുന്നു: `മൂഢന്‍മാ ര്‍ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ?`
(14)
أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَٰكِن لَّا يَعْلَمُونَ
അറിയുക, സത്യത്തില്‍ അവര്‍തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷേ, അവരതറിയുന്നില്ല.
(15)
وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ
15-വിശ്വാസികളെ(ദൈവീക വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്നവരെ) കണ്ടുമുട്ടുമ്പോള്‍
അവര്‍ പറയും: `ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.` സ്വന്തം ചെകുത്താന്മാരുമായി തനിച്ചാവുമ്പോള്‍ (അവര്‍)പറയും: `വാസ്തവത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം(നിങ്ങളുടെ വ്യവസ്ഥിതിയോടൊപ്പം)തന്നെയാണ്. അക്കൂട്ടരെ പരിഹസിക്കുക മാത്രമാണ് ഞങ്ങള്‍`.
(16)
-اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ
അല്ലാഹു അവരെയാകുന്നു പരിഹസിക്കുന്നത്. അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ അവരെ കയറൂരിവിടുകയാകുന്നു.
(17)
أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ وَمَا كَانُوا مُهْتَدِينَ
16-സന്‍മാര്‍ഗം കൊടുത്ത് ദുര്‍മാര്‍ഗം വാങ്ങിച്ചവരത്രെ(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ച് നിര്‍മ്മിത വ്യവസ്ഥിതിയെ അംഗീകരിച്ചവരത്രെ) അവര്‍.
അതിനാല്‍ അവരുടെ കച്ചവടം ഒട്ടും ലാഭകരമായില്ല. അവര്‍ ഒരിക്കലും നേര്‍വഴിയിലായതുമില്ല.