بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
وَٱلضُّحَىٰ
1=പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!
وَٱلَّيۡلِ إِذَا سَجَىٰ
2=രാത്രിതന്നെയാണ (സത്യം)- അതു ശാന്തമാകുമ്പോള്‍!
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
3=1(നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.
وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ
4=നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
5=വഴിയെ നിന്‍റെ റബ്ബ് നിനക്ക് നിശ്ചയമായും തരുകയും ചെയ്യും. അപ്പോള്‍ നീ തൃപ്തിപ്പെടുന്നതാണ്.
أَلَمۡ يَجِدۡكَ يَتِيمًا فَئَاوَىٰ
6=നിന്നെ അവന്‍ അനാഥയായി കാണുകയും, എന്നിട്ടു (നിനക്കു) ആശ്രയം നല്‍കുകയും ചെയ്തില്ലേ ?!
وَوَجَدَكَ ضَآلًّا فَهَدَىٰ
7=നിന്നെ അവന്‍ നേർമാർഗ്ഗം അറിയാത്തവനായി കാണുകയും, എന്നിട്ടു (നിനക്കു) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَآئِلًا فَأَغۡنَىٰ
8=നിന്നെ അവന്‍ ദരിദ്രനായി കാണുകയും, എന്നിട്ടു (നിനക്കു) ധന്യത നല്‍കുകയും ചെയ്തിരിക്കുന്നു.
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
9=എന്നിരിക്കെ, അനാഥയെ നീ കീഴടക്കിവെക്കരുത്.
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
10= (ആവശ്യക്കാരനായി)ചോദിച്ചുവരുന്നവനെ നീ മിരട്ടിവിടുകയും അരുത്.
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
11=നിന്‍റെ റബ്ബിന്‍റെ അനുഗ്രഹത്തെക്കുറിച്ച് ( വിശേഷിച്ചും വേദത്തിലധിഷ്ടിതമായ 'വ്യവസ്ഥിതിയെ കുറിച്ച്)നീ പ്രഘോഷണം നടത്തുകയും ചെയ്യുക.