അദ്ധ്യായം -45 (അൽ ജാഥിയ)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

45 : 1
حم
ഹാ-മീം

45 : 2
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ
(ഈ) വേദഗ്രന്ഥം അവതരിപ്പിക്കുന്നതു പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

45 : 3
إِنَّ فِى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَءَايَٰتٍ لِّلۡمُؤۡمِنِينَ
നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും സത്യവിശ്വാസികള്‍ക്കു (ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവർക്ക്) പല ദൃഷ്ടാന്തങ്ങളുമുണ്ട്.

45 : 4
وَفِى خَلۡقِكُمۡ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٌ لِّقَوۡمٍ يُوقِنُونَ
നിങ്ങളുടെ സൃഷ്ടിയിലും, ജീവികളായി അവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിലും ഉണ്ട്, ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളും.

45 : 5
وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزۡقٍ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَتَصۡرِيفِ ٱلرِّيَٰحِ ءَايَٰتٌ لِّقَوۡمٍ يَعۡقِلُونَ
രാവും പകലും വ്യത്യാസപ്പെടുന്നതിലും, ആകാശത്തുനിന്ന്‍ ആഹാരമായിക്കൊണ്ട് അല്ലാഹു (മഴ) ഇറക്കി അതുമൂലം ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം - ജീവിപ്പിക്കുന്നതിലും, കാറ്റുകളെ (കൈകാര്യം ചെയ്തു) നടത്തിപ്പോരുന്നതിലും, ബുദ്ധി ഉപയോഗി(ച്ചു മനസ്സിലാ)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.

45 : 6
تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۖ فَبِأَىِّ حَدِيثٍۢ بَعۡدَ ٱللَّهِ وَءَايَٰتِهِۦ يُؤۡمِنُونَ
(നബിയേ) അല്ലാഹുവിന്‍റെ 'ആയത്തു'കള്‍ [വചനങ്ങളാകുന്ന ലക്ഷ്യങ്ങള്‍] ആകുന്നു അവ. യഥാര്‍ത്ഥമായ നിലക്കു അവയെ നിനക്കു നാം ഓതിക്കേള്‍പ്പിക്കുന്നു. അല്ലാഹുവിനും അവന്‍റെ 'ആയത്തു'കള്‍ക്കും പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?!

45 : 7
وَيۡلٌ لِّكُلِّ أَفَّاكٍ أَثِيمٍ
മഹാപാപിയും വ്യാജക്കാരനുമായ എല്ലാവര്‍ക്കും നാശം!

45 : 8
يَسۡمَعُ ءَايَٰتِ ٱللَّهِ تُتۡلَىٰ عَلَيۡهِ ثُمَّ يُصِرُّ مُسۡتَكۡبِرًا كَأَن لَّمۡ يَسۡمَعۡهَاۖ فَبَشِّرۡهُ بِعَذَابٍ أَلِيم
അല്ലാഹുവിന്‍റെ 'ആയത്തു'കള്‍ അവനു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി അവന്‍ കേള്‍ക്കുന്നു; പിന്നെയും, അഹംഭാവം നടിച്ചുകൊണ്ടു - അതു കേട്ടിട്ടില്ലാത്തതുപോലെ - അവന്‍ (നിഷേധത്തില്‍) നിരതനാകുന്നു! ആകയാല്‍, അവനു വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

45 : 9
وَإِذَا عَلِمَ مِنۡ ءَايَٰتِنَا شَيۡئًا ٱتَّخَذَهَا هُزُوًاۚ أُوْلَٰٓئِكَ لَهُمۡ عَذَابٌ مُّهِينٌ
നമ്മുടെ 'ആയത്തുകളില്‍ നിന്നു വല്ലതും അവന് അറിവായാല്‍, അവയെ അവന്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.

45 : 10
مِّن وَرَآئِهِمۡ جَهَنَّمُۖ وَلَا يُغۡنِى عَنۡهُم مَّا كَسَبُواْ شَيۡئًا وَلَا مَا ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَۖ وَلَهُمۡ عَذَابٌ عَظِيمٌ
അവരുടെ പിന്നാലെയുണ്ട് നരകം! അവര്‍ പ്രവര്‍ത്തി(ച്ചു സമ്പാദി)ച്ചതാകട്ടെ, അല്ലാഹുവിനു പുറമെ അവര്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചിട്ടുള്ളവയാകട്ടെ, അവര്‍ക്കു ഒട്ടും ഉപകരിക്കുന്നതുമല്ല. അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.

 

هَٰذَا هُدًىۖ وَٱلَّذِينَ كَفَرُواْ بِئَايَٰتِ رَبِّهِمۡ لَهُمۡ عَذَابٌ مِّن رِّجۡزٍ أَلِيمٌ
ഇതൊരു (ശരിയായ രാഷ്ട്രീയ) മാര്‍ഗ്ഗദര്‍ശനമത്രെ, തങ്ങളുടെ രക്ഷിതാവിന്‍റെ 'ആയത്തു'കളില്‍ അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു കടുത്ത യാതനയാകുന്ന വേദനയേറിയ ശിക്ഷയുണ്ട്.

45 : 12
ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلۡبَحۡرَ لِتَجۡرِىَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
അല്ലാഹുവത്രെ, നിങ്ങള്‍ക്കു സമുദ്രം കീഴ്പ്പെടുത്തിത്തന്നവന്‍; അവന്‍റെ കല്‍പനപ്രകാരം അതില്‍ക്കൂടി കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍ നിന്നു (ഉപജീവനമാര്‍ഗ്ഗം) നിങ്ങള്‍ അന്വേഷിക്കുവാനും വേണ്ടി; നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടിയും.

45 : 13
وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِ جَمِيعًا مِّنۡهُۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوۡمٍ يَتَفَكَّرُونَ
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവങ്കല്‍നിന്ന്‍ [അവന്‍റെ വകയായി] അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും, അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.

45 : 14
قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِىَ قَوۡمًۢا بِمَا كَانُواْ يَكۡسِبُونَ
(നബിയേ) വിശ്വസിച്ചവരോടു പറയുക : അല്ലാഹുവിന്‍റെ ദിവസങ്ങളെ പ്രതീക്ഷിക്കുന്നില്ലാത്ത (അഥവാ പേടിക്കാത്ത) വര്‍ക്ക് അവര്‍ പൊറുത്തുകൊടുക്കട്ടെ. ഒരു ജനതക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടിയാണ് (അതു).

45 : 15
مَنۡ عَمِلَ صَٰلِحًا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۖ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُون
ആരെങ്കിലും നല്ലതു പ്രവര്‍ത്തിച്ചാല്‍, അതവന്‍റെ ദേഹത്തിനു (അഥവാ ആത്മാവിന്നു) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്‌താല്‍, അതും അതിന്‍റെമേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നു.

45 : 16
وَلَقَدۡ ءَاتَيۡنَا بَنِىٓ إِسۡرَٰٓءِيلَ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَى ٱلۡعَٰلَمِينَ
ഇസ്രാഈല്‍ സന്തതികള്‍ക്കു നാം വേദവും, -രാഷ്ട്രത്തിന് -വിധിയും, പ്രവാചകത്വവും കൊടുക്കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍നിന്നും അവര്‍ക്കു നാം ആഹാരം നല്‍കുകയും, ലോകരെക്കാള്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.

45 : 17
وَءَاتَيۡنَٰهُم بَيِّنَٰتٍ مِّنَ ٱلۡأَمۡرِۖ فَمَا ٱخۡتَلَفُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيًۢا بَيۡنَهُمۡۚ إِنَّ رَبَّكَ يَقۡضِى بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവര്‍ക്കു നാം നല്‍കി. എന്നാല്‍, തങ്ങള്‍ക്കു അറിവ് വന്നെത്തിയ ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങള്‍ക്കിടയിലുള്ള ധിക്കാരത്താല്‍! നിശ്ചയമായും നിന്‍റെ റബ്ബ് ഖിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ - അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരുന്നുവോ അതില്‍ - തീരുമാനം ചെയ്യുന്നതാണ്.

45 : 18
ثُمَّ جَعَلۡنَٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ لَا يَعۡلَمُونَ
(നബിയേ) പിന്നീട് നിന്നെ നാം ( നമ്മുടെ രാഷ്ട്രീയ) കാര്യത്തെ സംബന്ധിച്ചു ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുന്നു. ആകയാല്‍, നീ അതിനെ പിന്‍പറ്റിക്കൊള്ളുക; അറിവില്ലാത്തവരുടെ ഇച്ഛകളെ ( നിർമ്മിതവ്യവസ്ഥിതികളെ) പിന്‍പറ്റരുത്.

45 : 19
إِنَّهُمۡ لَن يُغۡنُواْ عَنكَ مِنَ ٱللَّهِ شَيۡئًاۚ وَإِنَّ ٱلظَّٰلِمِينَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۖ وَٱللَّهُ وَلِىُّ ٱلۡمُتَّقِينَ
(കാരണം) നിശ്ചയമായും, അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു കാര്യത്തിനും അവര്‍ നിനക്കു ഉപകരിക്കുന്നതേയല്ല. അക്രമകാരികള്‍ (തമ്മതമ്മില്‍) ചിലര്‍ ചിലരുടെ ബന്ധുക്കളാകുന്നു. അല്ലാഹുവാകട്ടെ, ഭയഭക്തന്മാരുടെ ബന്ധുവുമാണ്.

45 : 20
هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدًى وَرَحۡمَةٌ لِّقَوۡمٍ يُوقِنُونَ
ഇത് [ഖുര്‍ആന്‍] മനുഷ്യര്‍ക്ക് (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവുകളാകുന്നു; (ദൈവീക വ്യവസ്ഥിതിയിൽ )ദൃഢവിശ്വാസം കൊള്ളുന്ന ജനതക്ക് മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.

 

أَمۡ حَسِبَ ٱلَّذِينَ ٱجۡتَرَحُواْ ٱلسَّيِّئَاتِ أَن نَّجۡعَلَهُمۡ كَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَوَآءً مَّحۡيَاهُمۡ وَمَمَاتُهُمۡۚ سَآءَ مَا يَحۡكُمُونَ

അതല്ല - (ദൈവീക വ്യവസ്ഥിയെ നിഷേധിച്ചത് കാരണം) തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്)?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം തന്നെ!

45 : 22
وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَلِتُجۡزَىٰ كُلُّ نَفۡسٍۢ بِمَا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ

ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു സത്യത്തോടെ (മനുഷ്യർ സ്വീകരിച്ച് ജീവിതത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദൈവീകവും അദൈവീകവുമായ രാഷ്ടീയ വ്യവസ്ഥിതികളോട് വ്യത്യസ്ഥമായി പ്രതികരിക്കുന്ന തരത്തിൽ) സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (മനുഷ്യനും) അതു സമ്പാദിച്ചതിനു പ്രതിഫലം നല്‍കപ്പെടുവാനും അവരോടു അനീതി ചെയ്യപ്പെടാതിരിക്കാനും (വേണ്ടിയാണ് ഈ സംവിധാനം).

45 : 23
أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٍ وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهۡدِيهِ مِنۢ بَعۡدِ ٱللَّهِۚ أَفَلَا تَذَكَّرُونَ

എന്നാല്‍, നീ കണ്ടുവോ, തന്‍റെ ഇച്ഛ-ക്കിണങ്ങുന്ന രാഷ്ട്രീയ വ്യവസ്ഥിതി -യെ ദൈവമാക്കി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്‍റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്‍റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!

45 : 24
وَقَالُواْ مَا هِىَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا يُهۡلِكُنَآ إِلَّا ٱلدَّهۡرُۚ وَمَا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَظُنُّونَ

അവര്‍ പറയുന്നു: 'അതു [ജീവിതമെന്നതു] നമ്മുടെ ഐഹികജീവിതമല്ലാതെ (മറ്റൊന്നും) ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊന്നും) നമ്മെ നശിപ്പിക്കുന്നില്ല.' അവര്‍ക്കു അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.

45 : 25
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٍ مَّا كَانَ حُجَّتَهُمۡ إِلَّآ أَن قَالُواْ ٱئۡتُواْ بِئَابَآئِنَآ إِن كُنتُمۡ صَٰدِقِينَ

നമ്മുടെ 'ആയത്തു'കള്‍ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവരുടെ ന്യായം, 'നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍, നമ്മുടെ പിതാക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരുവിന്‍' എന്നു പറയുകയല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല.

45 : 26
قُلِ ٱللَّهُ يُحۡيِيكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يَجۡمَعُكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

നീ പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ഖിയാമത്തു നാളിലേക്കു അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ സന്ദേഹമേ ഇല്ല. എങ്കിലും അധിക മനുഷ്യരും അറിയുന്നില്ല.

45 : 27
وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٍ يَخۡسَرُ ٱلۡمُبۡطِلُونَ

അല്ലാഹുവിനാണ്, ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യര്‍ത്ഥകാരികളായുള്ളവര്‍ നഷ്ടമടയുന്നതാണ്.

45 : 28
وَتَرَىٰ كُلَّ أُمَّةٍ جَاثِيَةًۚ كُلُّ أُمَّةٍ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ

എല്ലാ (ഓരോ) സമുദായത്തെയും മുട്ടുകുത്തിയ നിലയില്‍ നിനക്കു കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്‍റെ -രാഷ്ട്രീയ- പ്രമാണത്തിലേക്കു വിളിക്കപ്പെടും. (അവരോടു പറയപ്പെടും) ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു ഇന്നു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതാണ്.’

45 : 29
هَٰذَا كِتَٰبُنَا يَنطِقُ عَلَيۡكُم بِٱلۡحَقِّۚ إِنَّا كُنَّا نَسۡتَنسِخُ مَا كُنتُمۡ تَعۡمَلُونَ

ഇതാ, നമ്മുടെ പ്രമാണം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.

45 : 30
فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُدۡخِلُهُمۡ رَبُّهُمۡ فِى رَحۡمَتِهِۦۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡمُبِينُ

എന്നാല്‍, (ദൈവീക വ്യവസ്ഥിതിയിൽ )വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവരുടെ റബ്ബ് അവരെ തന്‍റെ കാരുണ്യത്തില്‍ [സ്വര്‍ഗ്ഗത്തില്‍] പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം!

 

وَأَمَّا ٱلَّذِينَ كَفَرُوٓاْ أَفَلَمۡ تَكُنۡ ءَايَٰتِى تُتۡلَىٰ عَلَيۡكُمۡ فَٱسۡتَكۡبَرۡتُمۡ وَكُنتُمۡ قَوۡمًا مُّجۡرِمِينَ

എന്നാല്‍, (ദൈവീക വ്യവസ്ഥിതിയിൽ )അവിശ്വസിച്ചവരോ, (അവരോടു പറയപ്പെടും:) 'എന്‍റെ 'ആയത്തു'കള്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍, നിങ്ങള്‍ ഗര്‍വ്വു നടിച്ചു; നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു!

45 : 32
وَإِذَا قِيلَ إِنَّ وَعۡدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيۡبَ فِيهَا قُلۡتُم مَّا نَدۡرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحۡنُ بِمُسۡتَيۡقِنِينَ

'നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതില്‍ യാതൊരു സന്ദേഹവുമില്ല,' എന്ന്‍ പറയപ്പെടുമ്പോള്‍, നിങ്ങള്‍ പറയും: 'ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ എന്താണു (ഈ) അന്ത്യഘട്ടമെന്നു; ഞങ്ങള്‍ (ഒരു) തരത്തിലുള്ള) ഊഹം ഊഹിക്കുന്നുവെന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങള്‍ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവരല്ല തന്നെ.

45 : 33
وَبَدَا لَهُمۡ سَيِّئَاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ തിന്മകള്‍ അവര്‍ക്കു വെളിവാകുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.

45 : 34
وَقِيلَ ٱلۡيَوۡمَ نَنسَىٰكُمۡ كَمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ

(വീണ്ടും അവരോടു) പറയപ്പെടും : 'നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.

45 : 35

ذَٰلِكُم بِأَنَّكُمُ ٱتَّخَذۡتُمۡ ءَايَٰتِ ٱللَّهِ هُزُوًا وَغَرَّتۡكُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ لَا يُخۡرَجُونَ مِنۡهَا وَلَا هُمۡ يُسۡتَعۡتَبُونَ

'അതൊക്കെ (സംഭവിച്ചതു), നിങ്ങള്‍ അല്ലാഹുവിന്‍റെ (വ്യവസ്ഥിതിക്ക് വേണ്ടി അവതരിപ്പിച്ച)'ആയത്തു'കളെ പരിഹാസ്യമാക്കിത്തീര്‍ത്തതുകൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.' എനി ഇന്ന്‍, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് പുറത്തുവിടപ്പെടുന്നതല്ല; അവരോട് (പശ്ചാത്തപിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.

45 : 36
فَلِلَّهِ ٱلۡحَمۡدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلۡأَرۡضِ رَبِّ ٱلۡعَٰلَمِينَ

അപ്പോള്‍, [കാര്യം ഇങ്ങിനെയിരിക്കെ,] ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും.

45 : 37
وَلَهُ ٱلۡكِبۡرِيَآءُ فِى ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

ആകാശങ്ങളിലും, ഭൂമിയിലും അവനു തന്നെയാണ് ഗാംഭീര്യവും, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും അവന്‍ തന്നെ.