അദ്ധ്യായം 99 (സല്‍സല )

 

 


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا
1=ഭൂമി അതിന്‍റെ (അതിഭയങ്കരമായ) ആ പ്രകമ്പനം പ്രകമ്പിക്കപ്പെട്ടാല്‍!-

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا
2=ഭൂമി അതിന്‍റെ ഭാരങ്ങളെ പുറംതള്ളുകയും,

وَقَالَ ٱلۡإِنسَٰنُ مَا لَهَا
‘3=അതിനു എന്താണ് (പറ്റിയത്)’ എന്നു മനുഷ്യന്‍ പറയുകയും (ചെയ്‌താല്‍)!-

يَوۡمَئِذٍ تُحَدِّثُ أَخۡبَارَهَا
4=(അതെ) ആ ദിവസം അതു അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.

بِأَنَّ رَبَّكَ أَوْحَىٰ لَهَا
5=നിന്‍റെ റബ്ബ് അതിനു ബോധനം നല്‍കിയ കാരണത്താല്‍.

يَوۡمَئِذٍ يَصۡدُرُ ٱلنَّاسُ أَشۡتَاتًا لِّيُرَوۡاْ أَعۡمَٰلَهُمۡ
6=അന്നത്തെ ദിവസം, തങ്ങളുടെ (രാഷ്ട്രിയ നിലപാടു സരിച്ച)പ്രവര്‍ത്തന (ഫല)ങ്ങള്‍ തങ്ങള്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാനായി മനുഷ്യര്‍ ഭിന്നസംഘങ്ങളായി(ഭൂമിയിൽ ഏതൊരു വ്യവസ്ഥിതിക്ക് കീഴിലായിരുന്നോ കഴിഞ്ഞുകൂടിയിരുന്നത്, അതിൽ അതത് രാഷ്ട്രങ്ങളിലെ ഭരണാധികാരികളും ഭരണീയരുമായി ) രംഗത്തുവരുന്നതാണ്.

فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرًا يَرَهُۥ
7=അവിടെ വെച്ച്, ആര്‍ ഒരു അണുതൂക്കം നന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍ അതും കാണും.

وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ

8=ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും-