അദ്ധ്യായം 98 (ബയ്യിന)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ
1=വേദക്കാരില്‍നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും ( ദൈവീകവ്യവസ്ഥിയെ ) നിഷേധിച്ചവര്‍, തങ്ങള്‍ക്കു വ്യക്തമായ തെളിവു വന്നെത്തുന്നതുവരെ (നിഷേധത്തില്‍ നിന്നു) വേറിട്ടു പോരുന്നവരായിട്ടില്ല.

رَسُولٌ مِّنَ ٱللَّهِ يَتۡلُواْ صُحُفًا مُّطَهَّرَةً
2=അതായത്, (അവരുടെ രാഷ്ട്രീയ നിലപാടെന്തായിരിക്കണമെന്ന് വ്യക്തമാക്കിയ ) പരിശുദ്ധ ഏടുകള്‍ ഓതിക്കൊടുക്കുന്ന ഒരു റസൂല്‍ (വന്നെത്തുന്നതുവരെ)

فِيهَا كُتُبٌ قَيِّمَةٌ
3= നേരെ ചൊവ്വേ നിലകൊള്ളുന്ന പല നിർബന്ധ നിബന്ധനകള്‍ അവ ഉള്‍ക്കൊള്ളുന്നു

وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَةُ
4=വേദം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്കു (ഇപ്രകാരം) വ്യക്തമായ തെളിവു വന്നതിനു ശേഷമായിട്ടല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.

وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ
5= (തങ്ങളുടെ ) രാഷ്ട്രിയ വ്യസ്ഥിതിയെഅല്ലാഹുവിന് നിഷ്‌കളങ്കരായിക്കൊണ്ട് - ഋജുമനസ്‌കരായ നിലയില്‍ - അവന് ( ദൈവീക വ്യവസ്ഥിതിക്ക് ) കിട്പ്പെടുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും ,സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോടു കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതത്രെ ചൊവ്വായ രാഷ്ട്രീയ വ്യവസ്ഥിതി (അഥവാ ശരിയായ ജീവിത നിലപാട്).

إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآۚ أُوْلَٰٓئِكَ هُمۡ شَرُّ ٱلۡبَرِيَّةِ
6=നിശ്ചയമായും, വേദക്കാരില്‍ നിന്നും, ബഹുദൈവവിശ്വാസികളില്‍ നിന്നും ദൈവീകവ്യവസ്ഥിയെയെ- നിഷേ9ച്ചവർ) 'ജഹന്നമി' (നരകത്തി)ന്‍റെ അഗ്നിയിലായിരിക്കും - അതില്‍ നിത്യവാസികളായിക്കൊണ്ട്. അക്കൂട്ടര്‍തന്നെയാണ്, സൃഷ്ടികളില്‍ വെച്ചു മോശമായവര്‍.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ هُمۡ خَيۡرُ ٱلۡبَرِيَّةِ
7=നിശ്ചയമായും, - ദൈവിക വ്യവസ്ഥിതിയിൽ -വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍. അക്കൂട്ടരത്രെ, സൃഷ്ടികളില്‍ വെച്ചു ഉത്തമരായവര്‍.

جَزَآؤُهُمۡ عِندَ رَبِّهِمۡ جَنَّٰتُ عَدۡنٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدًاۖ رَّضِىَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ لِمَنۡ خَشِىَ رَبَّهُۥ
8=അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലം, അടിഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളാകുന്നു. അതില്‍ എന്നെന്നും (അവര്‍) നിത്യവാസികളായിക്കൊണ്ട്. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെടുന്നതാണ്; അവര്‍ അവനെ കുറിച്ചും തൃപ്തിപ്പെടുന്നതാണ്. അത്, ഏതൊരുവന്‍ തന്‍റെ റബ്ബിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു.