അദ്ധ്യായം 1 അൽബഖറ

അദ്ധ്യായം 104 (ഹുമസ )

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
1=കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

الَّذِي جَمَعَ مَالا وَعَدَّدَهُ
2=അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
3=അവന്‍റെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന്‌ അവന്‍ വിചാരിക്കുന്നു.

അദ്ധ്യായം 103(അസ് ര്‍ )

 

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالْعَصْرِ
1=കാലം തന്നെയാണ്‌ സത്യം,

إِنَّ الإِنسَانَ لَفِي خُسْرٍ
2=തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;

إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
3=(ദൈവീക വ്യവസ്ഥിതിയില്‍)വിശ്വസിക്കുകയും സല്‍(തദനുസൃതമായ)കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യവ്യവസിഥിതിയിലേക്ക് ക്ഷണിക്കുകയും, (പ്രബോധന പ്രതിസന്ധികളില്‍)സഹനം കൈക്കൊള്ളുകയും ചെയ്തവരൊഴികെ.

അദ്ധ്യായം 102(തകാസുര്‍ )

 

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെന നാമത്തിൽ

أَلْهَاكُمُ التَّكَاثُرُ
1=(അദൈവീക വ്യവസ്ഥിതിയും അതിലെ വ്യദ്യാഭ്യാസവും സാഹചര്യവും) പരസ്പരം പെരുമനടിക്കുക എന്ന കാര്യംനിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

حَتَّى زُرْتُمُ الْمَقَابِرَ
2=നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും.

അദ്ധ്യായം 101(ഖാരിഅ )

 

 


അദ്ധ്യായം 101(ഖാരിഅ )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെന നാമത്തിൽ

الْقَارِعَةُ
1=ഭയങ്കരമായ ആ സംഭവം.

مَا الْقَارِعَةُ
2=ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

وَمَا أَدْرَاكَ مَا الْقَارِعَةُ
3=ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
4=മനുഷ്യന്മാّര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

അദ്ധ്യായം 100(ആദിയാത്ത് )


 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
കിതച്ചു കൊണ്ട്‌ ഓടുന്നവയും,

وَالْعَادِيَاتِ ضَبْحًا
1=കിതച്ചു കൊണ്ട്‌ ഓടുന്നവയും,

فَالْمُورِيَاتِ قَدْحًا
2=അങ്ങനെ ( കുളമ്പ്‌ കല്ലില്‍ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

فَالْمُغِيرَاتِ صُبْحًا
3=എന്നിട്ട്‌ പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,

അദ്ധ്യായം 99 (സല്‍സല )

 

 


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا
1=ഭൂമി അതിന്‍റെ (അതിഭയങ്കരമായ) ആ പ്രകമ്പനം പ്രകമ്പിക്കപ്പെട്ടാല്‍!-

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا
2=ഭൂമി അതിന്‍റെ ഭാരങ്ങളെ പുറംതള്ളുകയും,

وَقَالَ ٱلۡإِنسَٰنُ مَا لَهَا
‘3=അതിനു എന്താണ് (പറ്റിയത്)’ എന്നു മനുഷ്യന്‍ പറയുകയും (ചെയ്‌താല്‍)!-

അദ്ധ്യായം 92 (ലൈല്‍ )

 
 
 
 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
 
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
 
وَٱلَّيۡلِ إِذَا يَغۡشَى
1=രാത്രി തന്നെയാണ (സത്യം)- അതു മൂടിക്കൊണ്ടിരിക്കുമ്പോള്‍!
 
وَٱلنَّهَارِ إِذَا تَجَلَّىٰ
2=പകല്‍ തന്നെയാണ (സത്യം) - അത് പ്രത്യക്ഷപ്പെടുമ്പോള്‍!
 
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
3=ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളത്‌ [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
 
إِنَّ سَعۡيَكُمۡ لَشَتَّىٰ
4=നിശ്ചയ

അദ്ധ്യായം 98 (ബയ്യിന)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ
1=വേദക്കാരില്‍നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും ( ദൈവീകവ്യവസ്ഥിയെ ) നിഷേധിച്ചവര്‍, തങ്ങള്‍ക്കു വ്യക്തമായ തെളിവു വന്നെത്തുന്നതുവരെ (നിഷേധത്തില്‍ നിന്നു) വേറിട്ടു പോരുന്നവരായിട്ടില്ല.

അദ്ധ്യായo 97( ഖദ്ര്‍ )

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
1=തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ(ജനത അവര്‍ ഭൂമിയില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടനുസരിച്ച് അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന) രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
2=നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

അദ്ധ്യായo 96 ( അലഖ് )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ
1=സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ ഓതുക.

خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ
2=മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
3=ഓതുക, നിന്‍റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു.

ٱلَّذِى عَلَّمَ بِٱلۡقَلَمِ
4=പേന കൊണ്ട് പഠിപ്പിച്ചവനാണ്.