കുരിശു സംഭവം സത്യമോ ? | `അവര്‍ (യഹൂദര്‍)ഗൂഢതന്ത്രം പ്രയോഗിച്ചു. മറുതന്ത്രം ദൈവവും പ്രയോഗിച്ചു. തന്ത്രജ്ഞന്മാരില്‍ ഏറ്റവും ഉത്തമന്‍ ദൈവം ആകുന്നു.` (വി. ഖുര്‍ആന്‍ 3:54) |
ആമുഖം
ഇന്ന് ലോകത്ത് ഏററവും കൂടുതല്‍ അനീതിയും അക്രമവും നടത്തികൊണ്ടിരിക്കുകയും തീവ്ര-ഭീകര പ്രവര്‍ത്തനത്തിലേക്ക് ജനതയെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കുകന്നതിന് അച്ചുതണ്ടായി പ്രവര്‍ത്തക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍; അമേരിക്കയും ഇസ്രായേലും ആണെന്നായിരിക്കും കണ്ടെത്താൻ കഴിയുന്ന ഉത്തരം.
ധിക്കാരപമായ ഇത്തരം പ്രവണതകളിലേക്ക് ഈ രാജ്യങ്ങള്‍ എത്തിപ്പെടാന്‍ ചരിത്രപരമായ ചില അടിസ്ഥാന കാരണങ്ങളുണ്ട്.അതെന്താണെന്ന് നമ്മുടെ ആലോചനക്ക് ആദ്യമായി വിധേയമാക്കാം.
നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികളില്‍ നിന്നെല്ലാം ദൈവിക വ്യവസ്ഥയിലേക്കുള്ള മാററത്തിന്റെ മര്‍ഗ്ഗദര്‍ശനവുമായി ദൈവം നിയോഗിച്ചവരാണ് പ്രവാചകന്മര്‍. പ്രസ്‌തുത ദൗത്യ നിര്‍വ്വഹണത്തിനായി ലോകത്തിന്റെ പലഭാഗങ്ങളിലും ദൈവം ദൂതന്മാരെ നിയോഗിച്ചു. ഇസ്രായേല്‍ സമൂഹത്തിന് അവസാനമായി ഈസാ- യേശു- (അ) വിനെയും, ശേഷം ലോകജനതക്കൊന്നാകെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യെയും ദൈവം അയച്ചു.
എന്നാല്‍ , മുമ്പു വന്ന പ്രവാചകന്മാരില്‍ പലരേയും നിഷേധിച്ചപ്പോലെ ശേുവിനെയും മുഹമ്മദിനേയും യഹൂദര്‍ നിഷേധിച്ചു. മാത്രമല്ല , കള്ള പ്രവാചകനും ശപിക്കപ്പെട്ടവനുമാണെന്ന് സമൂഹമധ്യേ ചിത്രീകരിക്കാനായി യഹൂദ നേതൃത്വം യേശുവിന്റെ മേല്‍ കുതന്ത്രം മെനയുകയും അതിനായി അദ്ദേഹത്തെ കുരിശിലേറ്റാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്‌തു.
ക്രസ്‌ത്യാനികളാകട്ടെ, യഹൂദരെപ്പോലെ ദൈവിക സന്ദേശത്തില്‍നിന്ന് മുഖം തിരിക്കുകയും അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യെ നിഷേധിക്കുകയും ചെയ്‌തു. തന്നെയുമല്ല യേശുവിന്റെ പേരില്‍ യഹൂദര്‍ ചമച്ചുണ്ടാക്കിയ കുരിശു സഭവം ക്രിസ്‌തീയ വിശ്യാസപ്രമാണത്തിന്റെ അടിത്തറയായ ത്രിയേകത്വത്തെ ന്യായീകരക്കാനുള്ള അടിസ്ഥാന അടയളമക്കുകയും ചെയ്‌തു.
കുരിശു സംഭവം ജനഹൃദയങ്ങളെ കീഴടക്കാനുണ്ടായ പ്രധാനകാരണം യഹൂദ-ക്രൈസ്‌തവരുടെ രാഷ്ട്രീയ സ്വാധീനമാണ്. ഇന്നത് ആഗോളാടിസ്ഥാനത്തില്‍ വളര്‍ത്തി വികസിപ്പിച്ചെടുക്കുന്നത് അമേരിക്കയും ഇസ്രായേലുമാണ്.
ലോകത്ത് തങ്ങളുടെ രാഷ്രടീയത സൃഷ്ട്‌ടിച്ചുവിടുന്ന കുറ്റകൃത്യ പ്രവണതകളും ദുരിതങ്ങളും കഷ്ടപ്പാടുകളും, മതവിശ്വാസത്തിന്റെ - അഥവാ, ജന്മപാപത്തിന്റെ-കോളത്തില്‍ ചെലവെഴുതി എതിര്‍പ്പുകളൊന്നുമില്ലാതെ ആഗോള ജനതയെ അടക്കിനിയന്ത്രിക്കുവാന്‍ അവരുടെ ഈ വിശ്വാസത്തിലധിഷ്‌ഠിതമായ രാഷ്ട്രീയ വ്യവസ്ഥതികള്‍ക്ക് സാധിക്കുന്നു.
ഇത്തരം വ്യവസ്ഥിതികള്‍ പ്രാപഞ്ചിക യാഥാര്‍ത്ഥ്യത്തിനു നേരെ കനത്ത വെല്ലു വിളികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മനുഷ്യന്റെ മനസ്സും ശരീരവും സമൂഹവും പരിസ്ഥിതിയുമുള്‍പ്പെടെ പ്രാപഞ്ചികഘടന മൊത്തം താറുമാറാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇന്ന് അമേരിക്കയും, ഇസ്രായേലും അവരുടെ കൂട്ടാളികളുമാണെന്ന സത്യം നേരെ ചൊവ്വെ ചിന്തിക്കുന്നവര്‍ സമ്മതിക്കും.
ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരെ നിഷേധിക്കുകയും അവരാല്‍ കല്‍പ്പിക്കപ്പെട്ട വ്യവസ്ഥിതിയെ നിരാകരിക്കുയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ അനിവാര്യമായും എത്തിച്ചേരേണ്ടുന്ന ദൈവ നിശ്ചിത പരിണിതി തന്നെയാണിത്. ഇങ്ങനെയുള്ള രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്ക് അവരെത്ര തന്നെ ഭരണത്തില്‍ നീതി ആഗ്രഹിച്ചാലും ദൈവം മൂല്യബോധം നല്‍കുകയില്ല. അവര്‍ അക്രമികളും അനീതി പ്രവര്‍ത്തിക്കുന്നവരുമാകണമെന്നതാണ് ദൈവ നിശ്ചയം.
ദൈവീക വ്യവസ്ഥിതിയോടുള്ള നിഷേധവും അവഗണനയുമാണ് തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഭരണാധികരികളേയും ഭരണീയരേയും പിടികൂടിയ അക്രമ വാസനയുടെ അടിസ്ഥാന കാരണം
ആദര്‍ശത്തിന്റെയും പ്രശ്‌നപരിഹാരത്തിന്റെയും അടിസ്ഥാനമായ രാഷ്ട്രീയതയും,ദൈവീക വ്യവസ്ഥയിലേക്കുള്ള പ്രബോധനവും, അവഗണിക്കുകയും മറച്ചുവെക്കുകയും ചെയ്‌തുകൊണ്ടുള്ള പ്രാര്‍ത്ഥനയും മത പ്രചാരണവും തെരഞ്ഞെടുപ്പു രാഷഷ്ട്രീയവും സായുധ വിപ്ലവവും മറ്റും പരീക്ഷിച്ച് പരാജയമേറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന, മത-മതേതര വിഭാഗങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നതാണ് നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നത്.
സാമ്രാജ്യത്വവും ഫാസിസവും അനാവരണം ചെയ്യപ്പെട്ട ഈ ലോകക്രമത്തില്‍ മാനവനനുകൂലമായ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിയണമെങ്കില്‍ പ്രവാചകന്മാരുടെ മതൃകയനുസരിച്ച പ്രബോധനമാണ് ആദ്യമായി നടക്കേണ്ടത്.
പലരും തെറ്റുധരിച്ചതുപോലെ പ്രബോധനമെന്നത് മതംമാറ്റവും ഭരണമാറ്റവും ലക്ഷ്യം വെച്ചു കൊണ്ട്,ഇന്ന് നമ്മുടെ മുസ്‌ലിം സംഘടനകള്‍ കാട്ടിക്കൂട്ടുന്ന കലാപരിപാടികളല്ല.മറിച്ച് പ്രബോധിത സമൂഹം സത്യത്തെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് വന്നുഭവിക്കേണ്ട നന്മക്കോ നാശത്തിനോ വേണ്ടിയുള്ള ദൈവീകനടപടിക്ക് ന്യായം പൂര്‍ത്തികരിക്കുക എന്നതാണ് പ്രബോധനത്തിന്റെ പരമലക്ഷ്യം.
ഈദൃശ ലക്ഷ്യ സാക്ഷാല്‍കാരത്തിന് ജനങ്ങളെ അടക്കിനിയന്ത്രിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതികളില്‍ നിന്ന് ദൈവീകവ്യവസ്ഥയിലേക്കുള്ള വിളിയാണു നടക്കേണ്ടത്. ഇതിനാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ ദഅവത്ത് എന്ന് പറയുന്നത്.പ്രവാചകത്വ നിയോഗത്തിന്റെയും സന്ദേശത്തിന്റെയും അടിസ്ഥാന ലക്ഷ്യം അതാണ്
(വി.ഖു. 4: 163-165). رُّسُلاً۬ مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِيزًا حَكِيم ) ا )
മുമ്പു സൂചിപ്പിച്ച പ്രകാരം സാമ്രാജ്യത്വ-ഫാസിസ്റ്റ് പ്രവണതയിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ചരിത്രനിയമം പിടിമുറുക്കിയ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് അമേരിക്കയും ഇസ്രായേലും.
ദൈവീകവ്യവസ്ഥയെ നിരാകരിച്ചതാണ് ഇതിന്റെ പ്രധാന കാരണമെന്ന് മേല്‍ സൂചിപ്പിക്കുകയുണ്ടായി.
അധികാര രാഷ്ട്രീയം അരക്കിട്ടുറപ്പിക്കുവാൻ ഭരണകൂടംതന്ത്രപരമായി പൗരോഹിത്യത്തെ ഉപയോഗപ്പെടുത്തി മെനഞ്ഞെടുത്തതാണ് കുരിശു സംഭവം.
ഈ ക്രൂശീകരണ സങ്കല്‍പ്പത്തിന്മേലാണ് ക്രൈസ്തവ ജനതയുടെ വിശ്വാസ-കര്‍മ്മങ്ങളെല്ലാം പടുത്തുയര്‍ത്തിയത്. ആയതുകൊണ്ട് ആ ജനതയുമായുള്ള വിശ്വാസികളുടെ പ്രബോധന ബന്ധത്തില്‍ കുരിശു വിഷയമാവേണ്ടതുണ്ട്. കുരിശു സംഭവം മിഥ്യയാണെന്ന് പ്രമാണികവും യുക്തിസഹവുമായി തെളിയിക്കേണ്ടതുമുണ്ട്. എങ്കിലേ അബദ്ധ വിശ്വാസത്തിന്മേലുള്ള അവരുടെ നിരപാരാധിത്വം ഇല്ലായ്‌മ ചെയ്യാന്‍ കഴിയൂ. ഇതിനുവേണ്ടിയുള്ള എളിയ ശ്രമമാണ് കുരിശു സംഭവം സത്യമോ? എന്ന ഈ ലേഖനം.
പ്രബോധകര്‍ക്ക് വികസിപ്പിച്ചെടുക്കാവുന്ന ചില സൂചനകളാണ് ഇതിലുള്ളത്.
പൂര്‍വ്വസൂരികളെയും സമകാലിക പണ്ഡിതന്മാരെയും ഈയുള്ളവന്‍ ആത്മാര്‍ത്ഥമായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവര്‍ പറയുന്നതും രേഖപ്പെടുത്തി വെച്ചതുമായ അഭിപ്രായങ്ങള്‍ ഖുര്‍ആനിനും തിരു ചര്യക്കും എതിരാണെങ്കില്‍ അത് അപ്പടി തള്ളിക്കളയണമെന്നും ഖുര്‍ആനും തിരുചര്യയും മാനദണ്ഡമാക്കാതെ ഞങ്ങളെ അന്ധമായി അനുകരിക്കരുതെന്നും നിര്‍ബന്ധമുള്ളവരായിരുന്നു ആ മഹാന്മാര്‍.
എന്നാല്‍ , തങ്ങള്‍ രേഖപ്പെടുത്തിവെച്ച അബന്ധങ്ങള്‍ തിരുത്താന്‍ തയ്യാറില്ലാത്ത പുതുപണ്ഡിതന്മാര്‍, ദിവംഗതരായ ഈ മഹത്തുക്കളെ മറയാക്കി പറയുന്നു: ''പൂര്‍വ്വ സൂരികള്‍ രേഖപ്പെടുത്തിവെച്ച അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി എഴുതാനോ പറയാനോ പാടില്ല.'' ഇത്തരം വികലമനസ്ഥിതിക്കാരാണ് സമുദായത്തെ വിറ്റ് ഉദരപൂരണം നടത്തുന്ന പൗരോഹിത്യത്തിന് എന്നും സമുദായത്തില്‍ തുടക്കമിട്ടത്.
ആയതിനാല്‍, വിശുദ്ധപ്രാമാണങ്ങളെയും തെളിഞ്ഞുവരുന്ന യാഥാര്‍ത്ഥ്യങ്ങളെയുമാണ് ഒരു ഇസ് ലാമിക പ്രബോധകന്‍ പിന്‍തുടരേണ്ടത്. എന്തുകൊണ്ടെന്നാല്‍ , വളച്ചുകെട്ടില്ലാതെ സത്യത്തെ അവതരിപ്പിച്ചുകൊണ്ടാണ് അസത്യത്തെ അല്ലാഹു നശിപ്പിക്കുന്നത് .അതാണ് ദൈവത്തിന്റെ നടപടിക്രമം.
ദൈവം പറയുന്നു:'' ... നാം സത്യത്തെ അസത്യത്തിന്റെ നേര്‍ക്കെറിയുന്നു. അങ്ങനെ അസത്യത്തെ അതു തകരര്‍ത്തുകളയുന്നു.'' ( بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَـٰطِلِ فَيَدۡمَغُهُ ۥ فَإِذَا هُوَ زَاهِقٌ۬ۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُون)(വി.ഖു.21:18)
നന്മവളര്‍ത്തുന്നതിനും തിന്മ നശിപ്പിക്കുന്നതിനുമുള്ള ദൈവത്തിന്റെ മാധ്യമമാണ് സത്യപ്രബോധധകന്മാര്‍. അതിനാല്‍, അടിസ്ഥാന പ്രമാണങ്ങള്‍ക്ക് നിരക്കാത്ത സര്‍വ്വ സങ്കല്‍പ്പങ്ങളെയും ഒരു സത്യപ്രബോധകനു നിരാകരിക്കേണ്ടി വരും.
താഴെ ഈ വരികള്‍ കുറിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളാണ് ഈയുള്ളവന് പ്രചോദകമായി വര്‍ത്തിച്ചത്. മൂലപ്രമാണങ്ങള്‍ക്കും വസ്‌തുതകള്‍ക്കും നിരക്കാത്ത വല്ല പരാമര്‍ശവും അറിയാതെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത് അറിയിക്കണമെന്നു വായനക്കാരെ സ്‌നേഹപൂര്‍വ്വം ഉണര്‍ത്തുന്നു. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പിഴച്ചു പോകുന്നതില്‍ നിന്ന് ലോക രക്ഷിതാവിനോട് ഞാന്‍ സഹായം തേടുന്നു.
കെ. അബ്‌ദുറഹ്‌മാന്‍ കൊളത്തറ
കോഴിക്കോട് - 2009 ജൂലായ് 01
[ ഫോണ്‍: -8907330710-]
കുരിശു സംഭവം സത്യമോ ?
ദൈവ ദാസന്മാര്‍ക്ക് മാതൃകയെന്നു ദൈവം തന്റെ വേദമായ ഖുര്‍ആനില്‍ വിശേഷിപ്പിച്ച മഹതിയാണ് ഇംറാന്‍ കുടുംബത്തിലെ മര്‍യം(റ). ആ മഹദ് വനിതയുടെ പുത്രനായി പുരുഷ പങ്കാളിത്തമില്ലാതെ ദൈവത്തിന്റെ പ്രത്യേക നടപടിക്രമമനുസരിച്ച് ഏതാണ്ട് 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌് ഇസ്രായേല്‍ സമൂഹത്തിലേക്ക് നിയോഗിതനായ ദൈവദൂതനാണ് ഈസാ-അ- (യേശു). യേശുവിന്റെ ജനനവും ദൗത്യവും, തിരോധാനവും സെമിറ്റിക് വിഭാഗങ്ങളായ (യഹൂദ-ക്രൈസ്‌തവ-മുസ് ലീം) സമൂഹങ്ങള്‍ക്ക് ഇന്നും വിവാദ വിഷയമാണ്. യേശുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസ്‌തുത വിഭാഗങ്ങലുടെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ എന്താണെന്നു മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നു തോന്നുന്നതിനാല്‍, വളരെ സംക്ഷിപ്‌തമായി അതു യഥാക്രമം താഴെ കുറിക്കുന്നു.
മര്‍യമിന്റെ മകന്‍ യേശുവിനെ ഞങ്ങള്‍ ക്രൂശിച്ചു കൊന്നിരിക്കുന്നു. അദ്ദേഹം കുരിശു മരണത്തിന് വിധേയമായത് കാരണം വ്യാജ പ്രവാചകത്വവാദിയും ശപിക്കപ്പെട്ടവനുമാണ്. അദ്ദേഹം സത്യദൂതനോ സത്യാത്മാവോ അല്ല. അദ്ദേഹം ദൈവനിയോഗിതനാണെങ്കില്‍ കുരിശുമരണത്തില്‍ നിന്ന് ദൈവം യേശുവിനെ രക്ഷപ്പടുത്തുമായിരുന്നു. യേശുവിന്റെ ശത്രുക്കളായ യഹൂദരുടെ അവകാശവാദം ഇതാണ്.
യഹൂദ വാദത്തോട് വിയോജിക്കുന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ കാതല്‍ താഴെപറയും പ്രകാരമാണ്.
മനുഷ്യരുടെ ആദിപിതാവും, മതാവുമായ ആദമും ഹൗവ്വയും ദൈവം വിലക്കിയ കനി ഭക്ഷിച്ചതിനാല്‍ അവരിരുവരും പാപികളായി. തന്നിമിത്തം പാപിയായിക്കൊണ്ടാണ് ഓരോ മനുഷ്യനും ഭൂമിയില്‍ ജന്മം കൊള്ളുന്നത്. ഈ ജന്മപാപത്തില്‍ നിന്ന് മാനവതയെ വീണ്ടെടുക്കാനായി മേരിയിലൂടെ ഭൂജാതനായ ദൈവപുത്രനാണ് യശു. അങ്ങനെ സര്‍വ്വ മനുഷ്യരുടെയും ജന്മപാപത്തെ സ്വയം ഏറ്റെടുത്ത് കാല്‍വരിയില്‍ ക്രൂശിതനായി മരിച്ചു. ശേഷം പിതാവായ ദൈവത്തിന്റെ സന്നിധിയിലേക്ക് സ്വര്‍ഗ്ഗാരോഹണം നടത്തുകയും ചെയ്‌തു.
യഹൂദ-ക്രൈസ്‌തവ വാദഗതികള്‍ക്ക് വിരുദ്ധമായി ഇന്നത്തെ മുസ്‌ലീം സംഘടനകളുടെ സങ്കല്‍പം ഇങ്ങനെ: യഹൂദ-ക്രൈസ്‌തവര്‍ വാദിക്കും പ്രകാരം ശപിക്കപ്പെട്ടവനോ, ദൈവപുത്രനോ അല്ല യേശു. മറിച്ച് ഇസ്രായേല്‍ സമൂഹത്തിലേക്ക് നിയോഗിതനായ ദൈവ ദൂതനാണദ്ദേഹം. യേശുവിന്റെ പ്രവാചകത്വം നിഷേധിച്ച യഹൂദന്മാര്‍ അദ്ദേഹത്തെ വധിക്കാന്‍ തന്ത്രങ്ങളാവിഷ്‌കരിച്ചപ്പോള്‍ ദൈവം ഈസായെ തന്നിലേക്ക് ഉയര്‍ത്തി കുരിശു മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണുണ്ടായത്. പകരം മറ്റൊരാള്‍ക്ക് യേശുവാണെന്ന് തോന്നും വിധം രൂപസാദൃശ്യം നല്‍കുകയും ചെയ്‌തു. യേശുവാണെന്നു കരുതി യഹൂദരും റോമന്‍ പടയാളികളും പിടിച്ചു കൊണ്ടുപോയി ക്രൂശിച്ചു കൊന്നത് ഈ സദൃശ മനുഷ്യനെയാണ് യേശുവിനെയല്ല. യേശുവിനെ വധിക്കാനോ ക്രൂശിക്കാനോ യഹൂദര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രത്യുത, യേശുവാണെന്ന് കരുതി അവര്‍ വഞ്ചിതരാവുകയാണുണ്ടായത്.
ഈ മൂന്ന് വാദഗതികളും പരോക്ഷമായി വിയോജിക്കുന്നുവെങ്കിലും, സത്യത്തോട് ഇവ മൂന്നും ഒരുപോലെ അകലം നില്‍ക്കുകയാണെന്ന് തുടര്‍ന്നു വരുന്ന വിശദീകരണത്തില്‍നിന്നും മനസ്സലാക്കാം.
പ്രവാചക നിയോഗത്തിന്‍ ആവശ്യകത
¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯
ദൈവം സുരക്ഷിതമായി മനഷ്യകരങ്ങളിലേല്‍പിച്ച പ്രാപഞ്ചിക ഘടനയെ സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതാണ് ഭൂമിയില്‍ മനുഷ്യ നിയോഗത്തിന്‍റെ ലക്ഷ്യം (വി:ഖു. അഹ്‌സാബ് അദ്ധ്യായം-33:72).
ഈ ദൗത്യത്തിനാവശ്യമായ http://www.achaten-suisse.com/ ജ്ഞാനം (ഹിദായത്ത്)ദൈവഹിതമനുസരിച്ചു സഹജപ്രകൃതിയില്‍ ഉള്‍കൊണ്ടവനാണ് മനുഷ്യന്‍. ഈ മാര്‍ഗ്ഗദര്‍ശനത്തോടുകൂടിയാണ് ഓരോ മനുഷ്യനും ഈ ലോകത്ത് ജനിക്കുന്നത്. ദൈവീക ദൗത്യവും ഉത്തരവാദിത്തവുമായി ആദ്യമായി ഭൂമിയിലേക്ക് കടന്നുവന്നവരാണ് ആദമും, സഹധര്‍മ്മിണി ഹവ്വയും(ദൈവാനുഗ്രഹം അവരിരുവരുടെയും മേല്‍ വര്‍ഷിക്കുമാറാകട്ടെ).
അവരുടെ സന്താന പരമ്പരകളാണ് അന്ത്യനാള്‍വരെ ഭൂമിയില്‍ നിലകൊള്ളുന്ന മനുഷ്യസമൂഹം.
മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ മാര്‍ഗ്ഗ ദര്‍ശനമനുസരിച്ച് ആദമിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും പ്രഥമ മനുഷ്യര്‍ നിലകൊണ്ടു. ദൈവം പ്രത്യേകം അനുഗ്രഹിച്ച ആദം, ആദിമ മനുഷ്യനും ദൈവിക വ്യവസ്ഥിതിക്ക് ഭൂമിയില്‍ ആദ്യമായി നേതൃത്വം നല്‍കിയ ഖലീഫ(ഭരണാധികാരി) യുമായിരുന്നു.
ഭൂമിയില്‍ നില നിന്നു പോന്നിരുന്ന ദൈവീക വ്യവസ്ഥക്കെതിരെ പിന്നീട് നിഷേധം ഉടലെടുത്തു. ക്രമേണ സമൂഹത്തിന്റെ പരാമാധികാരവും നിയന്ത്രണവും സ്വേഛാധികാരി(താഗൂത്ത്)കള്‍ കൈയ്യടക്കി.അപ്പോള്‍ പ്രകൃതി വിരുദ്ധമായി ജീവിക്കാന്‍ സര്‍വ്വരും നിര്‍ബന്ധിതരായി.തന്നെയുമല്ല ലോകത്ത് തിന്മയും നാശവും ഉരുവപ്പെടുന്നതിനത് കാരണവുമായി.
ഈയൊരു പശ്ചാത്തലത്തിലാണ് ദൈവം ദൂതന്മാരെ നിയോഗിക്കുന്നതും അവരിലൂടെ വേദങ്ങള്‍ അവതരിപ്പിക്കുന്നതും.
പ്രകൃതിക്കനുസൃതമല്ലാത്ത രാഷ്ട്രീയവ്യവസ്ഥിതികളെയെല്ലാം കൈയ്യൊഴിക്കുക,ദൈവീക വ്യവസ്ഥക്ക് കീഴ്‌പ്പെടുക എന്ന ദൂതുമായാണ് സര്‍വ്വ സമൂഹങ്ങളിലേക്കും ദൈവം പ്രവാചകന്മാരെ നിയോഗിച്ചതായി ഖുര്‍ആന്‍ പറയുന്നത്. പ്രഥമ ദൂതന്‍ നൂഹ്(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)വരെയുള്ള സകല പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യം ഇതാണ്. വിശേഷിച്ച്, ഈ ഒരു ദൗത്യം തന്നെയാണ് ഇസ്രായേല്‍ സമൂഹത്തില്‍ നിയോഗിതരായ ഈസാ ഉള്‍പ്പെടെയുള്ള പ്രവാചകന്മാര്‍ക്കും നിര്‍വ്വഹിക്കാനുണ്ടായിരുന്നത്.
മോസസ്(മൂസാ ) പ്രവാചകന്‍റെ ദൗത്യത്തെക്കുറിച്ച് പഠിച്ചുനോക്കുക. ഫറവോന്‍ സ്വേഛാധിപതിയുടെ രാഷ്ട്രീയാധിപത്യത്തില്‍ കീഴില്‍ ജീവിച്ചിരുന്ന ഇസ്രായേല്യരെ മോചിപ്പിക്കുവാനും ശേഷം അവരെ രാഷ്ട്രീയമായി നയിക്കുവാനും നിയന്ത്രിക്കുവാനുമുള്ള പ്രമാണമാണ് മോശയിലൂടെ അവതീര്‍ണ്ണമായ തൗറാത്ത്. ഇതേ തൗറാത്ത് തന്നെയാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇഞ്ചീല്‍ എന്ന പേരില്‍ യേശുവിന് ദൈവം അവതരിപ്പിച്ചു കൊടുത്തത്.
മൂസാ നബിയെ തുടര്‍ന്നു വന്ന ദൈവദൂതന്മാരിലധികവും ഭരണാധികാരികളായിരുന്നു. ആ ദൈവദൂതന്മാര്‍ തൗറാത്തിന്റെ ലക്ഷ്യത്തിലേക്ക് ഇസ്രായേല്യരെ നയിച്ചു. മൂസാ നബിയുടെയും തുടര്‍ന്നു വന്ന ദൈവദൂതന്മുടെയും ദൗത്യം തന്നെയാണ് ഇസ്രായേല്‍ സമൂഹത്തില്‍ യേശുവിന്നും നിര്‍വ്വഹിക്കുവാനുള്ളത് എന്നാണ് ഇതിനാല്‍ സ്‌പഷ്ടമാകുന്നത്.
അതെ,വിശുദ്ധ തൗറാത്തിനേയും മോസസ് ഉള്‍പെടെയുള്ള പൂര്‍വ്വപ്രവാചകന്മാരേയും ശരിവെച്ചുകൊണ്ടവതരിപ്പിച്ച ഇഞ്ചീലും, ആ ഇഞ്ചീലിനെ വെളിപ്പെടുത്താന്‍ അവസാനമായി ഇസ്രയേലുകള്‍ക്ക് വേണ്ടി നിയോഗിതനായ ദൈവ ദൂതന്‍ ഈസ(അ)യും ,ഭൂമിയില്‍ ദൈവീക രാഷ്ട്രത്തിന്‍റെ സം സ്ഥാപനത്തിന് വേണ്ടിയുള്ള പ്രബോധന മാതൃകയും, പ്രമാണവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അവശേഷിക്കുന്ന ചരിത്രവും ,വിശുദ്ധ പമാണങ്ങളും ഇപ്പറഞ്ഞതിനാണ് സാക്ഷി.
യഹൂദ പണ്ഡിതന്മാരും,പുരോഹിതന്മാരും
¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯¯
സമൂഹത്തിനു മേല്‍ പൂര്‍ണ്ണ നിയന്ത്രണാധികാരം, അല്ലെങ്കില്‍ അധികാരത്തില്‍ പങ്കാളിത്തം അതില്‍ കുറഞ്ഞതു തൃപ്‌തിപെടുന്നവരല്ല പൊതുവെ, വിശേഷിച്ചും സാമൂഹത്തിലെ നിഷേധ നേതൃത്വം. അതിനു വേണ്ടി അവിവേചനമായ ഏത്
മാര്‍ഗ്ഗവും അവര്‍ അവലംബിക്കും.
നിഷേധികളായ രാഷ്ട്രീയ നേതൃത്വത്തെ നിര്‍ബന്ധമായും പിടികൂടുന്ന ദൈവ നിശ്ചിതമായ പ്രകൃതിയിലെ ഒരു പ്രത്യേക നിയമമാണിത്(സ്വഭാവം)
ദൈവ രാജ്യത്തിന്റെ സുവിശേഷവുമായി ദൈവം അയച്ച യേശുവിനേയും മറ്റ് പ്രവാചകന്മാരെയും നിഷധിച്ചതിന്റെ പേരില്‍ പ്രസ്തുത
പ്രകൃതിനിയമം കീഴടക്കിയ വിഭാഗമാണ് യഹൂദര്‍. അക്രമ സ്വഭാവത്തിലൂടെയല്ലാതെ അവര്‍ക്കിനി മുന്നോട്ട് നീങ്ങുക സാധ്യമല്ല. ഇന്നത്തെ ഇവരുടെ രാഷ്ട്രീയ സമീപനത്തില്‍ നിന്നു പ്രത്യക്ഷമായിത്തന്നെ നമുക്കത് മനസ്സിലാക്കാം.
ഫറോവയുടെ രാഷ്ട്രീയ ആധിപത്യത്തില്‍ നിന്നുള്ള മോചനത്തിന്റെ ദൈവിക മാര്‍ഗദര്‍ശനമായാണ് തൗറാത്ത് അവതരിപ്പിച്ചതെന്നും,അതെപ്പോഴും അദൈവികവ്യവസ്ഥയുടെ മാറ്റമാണാവശ്യപ്പടുന്നതെന്നുമുള്ള അനിഷേധ്യ യാഥാര്‍ത്ഥ്യത്തെ ബലികഴിച്ച്, റോമന്‍ ഭരണകൂടത്തിന്റെ പരമാധികാരത്തില്‍ കീഴില്‍ ഇരുകൂട്ടര്‍ക്കും ഇഷ്ടപെട്ട പ്രാത്ഥനകര്‍മ്മങ്ങള്‍ അനുഷ്‌ഠിച്ച് യഹോവയുടെ നാമത്തില്‍ സുഖജീവിതം അനുഭവിക്കുകയായിരുന്നു ഇസ്രായേല്‍ പുരോഹിതന്മാര്‍.
അപ്പോഴാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് പോലെ ഇവരുടെനിലപാടില്‍ തിരുത്താവശ്യപ്പെട്ടുകൊണ്ട് ഇവര്‍ക്കിടയിലേക്ക് യേശു രംഗപ്രവേശനം ചെയ്യുന്നത് .
ദൈവിക മാര്‍ഗ്ഗദര്‍ശനത്തെ പ്രാത്ഥനാ കര്‍മ്മങ്ങളിലൊതുക്കി ആദര്‍ശത്തിന്റെ അടിസ്ഥാനമായ രാഷ്ട്രീയത മറ്റു മേലാളന്‍മാര്‍ക്കു വിട്ടുകൊടുക്കുന്ന 'മതപ്രബോധന' മായിരുന്നില്ല അത്. മനുഷ്യരുടെ ആത്മസംസ്‌കരണത്തിന് ദൈവാനുമതി ലഭിക്കേണ്ടതിന് അനിവാര്യമായി അംഗീകരിക്കേണ്ടതും, പ്രവാചകനി
യോഗത്തിന്റെ അടിസ്ഥാന ലക്ഷ്യവുമാണ് ദിവ്യസന്ദേശത്തിന്റെ രാഷ്ട്രീയ മുഖം.
അതിനാല്‍ മറ്റു പ്രവാചകന്മാരെ പോലെ യേശുവിന്റെയും പ്രബോധനം ഈ മൗലികതയെ കേന്ദ്രീകരിച്ചായിരുന്നു. പക്ഷേ, സ്വ സമൂഹത്തെ തങ്ങളുടെ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി "കൈസര്‍മാര്‍ക്ക്" വില്‍പന നടത്തിയ യഹൂദപണ്ഡിത-പുരോഹിതന്മാര്‍ക്ക് ഇത് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
മറിച്ച് ഇവരുടെ നിലവിലുള്ള സ്ഥാനം നിലനിര്‍ത്താനനുവദിച്ചും അധികാരവര്‍ഗ്ഗത്തെ പ്രീണിപ്പിച്ചുമുള്ള തൗറാത്ത് ക്ലാസ്സും, ഖണ്ഡന-മണ്ഡനങ്ങളും, അധികാരികള്‍ അനുവദിച്ചുകൊടുത്ത പ്രാത്ഥനാകര്‍മ്മങ്ങളും മാത്രമെ പ്രാവര്‍ത്തികമാക്കുകയുള്ളു എന്ന് ബോധ്യപ്പെട്ടാല്‍ യേശുവിനെ എന്നല്ല, ആരെയും പുണ്യവാനോ പ്രവാചകനോ ദൈവം തന്നെയോ ആക്കി വാഴിക്കുന്നതില്‍ ഒരെതിര്‍പ്പും അവര്‍ക്ക് ഉണ്ടാവില്ല.
(യേശുവിനു ശേഷം ഇപ്പറഞ്ഞ രിതി കൈകൊണ്ടപ്പോള്‍
കോണ്‍സ്‌റ്റന്റ് രാജാവ് ക്രിസ്‌ത്യാനിയാകുന്നതും രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്‌തു"മത"ത്തെ അംഗീകരിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കുക)
ദൈവത്തിന്റെ അധീശാധിപത്യത്തിലേക്ക് പ്രബോധനം ചെയ്യുന്ന പ്രവാചകന്മാര്‍ക്കും പ്രബോധകര്‍ക്കും എതിരെ രൂക്ഷമായി പ്രതികരിക്കുക ഭരണാധികാരികളും ഇവരെ ആശ്രയിച്ചു വളരുന്ന പണ്ഡിത-പുരോഹിതന്മാരുമാണെന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രബോധനം ഭരണ-പുരോഹിത-പണ്ഡിത വര്‍ഗ്ഗത്തെ അരിശം കൊള്ളിച്ചു. ആയതിനാല്‍ യേശുവിന്റെ ക്ഷണം അവര്‍ക്ക് ദഹിച്ചില്ല, ഇഷ്ടപ്പെട്ടതുമില്ല. സമൂഹത്തിന്റെ മേലുള്ള രാഷ്ട്രീയ നിയന്ത്രണാധികാരം പ്രപഞ്ചനാഥനാണെന്ന് പ്രഖ്യാപിക്കുക വഴി ഇസ്രായേല്‍ സമൂഹത്തിന്റെ മേല്‍ തങ്ങള്‍ക്കു ലഭിച്ച അനധികൃത മേലാളത്വം നഷ്ടപെടുമെന്നും, അത് റോമന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പു വിളിച്ചു വരുത്തുമെന്നും അറിയുന്നവരും അതിനെ ഭയപ്പെടുന്നവരുമായിരുന്നു യഹൂദ പുരോഹിതന്മാര്‍. അവര്‍ക്ക് മുമ്പ് സ്വീകാര്യനായിരുന്ന യേശു ഇങ്ങനെയുള്ള കാരണങ്ങളാല്‍ അവര്‍ക്ക് ഇപ്പോള്‍ അനഭിമതനായി. അത്‌കൊണ്ട് തന്നെ,ഈ മഹത്തായ ദൈവിക സന്ദേശത്തിനെതിരെ അവര്‍ വിവിധങ്ങളായ ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. ക്രൂരമായ പല ആരോപണങ്ങളും യേശുവിന്റെയും മതാവിന്റെയും പേരില്‍ അവര്‍ അഴിച്ചു വിട്ടു. വിശ്വാസികളെ മര്‍ദ്ദനമുറകള്‍ക്ക് ഇരയാക്കി. ഏറ്റവുമൊടുവില്‍ അല്‌പമൊക്കെ ചിന്തിക്കുന്നവരെ പോലും ചിന്താകുഴപ്പത്തിലാക്കാനള്ള പദ്ധതിയെക്കുറിച്ചാണ് അവര്‍ ആലോചിച്ചത്. അതിനവര്‍ ഫലപ്രദമായി കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് -യേശുവിനെ ക്രൂശിക്കുക- എന്നത്. അതിനനുകൂലമായി റോമന്‍ ഭരണകുടത്തിന്‍റെ സഹായത്തോടെ യഹൂദ കൂടിയാലോചന സമിതി തീരുമാനമെടുത്തു.
ഇതിനു മുമ്പ് സൂചിപ്പിച്ച പ്രകാരം മോശെ പ്രവാചകന്‍ മുഖേന ദൈവം അവതരിപ്പിച്ച വേദമാണല്ലോ തൗറാത്ത്. തൗറാത്ത് ഉള്‍പ്പെടെയുള്ള പൂര്‍വ്വ വേദങ്ങളെല്ലാം സമൂഹത്തിനായി ദൈവം സംരക്ഷിച്ചു നിലനിര്‍ത്തിയിരുന്നത് വെളിപാടിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ പൂര്‍വ്വ സമൂഹങ്ങളില്‍ പ്രവാചകന്മാരെ നിരന്തരം ദൈവം നിയോഗിച്ചുകൊണ്ടിരുന്നു. പ്രവാചകന്മാര്‍ക്കെതിരെ സമൂഹത്തിലെ ചൂഷകരായ അധികാരി വര്‍ഗ്ഗം വ്യാജ പ്രവാചകന്മാരെ എഴുന്നെള്ളിക്കാറുണ്ടായിരുന്നു, ജനങ്ങളെ ദൈവിക മാര്‍ഗ്ഗത്തില്‍ നിന്ന് വഴിതെറ്റിച്ചും അവരെ തങ്ങളുടെ നിയന്ത്രണത്തില്‍തന്നെ ഒതുക്കി നിര്‍ത്താനും വേണ്ടി.
വ്യജപ്രവാചകന്മാര്‍ ആഗതരായാല്‍ അവരെ വധിക്കണമെന്ന് തൗറാത്തിന്റെ കല്‍പ്പനയായിരുന്നു. അപ്രകാരം കുരിശില്‍ മരിച്ചവന്‍ ശപിക്കപ്പെട്ടവനാണെന്ന് പഠിപ്പിക്കപ്പെട്ടവരായിരുന്നു യേശുവിന്റെ സമകാലികര്‍. ഇവ രണ്ടും യഹൂദ-ക്രൈസ്‌തവ മത ഗ്രന്ഥമായ ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (നോക്കുക,ബൈബിള്‍ പഴയ നിയമം, പുസ്‌തകം 5,18-22, 21-23)
തൗറാത്തിന്‍റേയും നാട്ടുസങ്കല്‌പത്തിന്റെയും മറവില്‍ യേശുവിനെ ക്രൂശിച്ചാല്‍ അദ്ദേഹത്തെ ശപ്‌തനും,വ്യജപ്രവാചകനുമാക്കി ചിത്രീകരിക്കുവാന്‍ കഴിയും എന്നവര്‍ കരുതി.ഈ തന്ത്രം വിജയിച്ചാല്‍ ജനങ്ങള്‍ക്കിടയിലുള്ള യേശുവിന്റെ സ്വാധീനം ദുര്‍ബ്ബലപ്പെടുത്താനും വിശ്വാസിക്കള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും കഴിയും. അങ്ങനെ അദ്ദേഹത്തിന്റെ ദൈവ രാജ്യ സന്ദേശത്തെ വികലപ്പെടുത്തി ദൗത്യം തകര്‍ക്കാന്‍ എളുപ്പം സാധിക്കുമെന്ന കണക്കുകൂട്ടലാണ് യേശുവിനെ ക്രൂശിച്ചുകൊല്ലുക എന്ന ഹീനതന്ത്രം മെനയുവാന്‍ യഹൂദ പുരോഹിതന്മാരെ പ്രേരിപ്പിച്ച അതിപ്രധാനമായ ഘടകം.
(യഹൂദരുടെ ഈ കുല്‍സിത തന്ത്രം വിജയിക്കാന്‍,(ജീവനുണ്ടെങ്കിലും)യേശു മരിച്ചതായി തോന്നും വിധം കുരിശില്‍ തൂങ്ങിക്കിടക്കുന്ന -ഏതെങ്കിലും ഒരു ശരീരമേ അവര്‍ക്കു വേണ്ടതുള്ളു.എങ്കില്‍ അവരുടെ അവകാശവാദത്തിനത് ബലപ്പെട്ടതെളിവായികഴിഞ്ഞു.തന്നെയുമല്ല ദൈവത്തിന്‍റെ തന്ത്രം പരായജയപ്പെടുകയും യഹൂദരുടെ ഹീന തന്ത്രം വിജയിക്കുകയുംചെയ്തു എന്നതാണ് ഈ തന്ത്രത്തിന്‍റെ വിജയ ഫലം..ഇതാണ് യഹൂദതന്ത്രത്തിന്‍റെ അന്ത സത്ത)
യഹൂദരുടെ ഈ ഹീനതന്ത്രത്തെകുറിച്ചാണ് ഖുര്‍ആന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നത്.
`അവര്‍ (യഹൂദര്‍)ഗൂഢതന്ത്രം പ്രയോഗിച്ചു. മറുതന്ത്രം ദൈവവും പ്രയോഗിച്ചു. തന്ത്രജ്ഞന്മാരില്‍ ഏറ്റവും ഉത്തമന്‍ ദൈവം ആകുന്നു.` (വി. ഖുര്‍ആന്‍ 3:54)
തുടര്‍ന്ന് യേശുവിനെതിരെ യഹൂദര്‍ നടപ്പാക്കാന്‍ തീരുമാനിച്ച കുതന്ത്രത്തില്‍ നിന്ന് അദ്ദഹത്തെ രക്ഷപ്പെടുത്തുന്നതിന് ദൈവം സ്വീകരിക്കാന്‍ പോകുന്ന രീതിയെക്കുറിച്ച് യേശുവിന് മുന്‍കൂട്ടി വെളിപാട് നല്‍കുകയുണ്ടായി.
---------
വിശുദ്ധ വേദത്തില്‍ നിന്ന് അതിപ്രകാരം വായിച്ചെടുക്കാം.
إِذۡ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ
`ദൈവം അരുളിയ സന്ദര്‍ഭം സ്‌മരണീയമാണ്. അല്ലയോ ഈസാ, നിശ്ചയം നാം നിന്നെ (ഇസ്രായേല്‍ സമൂഹത്തിന്റെമേല്‍ ന്യായം) പൂര്‍ത്തിയാക്കി എടുക്കുകയും,
وَرَافِعُكَ إِلَىَّ
(അന്തരം ) നിന്നെ നാം എന്നിലേക്ക് (സ്തൂല ശരിരത്തോടുകൂടി)ഉയര്‍ത്തുകയും
وَمُطَهِّرُكَ مِنَ ٱلَّذِينَ ڪَفَرُواْ
(അങ്ങനെ) സത്യനിഷേധികളില്‍ നിന്നു (ജൂത ചിന്ത മെനഞ്ഞുണ്ടാക്കിയ തന്ത്രം പ്രയോഗിക്കുന്നതിലൂടെ നീ നിഷേധിയും വ്യാജ പ്രവാചകന്മാരില്‍ പെട്ടവനാണെന്നും വരുത്തിതീര്‍ക്കാന്‍ ലോകത്തിന് കഴിയുമായിരുന്നു; എന്നാല്‍ സ്തൂല ശരിരത്തോടുകൂടി എന്നിലേക്കുയര്‍ത്തുക വഴി സത്യനിഷേധത്തിന്റെ അടയാളത്തില്‍ നിന്നെല്ലാം ) നാം നിന്നെ പരിശുദ്ധമാക്കുകയും,
وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ............
നിന്നെ പിന്‍തുടരുന്നവരെ, നിന്നെ നിഷേധിച്ചവരേക്കാള്‍ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്' (വി. ഖു:3-56)
--------------
യേശുവിന്റ തിരോധാനത്തിനുശേഷം അനുചരന്മാരാരുംതന്നെ ആശയകുഴപ്പത്തിലകപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ദൈവം മുന്‍കൂട്ടി ഇങ്ങനെ അറിയിച്ചത്. ഉചിതമായ സന്ദര്‍ഭത്തില്‍ ഭൂമിയില്‍ നിന്ന് യേശുവിനെ ദൈവം അപ്രത്യക്ഷമാക്കുമെന്ന് ഗ്രഹിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്ന ശിഷ്യന്മാര്‍ക്ക് അവ്യക്തതകള്‍ ഉണ്ടാകാതിരിക്കണമെന്നത് അനിവാര്യമാണ്. എങ്കിലേ മറ്റൊരു പ്രവാചകന്റെ ആഗമനം വരെ സത്യത്തില്‍ ഉറച്ച്‌നിന്ന് ഏല്‌പ്പിക്കപെട്ട ദൗത്യം അവര്‍ക്ക് നിര്‍വഹിക്കാനാവുകയുള്ളു. എന്നാല്‍, നമ്മുടെ മതവിഭാഗങ്ങള്‍ പറയും പ്രകാരം, യേശുകുരിശില്‍ കൊല്ലപ്പെടുകയോ, കൊല്ലപ്പെട്ടവനെപ്പോലെ സദൃശനോ ആയിരുന്നുവെങ്കില്‍, അനുചരന്മാരാകെ കുഴപ്പത്തിലാകുമെന്ന കാര്യം തീര്‍ച്ച.
ഇനിനാം അല്‍പ്പം ചിന്തിച്ചുനോക്കുക. യഹൂദ പദ്ധതി പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് ലോക മനസ്സാക്ഷി അംഗീകരിക്കണമെങ്കില്‍ യേശുവിനെ ക്രൂശിച്ചു കൊന്നു എന്ന് യഹൂദര്‍ക്ക് ഒരു നിലക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം എല്ലാ പഴുതുകളും അടയേണ്ടതുണ്ട്.
" നോക്കൂ ഞങ്ങള്‍ യേശുവിനെ ക്രൂശിച്ചു കൊന്നു" എന്നു പറയാനുള്ള ബാഹ്യ തെളിവുകളൊന്നും ഉണ്ടായിരിക്കരുതെന്നര്‍ത്ഥം. യഹൂദര്‍ക്കെതിരെ യേശുവിന്റെ വിഷയത്തില്‍ (3:56- പ്രകാരം യേശുവിനെ മുന്‍കൂട്ടി അറിയിച്ചതനുസരിച്ച്) ദൈവം നടപ്പാക്കിയത് അതാണ്. യേശു ദൈവദൂതനാണെന്ന യാഥാര്‍ത്ഥ്യത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ യഹൂദ തന്ത്രശാലികള്‍ക്ക് സാധിക്കാത്തവിധം അവര്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ ദൈവം അപ്രത്യക്ഷമാക്കി. ഖുര്‍ആന്‍ ഇതേക്കുറിച്ച് പറയുന്നതിങ്ങനെ:
'' മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചിരിക്കുന്നു എന്ന് അവര്‍ (അവകാശവാദം) ഉന്നയിച്ചതുകൊണ്ടും (നാം അവരെ ശപിച്ചിരിക്കുന്നു). സത്യത്തില്‍ അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച്) അവര്‍ക്ക് അവ്യക്തമാക്കപ്പെടുകയാണുണ്ടായത്. അതു സംബനന്ധമായി യാതൊരു അറിവും അവര്‍ക്കില്ല. ഊഹത്തെ പിന്‍പറ്റുകയല്ലാതെ. ഉറപ്പായും അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ ദൈവം അവങ്കലേക്ക്(സ്തൂല ശരീരത്തോടുകൂടിതന്നെ) ഉയര്‍ത്തുകയാണുണ്ടായത്. ദൈവം പ്രതാപവാനും യുക്തിമാനുമാകുന്നു. വേദക്കാരില്‍ (യഹൂദ-ക്രൈസ്‌തവര്‍) ആരും തന്നെ യേശുവിന്റെ മരണത്തിന് മുമ്പ് (അദ്ദേഹത്തിന്‍റെ പുനരാഗമനകാലത്ത്) അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. വിചാരണ നാളില്‍ അദ്ദേഹം അവര്‍ ( പുനരാഗമനസമയത്ത് വിശ്വസിച്ചവര്‍) ക്കെതിരെ സാക്ഷിയാവുകയും ചെയ്യും '' (വി.ഖു. 4-157, 159)
وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِيحَ عِيسَى ٱبۡنَ مَرۡيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِيهِ لَفِى شَكٍّ۬ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ يَقِينَۢا (١٥٧) بَل رَّفَعَهُ ٱللَّهُ إِلَيۡهِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمً۬ا (١٥٨) وَإِن مِّنۡ أَهۡلِ ٱلۡكِتَـٰبِ إِلَّا لَيُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَيَوۡمَ ٱلۡقِيَـٰمَةِ يَكُونُ عَلَيۡہِمۡ شَہِيدً۬ا
ഈ ഖുര്‍ആന്‍ വചനം മനസ്സിലാക്കിത്തരുന്ന പ്രധാനപ്പെട്ട മറ്റൊരു വസ്‌തുത ഇതാണ്. അന്ത്യനാളിനോടനുബന്ധിച്ച് വീണ്ടും യേശുവിന്റെ പുനരാഗമനമുണ്ടാകുമെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. യേശു ഈ ലോകത്തിലേക്ക് വീണ്ടും വരുമെന്ന് പ്രവാചകനും വ്യക്തമാക്കിയിട്ടുണ്ട്.അധികാരാധിപത്യത്തോടെയാണ് യേശു രംഗപ്രവേശനം ചെയ്യുക. തദവസരത്തില്‍ തനിക്കെതിരെ കെട്ടിയുണ്ടാക്കിയ കുരിശു സംഭവത്തെ യേശു നിരാകരിക്കും. യേശുവിന്റെ വിളംബരം ലോകം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ സത്യപ്പെടുത്തും. ആര്‍ക്കും അത് നിഷേധിക്കാന്‍ പറ്റാത്ത ഒരവസ്ഥ ലോകത്ത് സംജാതമാകും. കുരിശില്‍ മരിക്കുക നിമിത്തം ശപ്‌തനോ ദൈവമോ ആണെന്ന യഹൂദ-ക്രൈസ്‌തവ വിശ്വാസം അതോടെ തകര്‍ന്നുപോകും. ഇങ്ങനെ പ്രത്യക്ഷത്തില്‍ തന്നെ യേശു കുരിശ് തകര്‍ക്കുന്നതോടെ ഇരുകൂട്ടരും അവരുടെ അബദ്ധജടിലമായ ധാരണ തിരുത്തി യഥാര്‍ത്ഥ നിലപാട് അംഗീകരിക്കും.പക്ഷേ, ഈ അംഗീകാരം ഇവര്‍ക്ക് ദൈവസന്നിധിയില്‍ ഒരു ഫലവും ചെയ്യില്ല. കാരണം, പൂര്‍വ്വ പ്രവാചകന്മാരുടെ പാത സത്യപ്പെടുത്തിയും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുവാനും ഇവരിലേക്കു കൂടി നിയോഗിതനായ പ്രവാചകനാണ് മുഹമ്മദ് നബി(സ) . പക്ഷേ, അവരദ്ദേഹത്തെ അംഗീകരിച്ചില്ല, നിഷേധിക്കുകയാണ് ചെയ്‌തത്. ഈ കാരണം കൊണ്ടാണ് യേശു ഈ വിശ്വാസികള്‍ക്കെതിരേ വിചാരണ നാളില്‍ സാക്ഷിയാകുന്നത്. അതെ , പ്രവചനം പുലര്‍ന്ന് കാണുമ്പോള്‍ നിര്‍ബന്ധിതമായി അംഗീകരിക്കുന്നതില്‍ ഒരു ഫലവുമില്ല. അതിനുമുമ്പു തന്നെ സത്യപ്രസ്‌താവനയുമായി നിങ്ങളിലേക്കും ആഗതനായ പ്രവാചകനാണ് മുഹമ്മദ്. അദ്ദേഹത്തെ നിങ്ങളുടെ വിശ്വാസ കര്‍മത്തിന് മാതൃകയാക്കി അംഗീകരിക്കുക. ഇഹപര രക്ഷക്ക് അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇനിയും നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഖേദിക്കേണ്ടിവരും തീര്‍ച്ച. എന്ന സന്ദേശമാണ് ഈ ഖുര്‍ആന്‍ വാക്യം പ്രധാനമായും ഉള്‍കൊള്ളുന്നത്.
ദൈവം പറയുന്ന സന്ദര്‍ഭം(സ്‌മരണീയമാണ്) ഹേ,മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവെ കൂടാതെ, എന്നെയും എന്റെ മതാവിനെയും ദൈവങ്ങളാക്കുവീന്‍ എന്നു നീയാണോ ജനത്തോടു പറഞ്ഞത്? അദ്ദേഹം പറയും: നീ എത്ര പരിശുദ്ധന്‍! എനിക്കു യാതൊരു അവകാശവുമില്ലാത്തതു ഞാന്‍ പറയാന്‍ പാടില്ലല്ലോ. ഞാനതു പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയത് അറിയുമല്ലോ. എന്റെ മനസ്സിലുള്ളത് നീയറിയും. നിന്റെ മനസ്സിലുള്ളതോ ഞാനറിയുകയുമില്ല. തീര്‍ച്ചയായും നീ തന്നെയല്ലോ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവന്‍. നിയെന്നോടു കല്‍പിച്ച കാര്യമല്ലാതെ ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. (അതായത്,എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ വ്യവസ്ഥക്കു കീഴ്‌പ്പെടുക എന്ന്. ഞാന്‍ അവര്‍ക്കിടയിലുണ്ടായിരുന്ന കാലമത്രയും (ഈ പറഞ്ഞതിന് ) ഞാന്‍ അവര്‍ക്കു സാക്ഷിയായിരുന്നു.. പിന്നീട് നീ എന്നെ- ഇസ്രായേല്‍ സമൂഹത്തിനുമേലുള്ള ന്യായം-പൂര്‍ത്തികരിച്ചെടുത്തപ്പോള്‍ നീ തന്നെയായിരുന്നുവല്ലോ അവരുടെ നിരീക്ഷകന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. (വി. ഖു. അല്‍മാഇദ- 116, 17)
وَإِذۡ قَالَ ٱللَّهُ يَـٰعِيسَى ٱبۡنَ مَرۡيَمَ ءَأَنتَ قُلۡتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيۡنِ مِن دُونِ ٱللَّهِۖ قَالَ سُبۡحَـٰنَكَ مَا يَكُونُ لِىٓ أَنۡ أَقُولَ مَا لَيۡسَ لِى بِحَقٍّۚ إِن كُنتُ قُلۡتُهُ ۥ فَقَدۡ عَلِمۡتَهُ ۥۚ تَعۡلَمُ مَا فِى نَفۡسِى وَلَآ أَعۡلَمُ مَا فِى نَفۡسِكَۚ إِنَّكَ أَنتَ عَلَّـٰمُ ٱلۡغُيُوبِ (١١٦) مَا قُلۡتُ لَهُمۡ إِلَّا مَآ أَمَرۡتَنِى بِهِۦۤ أَنِ ٱعۡبُدُواْ ٱللَّهَ رَبِّى وَرَبَّكُمۡۚ وَكُنتُ عَلَيۡہِمۡ شَہِيدً۬ا مَّا دُمۡتُ فِيہِمۡۖ فَلَمَّا تَوَفَّيۡتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيۡہِمۡۚ وَأَنتَ عَلَىٰ كُلِّ شَىۡءٍ۬ شَہِيدٌ (١١٧) إِن تُعَذِّبۡہُمۡ فَإِنَّہُمۡ عِبَادُكَۖ وَإِن تَغۡفِرۡ لَهُمۡ فَإِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ
ദൈവീക വ്യവസ്ഥയെ കൈവിട്ട് യേശുവിനെയും മതാവിനെയും മറ്റും ആരാധിച്ച് പൂര്‍ണ്ണമായും മാര്‍ഗഭ്രംശത്തിലകപ്പെട്ട വിഭാഗമായ ക്രിസ്‌ത്യാനികളെ മരണാന്തരം പരലോകത്ത് വിചാരണ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്കുമേല്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനു ന്യായമായി യേശുവിനോടു ദൈവം ചോദിക്കുന്നതും അതിന് യേശു പറയുന്ന മറുപടിയുമാണ് പ്രസ്‌തുത വാക്യം ഇവിടെ വ്യക്തമാക്കുന്നത്. ഈദൃശ വാക്യത്തിലെ '' ഞാന്‍ അവര്‍ക്കിടയിലുണ്ടായിരുന്ന കാലമത്രയും ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു'' എന്ന ഭാഗം ഉദ്ദരിച്ച് ഈസാ(അ) മരിച്ചെന്നു വാദിക്കുകയും അദ്ദേഹം അന്ത്യനാളില്‍ പുനരാഗമനം ചെയ്യുമെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും ചെയ്യുന്ന ഖാദിയാനികളെപ്പോലെ ഈ വിഷയത്തില്‍ സമാന ചിന്താഗതി വച്ചു പുലര്‍ത്തുന്ന ചിലര്‍ മുസ് ലീം സമുദായത്തിലുമുണ്ട്. അതിന് അവര്‍ പറയുന്ന ന്യായം ഇതാണ്.
('' അവര്‍ നിനക്കുള്ള ആരാധനയില്‍ മറ്റാരെയും പങ്കുചേര്‍ത്തിട്ടില്ല നിനക്കു മാത്രമേ അവര്‍ ആരാധന ചെയ്‌തിട്ടുള്ളു എന്നതിന്) ഞാന്‍ അവര്‍ക്കിടയിലുണ്ടായിരുന്നകാലമത്രയും സാക്ഷിയായിരുന്നു'' എന്നര്‍ത്ഥമാണ് (وَكُنتُ عَلَيۡہِمۡ شَہِيدً۬ا مَّا دُمۡتُ فِيہِمۡۖ)ഈ ആയത്തിന് അവര്‍ നല്‍കിയിരിക്കുന്നത്.
ഈസാനബിയുടെ വീണ്ടുംവരവ് സങ്കല്‌പമനുസരിച്ച് അദ്ദേഹത്തിന്റെ പുനരാഗമന സമയത്തുള്ള ക്രിസ്‌ത്യാനികള്‍ അദ്ദേഹത്തേയും മാതാവിനെയും കുരിശിനെയും മറ്റും ആരാധിക്കുന്നത് അപ്പോള്‍ ഈസാ(അ) കാണുകയില്ലേ. ഇപ്രകാരം യേശുവിന് സാക്ഷിയായവര്‍ അദ്ദേഹത്തിന്‍റെ വിചാരണ വേളയില്‍ ഉണ്ടാവുമെന്നതു വളരെ വ്യക്തവും ശ്രദ്ധേയവുമാണ്.തന്നെയുമല്ല, ഹദീസ് അനുസരിച്ച് കുരിശു മുറിക്കുവാനുമാണല്ലോ യേശു വീണ്ടും വരുന്നത്. അങ്ങനെ വരുമ്പോള്‍ യേശുവിനെയും മാതാവിനെയും കുരിശിനെയും മറ്റും ആരാധിക്കുന്ന ക്രിസ്‌തീയസമൂഹത്തെ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടാതെ പോകുമോ?അല്ലെങ്കില്‍ സ്വയംസാക്ഷ്യം വഹിച്ച കാര്യം ദൈവസന്നിധിയില്‍ അദ്ദേഹം മറച്ചുവെക്കുമോ?/ ഒരു ദൈവ ദൂതനായ യേശുവിനെ സംബന്ധിച്ചെടത്തോളം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണത്.
ഈ വാക്യത്തിന് വിരുദ്ധമായ ഒരവസരം ഒരിക്കലും അദ്ദേഹത്തിന് ഉണ്ടാവാന്‍ പാടില്ല.
അത് കൊണ്ടുതന്നെ യേശുവിന്‍റെ പേരിലുള്ള പുനരാഗമന വിശ്വാസം പ്രസ്തുത വാക്യത്തിന് തികച്ചും വിരുദ്ധമാണ്.ഒരുപാട് സങ്കീര്‍ണതകള്‍ ഈവിശ്വാസം മൂലം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.
ഒന്നുകൂടെ ചിന്തിച്ചു നോക്കുക;
യേശും കരിശും ആരാധ്യവസ്തുവായിസ്വീകരിച്ച ഒരുസമൂഹത്തെ കണ്ടുകൊണ്ട് അവര്‍ക്കിടയില്‍ ഒരുകാലയളവ് അവരുമായുള്ള സമ്പര്‍ക്ക-സംഘട്ടനാത്മകമായ ജീവിതം നയിച്ച ശേഷമല്ലേ അദ്ദേഹം സ്വാഭാവികമരണം വരിച്ചു പരലോകത്ത് ദൈവിക വിചാരണ നേരിടുക ?.അപ്പോള്‍ ഇവരീകാട്ടിക്കുട്ടുന്നതൊക്കെ യേശുവിന് കാണേണ്ടി വരിന്നാണോ കരുതുന്നത് ?.. പുനരാഗമന ഘട്ടത്തില്‍ യേശു കണ്ടതും അനുഭവിച്ചതുമായ സാക്ഷ്യത്തെ പരലോകത്തു നടക്കുന്ന വിചാരണ വേളയില്‍ ദൈവത്തിന്റെ മുമ്പില്‍ യേശു മറച്ചുവെക്കുമെന്നു കരുതി വഴി പിഴക്കണോ?. അല്ലെങ്കില്‍ യേശു ഇനി ഈ ലോകത്തേക്കു വീണ്ടും വരില്ലെന്നും മരിച്ചുപോയെന്നും വിശ്വസിച്ച് വിശുദ്ധ പ്രമാണങ്ങലുടെപരിശുദ്ധി നിലര്‍ത്താന്‍ സഹായിക്കണോ ?. എന്നാണിവര്‍ വാദിക്കുന്നതും ചോദിക്കുന്നതും!!.
-----
എന്നാല്‍ അല്‍മാഇദ. 115,116വാക്യത്തിന് തെറ്റായ അര്‍ത്ഥ വ്യാഖ്യാനമാണ് ഇവര്‍ നല്‍കിയത്. '' ഞാന്‍ അവര്‍ക്കിടയിലുണ്ടായിരുന്ന കാലമത്രയും എന്റെയും നിങ്ങളുടെയുടെയും രക്ഷിതാവായ അല്ലാഹുവിനു കീഴ്‌പ്പെടുക എന്ന കാര്യം മാത്രമേ ഞാന്‍ അവരോടു പറഞ്ഞിട്ടുള്ളു. (അതിന്) ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.'' എന്നാണ് ഈ വചനത്തില്‍ വ്യക്തമാകുന്നത്. അല്ലാതെ, ഖാദിയാനികളും മറ്റും പറയുന്നപോലെ '' അവര്‍ നിന്നെയല്ലാതെ ആരാധിച്ചിട്ടില്ല എന്നതിനു ഞാന്‍ സാക്ഷിയാകുന്നു'' എന്നല്ല ഈസാ(അ) ഇവിടെ പറയുന്നത്.
അതായത് ഇവര്‍ പറയുന്നത് പോലെ ഈസാ (അ)യോട് അല്ലാഹു ചോദിക്കുത് ; ''അല്ലാഹു അല്ലാത്തവരെ അവര്‍ ആരാധിക്കുന്നത് നീ കണ്ടോ" എന്നല്ല.,മറിച്ച് "നീ ജനങ്ങളോട് പറഞ്ഞോ"(ءَأَنتَ قُلۡتَ لِلنَّاسِ ) എന്നാണ്. 'കാണലും' 'പറയലും' തമ്മില്‍ തെറ്റിയതാണ് ഇവര്‍ക്കിവിടെ പിണഞ്ഞ അബദ്ധം!.
അല്ലാഹുവിന്റെ ദീന്‍ വളച്ചുകെട്ടില്ലാതെ വ്യക്തമായി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുക എന്നാണ് പ്രവാചകന്മാര്‍ കല്‍പിക്കപ്പെട്ടത്. ഇതില്‍ വീഴ്‌ച പാടില്ല. കാരണം, സമൂഹം നന്മയിലേക്കോ നാശത്തിലേക്കോ മാറേണ്ടതിനുള്ള നടപടി ദൈവം സ്വീകരിക്കുന്നത് ജനങ്ങള്‍ സത്യത്തെ അറിഞ്ഞംഗീകരിക്കുകയും അറിഞ്ഞു നിഷേധിക്കുകയും ചെയ്യുമ്പോഴാണ്. അതിനു വേണ്ടി മനസ്സാ-വാചാ- കര്‍മണാ ദൈവീകവ്യവസ്ഥതിയുടെ തെളിഞ്ഞ സാക്ഷികളായത്തീരുക. ഇതാണു പ്രവാചകന്മാരുടെ കര്‍ത്തവ്യം. അല്ലാതെ, പ്രബോധിതര്‍ തങ്ങള്‍ പറയുന്നതിനോട് എങ്ങനെ പ്രതതികരിക്കുന്നു എന്ന കാര്യം നോക്കാന്‍ പ്രവാചകന്മാര്‍ കല്‍പിക്കപ്പെട്ടില്ല. അക്കാര്യം നരീക്ഷിക്കാനും രേഖപ്പെടുത്താനും മാലാഖമാരെയാണു ദൈവം ഏല്‍പിച്ചത്.
ഉദാഹരണമായി, വിശ്വാസികളായ നമുക്കു പ്രവാചകന്‍ സാക്ഷിയാവാനും ജനത്തിനു നാം സാക്ഷിയാവാനും മറ്റൊരിടത്തു ഖുര്‍ആന്‍ പറയുന്നു.
''...ദൈവദൂതന്‍ നിങ്ങള്‍ക്കു സാക്ഷിയാവാനും നിങ്ങള്‍ജനത്തിനു സാക്ഷിയാവാനുംവേണ്ടി....'' (അല്‍ഹജ്ജ്.78)
(يَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُہَدَآءَ عَلَى ٱلنَّاسِ )
ഈ വാക്യപ്രകാരം പ്രവാചകന്‍ നമുക്കു സാക്ഷിയാകുന്നതു നമ്മെ കണ്ടുകൊണ്ടല്ലല്ലോ. പ്രവാചകദ്ധ്യാപനങ്ങളെ നാം കണ്ടുകൊണ്ടാണ് . അവ്വിധം ദൈവിക കല്‍പനകളും തിരുചര്യകളും ജീവിതത്തില്‍ പകര്‍ത്തി ദൈവീക വ്യവസ്ഥയിലേക്കു പ്രബോധനം നടത്തുക വഴിയാണു നാം ജനത്തിനു സാക്ഷിയാവുന്നത്. അതായത്, പ്രവാചകന്‍ നമുക്കു സാക്ഷി, (അല്ലാതെ, നാം പ്രവാചകന്മാര്‍ക്കു സാക്ഷിയാവുകയല്ല). നാം ജനത്തിനു സാക്ഷി( പ്രബോധിതര്‍ പ്രബോധകര്‍ക്കു സാക്ഷിയാവുകയല്ല). ഇസ്രായേല്‍ സമൂഹത്തിനുമേല്‍ ഈസാ (അ) സാക്ഷിയാകുന്നതും ഇതേ അര്‍ത്ഥത്തിലാണ്.
ആയതിനാല്‍, ഈസാ (അ)ഭൂമിയിലേക്ക് വീണ്ടും വരുമ്പോന്‍ തന്നേയും മാതാവിനെയും കുരിശിനെയും ആരാധിക്കുന്ന ജനത്തെ അദ്ദേഹം കാണുന്നതും, അദ്ദേഹം വീണ്ടും വരുമെന്ന വിശ്വാസവും
, അല്‍മാഇദ- 116, 117 വാക്യത്തിനെതിരല്ല .
---------------------------------------------------------------------------------
എന്താണ് വസ്‌തുത ?
യഹൂദ -ക്രൈസ്തവരും ഇന്നത്തെ മുസ്ലീം സംഘടനകളും തമ്മില്‍ കുരിശു വിഷയത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും യേശുവിന്റെ തിരോധാനത്തെപറ്റി ക്രൈസ്‌തവ മതത്തിനും , ഇതരവിഭഗങ്ങള്‍ക്കിടയിലുമുള്ള വിശ്വാസ സങ്കല്‍പ്പങ്ങളെല്ലാം യേശുവിനെതിരെ യഹൂദര്‍ ഉന്നയിക്കുന്ന മാരക ജല്‍പനങ്ങളെ സഹായിക്കുന്ന ഘടകങ്ങളാണ്.
അപ്രകാരം യേശുവിനെ യഹൂദര്‍ കുരിശില്‍ തറച്ചെങ്കിലും അതിന്മേല്‍ വെച്ചവെച്ചദ്ദേഹം ബോധരഹിതനായതല്ലാതെ യേശു കൊല്ലപ്പെട്ടിട്ടില്ലെന്നും, കുരിശില്‍ മരിച്ചതായി യഹൂദര്‍ക്ക് തോന്നുക മാത്രമാണ് ചെയ്‌തതെന്നും വിശ്വസിക്കുന്ന ന്യൂനപക്ഷമെങ്കിലും ലോകത്തുണ്ട്. അഹ്മദിയ്യാ(ഖാദിയാനികള്‍) വിഭാഗമാണ് അതിന്റെ ഇന്നത്തെ കാര്യമായ പ്രചാരകര്‍. ക്രൈസ്‌തവരുടെയും ഖാദിയാനികളുടെയും മുസ്‌ലീം സംഘടനകളുടെയും വാദഗതികളനുസരിച്ച് -സ്വയം ക്രൂശിതനായാലും കുരിശില്‍ തറക്കപ്പെട്ടത് മറ്റൊരാളായാലും 'കുരിശില്‍ മരിച്ചതുപോലെ' ബോധരഹിതനായാലും -കുരിശു സംഭവ(!?) പശ്ചാത്തലത്തിലുള്ളവരുടെ, വിശേഷിച്ചും യഹൂദരുടെ കണ്ണും മനസ്സും സാക്ഷ്യപ്പെടുത്തുക കുരിശില്‍ ജീവനറ്റ് തൂങ്ങിക്കിടക്കുന്ന ജഡം മറിയമിന്റെ മകന്‍ യേശുവിന്റെതാണെന്ന് തന്നെയല്ലേ? (ചിത്രംനോക്കുക)
അല്ലെങ്കില്‍ ശത്രുക്കളായ യഹൂദര്‍ക്കിടയില്‍ യേശു പ്രത്യക്ഷപ്പെട്ട് ഇവരവകാശപ്പെടുംവിധം ഇങ്ങനെ ബോധ്യപ്പെടുത്തണം.
''ഞാന്‍ പാപികളായ മനുഷ്യര്‍ക്കുവേണ്ടി സ്വയം കുരിശുമരണം വരിച്ചതാണ്''
'"നിങ്ങള്‍ കുരിശുലേറ്റി കൊന്നത് എന്നെയായിരുന്നില്ല എന്നെപോലെ തോന്നിക്കുന്ന മറ്റൊരാളെയായിരുന്നു''
"ഞാന്‍ കുരിശില്‍ മരിച്ചവനെപോലെ ബോധരഹിതനാവുക മാത്രമാണ് ചെയ്‌തത്'' എന്നിങ്ങനെ.
ഇങ്ങനെ ബോധ്യപ്പെടുത്തും വിധം യേശു യഹൂദര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് തെ
ളിയിക്കാതെ യഹൂദന്‍റെ വാദത്തെ നേരിടാനോ ദുര്‍ബ്ബലപ്പെടുത്താനോ കുരിശുസംഭവത്തില്‍ വിശ്വസിക്കുന്ന ക്രസ്തവര്‍ക്കും മുസ്ലീംകള്‍ക്കും ഖാദിയാനികള്‍ക്കും ഒരിക്കലും സാധ്യമേ അല്ല.
കുരിശു സംഭവത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ള ഈ വിഭാഗങ്ങള്‍ അവലംബിച്ച ഏതെങ്കിലും പ്രമാണത്തില്‍ യഹൂദരുടെ അവകാശവാദത്തിനെതിരെ മേല്‍ സൂചിപ്പിച്ച പ്രകാരം യേശു പ്രത്യക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. ആയത് കൊണ്ട് യേശുവിന്‍റെ കുരിശ് മരണത്തെയല്ല കുരിശ് സംഭവത്തെതന്നെ നിഷേധിക്കാതെ യേശുവിന്‍റെ ആത്മാര്‍ത്ഥമായ അനുയായി ആവുക സാധ്യമല്ല.മാത്രമല്ല,കുരിശു സംഭവം നടന്നിരിക്കുന്നു എന്ന് വാദിക്കുന്നവരാരായാലും യേശുവിന്‍റെ ശത്രുവും തന്ത്രശാലികളുമായ യഹൂദര്‍ വിരിച്ചിട്ട വലയില്‍ കുടുങ്ങിയവരാണ്.
.
എന്നാല്‍, യേശുവിന്റെ തിരോധാനവുമായി ബന്ധപ്പെടുത്തി കുരിശു സംഭവം നടന്നുവെന്ന അബദ്ധ ജടിലമായ വിശ്വാസത്തിലേക്ക് ഈ വിഭാഗങ്ങളെയെല്ലാം നയിച്ചതില്‍ കാര്യമായ പങ്ക് ബൈബിള്‍- സുവിശേഷങ്ങള്‍ക്കാണ്.സുവിശേഷങ്ങള്‍ ക്രൈസ്തവരുടെ അടിസ്ഥാന പ്രമാണമാക്കിയതിന്‍റെ പിന്നില്‍ ആരുടെ മസ്‌തിഷ്‌കമാണ് പ്രവര്‍ത്തിച്ചതെന്ന്
മനസ്സിലാക്കേണ്ടതുണ്ട്.
യേശുവിന്റെ തിരോധാന(vanish)ത്തിന് ശേഷവും അദ്ദേഹത്തിന്റെ പ്രബോധനം യഥാര്‍ത്ഥ ശിഷ്യന്മാര്‍ തുടര്‍ന്നു. തൗറാത്തിന്റെ (ഇഞ്ചീല്‍) യഥാര്‍ത്ഥ വാഹകരായ ഈ വിശ്വാസികളെ യേശുവിന്റെ പാതയില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് നിഷേധികളായ യഹൂദര്‍ക്ക് ഇനി അവശേഷിക്കുന്ന ലക്ഷ്യം. അതിനായി പല പീഡനമുറകളും മര്‍ദ്ദനങ്ങളും ഈ സച്ചരിതരുടെ മേല്‍ മാറി മാറി പ്രയോഗിച്ചു. കൊലവിളിയിലൂടെ വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഇവര്‍ അടവുകള്‍ പലതും പരീക്ഷിച്ചു. അവസാനം അവര്‍ ആട്ടിന്‍തോലണിയാന്‍ തന്നെ തീരുമാനിച്ചു.
അങ്ങനെ ക്രിസ്‌തുവിന്റെ പേരില്‍ രംഗപ്രവേശനം ചെയ്‌ത തൗറാത്ത് നിഷേധിയായ യഹൂദനാണ് ശൗല്‍(സെന്റ് പോള്‍ എന്നറിയപ്പെടുന്ന പൗലോസ്). ഇദ്ദേഹമാണ് ഇന്ന് കാണുന്ന ക്രിസ്‌ത്യാനിസത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ്.
----------------------------------------------------------
ക്രിസ്‌തുമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ 'സുവിശേഷങ്ങള്‍" എന്നറിയപ്പെടുന്നു. ഇത് മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയതായി പറയപ്പെടുന്നു. ഇപ്രകാരം യേശുവിനെ കുറിച്ചുള്ള ഒട്ടനവധി രചനകള്‍ പ്രഥമ നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്നു. ഇതില്‍ നിന്ന് പൗലോസിന്റെ ലേഖനങ്ങളെ മാനദണ്ഡമാക്കിയാണ് മേല്‍ സൂചിപ്പിച്ച സുവിശേഷങ്ങളെ ക്രൈസ്‌തവസഭ സ്വീകരിച്ചത്. എ. ഡി.നാലാം നൂറ്റാണ്ടില്‍ തങ്ങള്‍ക്കുള്ള ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ബാക്കിയുള്ള ലിഖിതങ്ങളെല്ലാം നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്‌തു.
ബൈബിള്‍ സുവിശേഷങ്ങളില്‍ മൂന്നാമത്തേതും ' അപ്പോസ്‌തല പ്രവര്‍ത്തികള്‍' എന്ന പുസ്‌തകവും രചിച്ചതായി പറയുന്ന ലൂക്കോസ് എന്നയാള്‍ ഈ ശൗലിന്റെ സ്‌നേഹിതന്‍ കൂടിയാണ് എന്നത് ശ്രദ്ധേയമാണ്. ബൈബിള്‍ ലേഖനത്തിലെ പകുതുയിലേറെയും പൗലോസിന്റെ വകയാണ്. ഇദ്ദേഹം ഇവരിലേക്ക് കയറികൂടിയ രീതി പൗലോസിന്റെ സ്‌നേഹിതന്‍ ലൂക്കോസ് വിശദീകരിക്കുന്നത് വളരെ രസാവഹമാണ്.
'ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനിച്ച യഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്‌മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. ഞാന്‍ പുരുഷന്മാരെയും സ്‌ത്രീകളെയും പിടിച്ചുകെട്ടി തടവില്‍ ഏല്‍പ്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിനു മഹാ പുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്‌കസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യരൂശലേമിലേക്കു കൊണ്ടു വരേണ്ടതിനു ഞാന്‍ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്‌തു ദെമസ്‌കസിനോട് അടുത്തെത്തിയപ്പോള്‍. ഏകദേശം ഉച്ചക്കു പെട്ടെന്ന് ആകാശത്തു നിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാന്‍ നിലത്തു വീണു; '' ശശൗലേ നീ എന്നെ ഉപദ്രവിക്കുന്നതെന്ത് ? '' എന്നൊരു ശബ്ദം കേട്ടു . കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു; '' നീ ഉപദ്രവിക്കുന്ന നസ്രായനായ യേശുവാകുന്നു ഞാന്‍'' എന്ന് അവന്‍ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല . കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണം എന്നു ചോദിച്ചതിനു കര്‍ത്താവ് എന്നോടു ; എഴുന്നേറ്റു ദമസ്‌കസിലേക്കുപോകുക; നീ ചെയ്യേണ്ടതിനു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്‍പ്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായി കണ്ണു കാണായ്‌കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കുപിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്‌കസില്‍ എത്തി. അവിടെ പാര്‍ക്കുന്ന സകല യഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണ പ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്റെയടുക്കല്‍ വന്നു നിന്നു; സഹോദരനായ ശൗലേ, കാഴ്‌ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നെ ഞാന്‍ കാഴ്‌ച പ്രാപിച്ചു അവനെ കണ്ടു. അപ്പോള്‍ അവന്‍ എന്നോടു; നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിയുവാനും നീതിമാനയവനെ കാണ്മാനും അവന്റെ വായില്‍ നിന്നു വചനം കേള്‍പ്പാനും നിയമിച്ചിരിക്കുന്നു. നീ കാണ്‍കയും കേള്‍ക്കുകയും ചെയ്‌തതിനു സകല മനുഷ്യര്‍ക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാത്ഥിച്ചു സ്‌നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളയുക എന്നു പറഞ്ഞു.'' (അപ്പോസ്‌ല പ്രവൃത്തികള്‍ 22-ാം അദ്ധ്യായം 3-16)
പൗലോസിന്റെ മാനസാന്തരത്തിന് അടിസ്ഥാന കാരണമായി പറയപ്പെടുന്ന ഈ " ക്രിസ്‌തു സംഭവ"*(?!)ത്തിനു ശേഷവും യേശുവിന്റെ പ്രമാണത്തോടുള്ള പൗലോസിന്റെ നിലപാട് പൂര്‍വോപരി ശത്രുതാപരമായിരുന്നുവെന്ന് പൗലോസിന്റെ വരികളില്‍ നിന്നു തന്നെ വ്യക്തമാണ്.
{ റോമ 7. 1-6, ഗലാത്യര്‍ 5. 2-4, 1 കൊരിന്ത്യര്‍ 6. 12, ഗലാത്യര്‍ 3. 24-25 എന്നീ വാക്യങ്ങള്‍ നോക്കുക.}
ഇങ്ങനെയുള്ളൊരാള്‍ക്ക് വിശ്വാസികളുടെ മേലുള്ള നേതൃയോഗ്യത പോയിട്ട് സത്യവിശ്വാസികളുടെ കൂട്ടത്തില്‍ നിലനില്‍ക്കുവാനുള്ള ഭാഗ്യം പോലും നീതിമാനും സര്‍വജ്ഞനുമായ ദൈവത്തില്‍ നിന്ന് ലഭിക്കുക എന്നത് അസംഭവ്യമാണ്.ആയതിനാല്‍, ക്രിസ്‌തു സംഭവം എന്നത് ഒരു കല്‌പിത കഥ
ല്ലാതെ മറ്റൊന്നാവാന്‍ സാധ്യതയില്ല. തന്നെയുമല്ല, ഈ കഥാ വിവരണത്തില്‍, വ്യക്തമായ ഒരു വൈരുധ്യവും നമുക്കു കാണാം.
ഇതേ പുസ്‌തകം ഒന്‍പതാം
അദ്ധ്യായത്തില്‍ ഈ കഥ വിശദീകരിച്ചേടത്ത്
'' അവനോടൊപ്പം യാത്ര ചെയ്‌തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്‌കയാല്‍ സ്‌തബ്ധരായി നിന്നുപോയി ''
വാക്യം 7. 22-9ല്‍ പറയുന്നത്. എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രകാശം കണ്ടു എന്നാല്‍ എന്നോടു സംസാരിച്ചവന്റെ ശബ്ദം കേട്ടില്ല.'' ഒരേ വിഷയത്തില്‍ വന്ന ഇത്രയും വ്യക്തമായ വൈരുദ്ധ്യം
(['44:9:7-ശബ്ദം കേട്ടു എങ്കിലും' x '44:22:9-ശബ്ദം കേട്ടില്ല'])
വിശ്വാസദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ പൗലോസും അദ്ദേഹത്തിന്റെ ആളുകളും നടത്തിയ ഒരു നാടകമായിരുന്നു "ക്രിസ്‌തു സംഭവം" എന്നതിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത് ?
ഇനി അവശേഷിക്കുന്ന സുവിശേഷങ്ങളുടെയും, ലേഖനങ്ങളുടെയും ശില്‍പികളെ യഹൂദര്‍ക്ക് പുറത്ത് അന്വേഷിക്കുന്നത് സമയം കളയലാവും. ഇത്രയുംമതി "കുരിശു സംഭവം" യഹൂദരുടെ സൃഷ്ടിയാണെന്ന് മനസ്സിലാക്കാന്‍. ഇതാണ് ക്രിസ്‌ത്യാനികള്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്ന '' ദൈവ പ്രചോദിതമായ '' ബൈബിളിന്റെ പിന്നാമ്പുറക്കഥകള്‍.
സര്‍വവിധ പൈശാചിക പ്രേരണകളില്‍ നിന്നും സുരക്ഷിതമായി ദൈവത്തിന്റെ പ്രത്യേകം ആത്മാവുകള്‍ക്കൊണ്ട സൃഷ്ടിയും പ്രവാചകനുമാണ് യേശു. എന്നാല്‍, ദൈവസാമിപ്യവും സഹായവും നഷ്ടട്ടപ്പെട്ട ഒരു ദുര്‍ബലനും കുറ്റവാളിയുമായ
മനുഷ്യന്‍ എന്ന നിലക്കാണ് യേശുവിനെ സുവിശേഷങ്ങളില്‍ പരിചയപ്പെടുത്തുന്നത്.
കുരിശു മരണത്തെ ഭയപ്പെട്ടതു കാരണം യേശു ദൈവത്തോട് പ്രാത്ഥിക്കുന്നു:
പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് നീങ്ങിപോകണമേ എന്ന് (ബൈബിള്‍, മത്തായി 25. 39) . പക്ഷേ, ഈ പ്രാത്ഥന 'പിതാവ' നിരാകരിക്കുന്നു. അങ്ങനെ ശത്രുക്കള്‍ യേശുവിനെ പിടികൂടി മര്‍ദ്ദിച്ച് കുരിശില്‍ തറച്ച് ആണിയടിച്ചു. പ്രാണവേദനയാല്‍ നിരാശനായി ജീവന്‍ വെടിയുന്നതിനുമുമ്പ് യേശു പറഞ്ഞു:'' എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെകൈവിട്ടതെന്ത് ?' (ബൈബിള്‍ , മത്തായി 27-46)
"ദൈവം കൈവിട്ട ശപ്‌തനും കള്ളനുമാണ് മേരിയുടെ മകനായ നിങ്ങളുടെ മിശിഹ" എന്നു തെളിയിക്കാന്‍ ഇതില്‍ പരം തെളിവുകള്‍ യഹൂദര്‍ക്കു ഇനി വേണ്ടതുണ്ടോ? അപ്പോസ്‌തലനായ പൗലോസ് ഗലാത്ത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതു കുരിശില്‍ മരിച്ചതിനാല്‍ യേശു ശപ്‌തനായി എന്നാണ്.
'' മരത്തില്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ '' എന്നെഴുതിയതുപോലെ ക്രിസ്‌തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നിരിക്കുന്നു. (ഗലാത്യര്‍ 3-13)
അതെ, ദൈവ ദൂതനായ യേശുവിന്റ പരിശുദ്ധമായ ആദര്‍ശലക്ഷ്യത്തിനെതിരേ യഹൂദപ്രചോദിതമായി ചമച്ചുണ്ടാക്കിയതാണ് കുരിശുസംഭവവും ബൈബിളും. എന്നതു കേവലം സംശയമല്ല!.
-----------------------------
*["കുരിശു സംഭവ"വും 'ക്രിസ്തുസംഭവ'വും രണ്ടാണ്. bible 44:22:3-16 പ്രകാരം പൗലോസിനുണ്ടായ 'വെളിപാടി'! നേയാണ് ക്രിസ്തു സംഭവം
എന്നത് കൊണ്ടുദ്ദേശിക്കുന്നത്.]
____________________________________________________________________________________________________________________________________________