അദ്ധ്യായo 96 ( അലഖ് )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ
1=സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ ഓതുക.

خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ
2=മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
3=ഓതുക, നിന്‍റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു.

ٱلَّذِى عَلَّمَ بِٱلۡقَلَمِ
4=പേന കൊണ്ട് പഠിപ്പിച്ചവനാണ്.

عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ
5=(അതെ) മനുഷ്യന് അവന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.

كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ
6=വേണ്ട! നിശ്ചയമായും, മനുഷ്യന്‍ അതിരുവിട്ടുകളയുന്നു.-

أَن رَّءَاهُ ٱسۡتَغۡنَىٰٓ
7=അവന്‍ അവനെ (സ്വയം) ധന്യനായിരിക്കുന്നുവെന്ന് കണ്ടതിനാല്‍!

إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ
8=(മനുഷ്യാ) നിശ്ചയമായും, നിന്‍റെ റബ്ബിങ്കലേക്കത്രെ മടക്കം.

أَرَءَيۡتَ ٱلَّذِى يَنۡهَىٰ
9=നീ കണ്ടുവോ, വിരോധിക്കുന്നവനെ?-

عَبۡدًا إِذَا صَلَّىٰٓ
10=അതെ ,ഒരു
അടിയാനെ (വിരോധിക്കുന്നവനെ) - അദ്ദേഹം നമസ്കരിക്കുമ്പോള്‍!

أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ
11=നീ കണ്ടുവോ, അദ്ദേഹം [ആ അടിയാന്‍] സന്മാര്‍ഗത്തിലാണെങ്കില്‍?!-

أَوۡ أَمَرَ بِٱلتَّقۡوَىٰٓ
12=അല്ലെങ്കില്‍, അദ്ദേഹം സൂക്ഷ്മത [ഭയഭക്തി]യെപ്പറ്റി കല്‍പിക്കുകയാണെങ്കില്‍?!

أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ
13=നീ കണ്ടുവോ, അവന്‍ [ ദൈവീക വ്യവസ്ഥിതിയെ] വ്യാജമാക്കുകയും [അതിൽ നിന്ന് ] തിരിഞ്ഞു കളയുകയുമാണെങ്കില്‍ (എന്തായിരിക്കും അവസ്ഥ)?!

أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ
14=അവന്‍ അറിഞ്ഞിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?!

كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعًۢا بِٱلنَّاصِيَةِ
15=വേണ്ട![അക്രമപ്രവണതക്ക് കാരണമായ രാഷ്ടീയ നിലപാടുകളിൽ നിന്ന് ]അവന്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും നാം (ആ) കുടുമ പിടിച്ചുവലിക്കുക തന്നെ ചെയ്യും;-

نَاصِيَةٍ كَٰذِبَةٍ خَاطِئَةٍ
16=(അതെ) കള്ളവാദിയായ, അബദ്ധക്കാരിയായ കുടുമ!

فَلۡيَدۡعُ نَادِيَهُۥ
17=എന്നിട്ട്, അവന്‍ അവന്‍റെ സഭയെ വിളിച്ചുകൊള്ളട്ടെ!-

سَنَدۡعُ ٱلزَّبَانِيَةَ
18=നാം ‘സബാനിയത്തി’നെ [നരകത്തിലെ ഊക്കന്മാരായ മലക്കുകളെ] വിളിച്ചുകൊള്ളാം!

كَلَّا لَا تُطِعۡهُ وَٱسۡجُدۡ وَٱقۡتَرِب۩
19=വേണ്ട, (നബിയെ) നീ അവനെ [രാഷ്ട്രീയമായി] അനുസരിക്കരുത്‌. 
നീ 'സുജൂദ്' (സാഷ്ടാംഗ നമസ്കാരം) ചെയ്യുകയും,
(കൽപിക്കപ്പെട്ട കൃത്യനിർവഹണം വഴി അവങ്കലേക്ക്) സാമീപ്യം തേടുകയും ചെയ്തുകൊള്ളുക.