മനുഷ്യ പ്രകൃതിയും ;രാഷ്ട്രീയ വ്യവസ്ഥിതിയും.
↘
❘❙❚ഭൂമിയില്‍ മനുഷ്യ ജീവിതത്തെ സമൂലം ചൂഴ്ന്നു നില്‍ക്കുകയും അടക്കി നിയന്ത്രിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വ്യവസ്ഥിതികളാണെന്നതാണ് സത്യം. സ്വജീവിതത്തിന്റെ സ്വകാര്യതലങ്ങളില്‍ പോലും രാഷ്ട്ര നിയമങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും സ്പര്‍ശിക്കാത്ത ഒരിടം കണ്ടെത്തുക സാധ്യമല്ല.
മതങ്ങള്‍ക്കോ മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ ജനത്തിന്റെ പ്രായോഗിക ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ല. മാത്രമല്ല മതനേതൃത്വത്തിന് രാഷ്ട്രങ്ങളുടെ ആശ്രിതരും അധികാരികളുടെ ആജ്ഞാനുവര്‍ത്തികളുമാകാനേ കഴിയൂ. ഭരണകൂടം മതങ്ങള്‍ക്ക് അനുവദിച്ചുകൊടുത്ത കാര്യങ്ങളെന്തോ അതിനു മാത്രമേ മതനേതാക്കന്മാര്‍ക്ക് നേതൃത്വം നല്‍കാനാവൂ. ആയതിനാല്‍, പ്രായോഗിക ജീവിതത്തില്‍ ജനങ്ങളുടെ പരമമായ നേതൃത്വം എന്നും എപ്പോഴും രാഷ്ട്രീയവ്യവസ്ഥിതികള്‍ക്കും ഭരണാധികാരികള്‍ക്കുമാണ്.
രാഷ്ടീയവും മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍
പരിഗണിക്കേണ്ടതായ മറെറാരു വസ്തുത, മനുഷ്യന്‍ നേരിടുന്ന ദുരന്തങ്ങളെക്കുറിച്ചാണ്. മനുഷ്യന്റെ മനസ്സും ശരീരവും സമൂഹവും പരിസ്ഥിതിയുമുള്‍പ്പെടെ, അതിന്റെ താളം നഷ്ടപ്പെട്ട് കുഴപ്പത്തിലായിട്ടുണ്ടെങ്കില്‍, അതിന്റെ കാരണത്തെക്കുറിച്ചന്വേഷിക്കേണ്ടത് മറ്റെവിടെയുമല്ല; സമൂഹത്തെ അടക്കിനിയന്ത്രിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതികളിലാണ് !!.
ലോകം അഭിമുഖീകരിക്കുന്ന തിന്മകള്‍ക്ക് കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തെറ്റായ രാഷ്ട്രീയ വ്യവസ്ഥിതികളാണെന്നുള്ള യാഥാര്‍ത്ഥ്യത്തിലേക്കാണ് ശാസ്ത്രീയമായ അന്വേഷണം നമ്മെകൊണ്ടെത്തിക്കുക.
അഥവാ, പ്രപഞ്ച താളം നിലനില്‍ക്കുന്നതിനുവേണ്ട നിയാമകഘടകങ്ങളെല്ലാം ഭൂമിയിലെ രാഷ്ട്രീയ വ്യവസ്ഥിതികളോടുള്ള മനുഷ്യന്റെ സമീപനത്തെ അടിസ്ഥാനമാക്കിയാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതെന്നര്‍ത്ഥം. ആയതിനാല്‍ ഭൗതിക പ്രകൃതിയേയും മനുഷ്യപ്രവര്‍ത്തനങ്ങളെയും പരസ്പരം യോജിപ്പിക്കുന്ന രാഷ്ട്ര നിയമങ്ങളാണ് ഇതിനുള്ള ഒരേയൊരുപരിഹാരം.
അവ്വിധമുള്ള നിയമങ്ങള്‍ ഏതെങ്കിലും മത-മതേതര വിഭാഗങ്ങളുടെ പക്കലുണ്ടോയെന്ന് നാം പരിശോധിക്കുക. എന്നാല്‍ ഈ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രത്തിന് നിയമമാകാന്‍ പറ്റുന്ന ഒരു വാക്യം പോലും പ്രസ്തുത വിഭാഗങ്ങളുടെ കരങ്ങളിലില്ലെന്നതാണ് വസ്തുത. കൈവശപ്പെടുത്തിയ അധികാരം നില നിര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി നിര്‍മ്മിച്ചുണ്ടാക്കിയവയാണ് നിലവിലുള്ള രാഷ്ട്രചട്ടങ്ങളെല്ലാം. പരസ്പരൈക്യമില്ലാത്തതും പ്രകൃതിവിരുദ്ധവുമായ ഈ നിയമങ്ങളാണ് പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നതും, തിന്മകള്‍ക്കെല്ലാം കാരണമാകുന്നതും.
സാമ്രജ്യത്വം, ഫാസിസം, ഭീകരത, തീവ്രത,അഴിമതി, വര്‍ഗ്ഗീയത, പീഢനം, സ്വജനപക്ഷപാതം തുടങ്ങിയ തിന്മ
കളാണല്ലോ ഇന്നത്തെ രാഷ്ട്രീയ അജണ്ടകളിലെ മുഖ്യ വിഷയം?.
എന്നാല്‍, ഇതൊന്നും പ്രത്യേക രാജ്യക്കാരേയോ പാര്‍ട്ടിക്കാരേയോ മതക്കാരേയോ വ്യക്തികളേയോ മാത്രം പിടികൂടുന്ന പ്രവണതയല്ല. തെറ്റായ രാഷ്ട്രീയ വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന ഏതുരാജ്യങ്ങളും, അതിലെ ഭരണാധികാരികളെയും ഭരണിയരെയും സാമ്രാജ്യ-ഫാസിസ്റ്റ്-തീവ്രത തുടങ്ങിയ പ്രവണതകള്‍ പിടികൂടണമെന്നത് പ്രകൃതി നിശ്ചയമാണ്. അത് സ്വദേശിയോ-വിദേശിയോ, ഇടത് പക്ഷമോ, വലത് പക്ഷമോ, മതേതരനോ,നിരീശരവവാദിയോ, ക്രിസ്ത്യാനിയോ, മുസ്‌ലീമോ ഹിന്ദുവോ ആരായിരുന്നാലും ശരി. പ്രസ്തുത തിന്മകള്‍ക്കെല്ലാം കാരണമായ അതേ വ്യവസ്ഥിതി നിലനിര്‍ത്തിക്കൊണ്ട് ആളും അധികാരവും (ഭരണകൂടം)മാറിയതുകൊണ്ട് മാത്രം ഈ പ്രവണതയെ നശിപ്പിക്കാനോ തടുക്കാനോ സാധ്യമല്ല.
ദുരന്തങ്ങളും വിപത്തുക്കളും ദാരിദ്ര്യവും എല്ലാം മുജ്ജന്മ കര്‍മ്മത്തിന്റെയും ജന്മപാപത്തിന്റെയും ഫലമാണെന്നും,// ഇതൊക്കെ മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടി അകാരണമായി ദൈവം സൃഷ്ടിച്ചതാണെന്നും, // നന്മപോലെ തിന്മയും പ്രകൃതിയുടെ അനിവാര്യ ഘടകമാണെന്നുമുള്ള അശാസ്ത്രീയവും,അബദ്ധവുമായ വിശ്വാസസങ്കല്‍പങ്ങളെയും സിദ്ധാന്തങ്ങളെയും മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് നമ്മുടെ മത-മതേതര വിഭാഗങ്ങളത്രയും.
മനുഷ്യനും പ്രകൃതിയും രാഷ്ട്രീയ വ്യവസ്ഥിതികളും തമ്മിലുള്ള ബന്ധവും സംവിധാനത്തേയും കുറിച്ച്
കൃത്യമായ കാഴ്ചപ്പാടില്ലാത്ത ഇത്തരം വ്യവസ്ഥിതികളേയും പ്രസ്ഥാനങ്ങളെയും പിന്തുടരുകവഴി പ്രപഞ്ചത്തിന്റെയും മനുഷ്യന്റേയും പ്രകൃതിയുടെ താളം തകര്‍ത്ത് അതിന്റെ ഘടനയെ താറുമാറാക്കിന്നതിനുള്ള പങ്കാണ് മനുഷ്യരെല്ലാം ഫലത്തില്‍ നിര്‍വ്വഹിക്കുന്നത്
പ്രാപഞ്ചിക നിയമത്തേയും, മനുഷ്യ പ്രകൃതിയേയും, രാഷ്ട്രീയ വ്യവസ്ഥിതികളേയും മേല്‍വിശദീകരിച്ചതുപോലെ സംവിധാനിച്ചത് ദൈവമാണ്.
ദൈവിക വ്യവസ്ഥിതിയില്‍ നന്മയും അദൈവിക വ്യവസ്ഥിതിയില്‍ തിന്മയും.ഇപ്രകാരമാണ് ആ സംവിധാനം.
ഭൂമിയിലെ പ്രഥമ മനുഷ്യര്‍ സഹജ പ്രകൃതിയിലുള്‍കൊണ്ട മാര്‍ഗ്ഗദര്‍ശനമനുസരിച്ച് മനുഷ്യരുടെ പൂര്‍വ്വ പിതാവും ഭൂമിയിലെ ആദ്യത്തെ ഭരണാധികാരിയുമായ ആദം(അ)മിന്റെ നേതൃത്വത്തില്‍ ജീവിച്ചുപോന്നു.
പിന്നീട് സ്വച്ഛാധിപത്യം സമൂഹത്തെ കീഴടക്കിയപ്പോള്‍ പ്രകൃതി വിരുദ്ധമായി ചലിക്കാന്‍ സര്‍വ്വരും നിര്‍ബന്ധിതരായി.
മനുഷ്യനെ തെറ്റായി ചരിക്കാന്‍ നിര്‍ബന്ധിക്കുന്ന എല്ലാ വ്യവസ്ഥിതികളുടെയും മാറ്റത്തിനായി മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ട് ദൈവം പിന്നീട് പ്രവാചകന്മാരെ അയക്കുകയും വേദങ്ങളവതരിപ്പിക്കുകയുംചെയ്തു.
ഭൂമിയിലെ രാഷ്ടീയ വ്യവസ്ഥിതികളുടെ മാറ്റത്തിനുള്ള മാര്‍ഗ്ഗദര്‍ശനമായികൊണ്ടാണ്പ്രവാചകന്മാര്‍ നിയോഗിതരായത്; ഒരിക്കലും ഒരു മതത്തിന്റെ പ്രചാരകരായിക്കൊണ്ടല്ല!!
മനുഷ്യന്‍റെ സഹജബോധത്തില്‍ കുടികൊള്ളുന്ന മാര്‍ഗദര്‍ശനത്തെ സത്യപ്പെടുത്തുകയും അതിന്റെ സംരക്ഷണം നിലനിര്‍ത്തുന്ന പ്രകൃതി വ്യവസ്തിതിയിലേക്ക് തിരിച്ചെത്താനുള്ള മാര്‍ഗ്ഗം ജനങ്ങള്‍ക്ക് അതത് കാലങ്ങളില്‍ ദൂദന്മാരിലൂടെ അറിയിച്ചു കൊടുക്കുകയും ചെയ്തു പോന്നു.
അപ്രകാരം അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്ക് മാതൃകയായി അവസാനം മുഹമ്മദു നബിയെയും അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ മാര്‍ഗ്ഗദര്‍ശനമായി വേദവും അവതരിപ്പിച്ചു. അതാണ് വിശുദ്ധഖുര്‍ആന്‍. ഇത് സഹജ പ്രകൃതിയിലുള്ള മാര്‍ഗ്ഗദര്‍ശനത്തേയും പൂര്‍വ്വവേദങ്ങളേയുംസത്യപ്പെടുത്തുകയുംസംരക്ഷിക്കുകയുംചെയ്യുന്നു.
സ്രഷ്ടാവും സര്‍വ്വാധിനാഥനും സര്‍വ്വജ്ഞനും സര്‍വോപരി കരുണാമയനുമായ ദൈവത്തിന്റെ വ്യവസ്ഥിതിയെ സമൂഹം പ്രയോഗത്തില്‍ കൈയൊഴിച്ച് നിര്‍മ്മിതവ്യവസ്ഥിതികള്‍ നടപ്പില്‍ വരുത്തിയതിന്റെ ദൈവഹിതാനുസാരമുള്ള തിരിച്ചടികളാണ് ലോകം സര്‍വ്വോന്മുഖ മേഘലകളിലും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, ലോകപ്രശ്‌നങ്ങളില്‍ ദൈവത്തെ ഇടപെടുത്തുകയല്ലാതെ, മത-മതേതര വിഭാഗങ്ങള്‍ക്കോ മറ്റുദര്‍ശനങ്ങള്‍ക്കോ രാജ്യത്തെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിക്കാന്‍ വേറെവഴികളൊന്നുമില്ല.
അതിനാല്‍ ലോക പ്രശ്നങ്ങളില്‍ ഉത്കണ്ഠപ്പെടുന്നവര്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച പ്രകാരം ദൈവികവ്യവസ്ഥിതിയിലേക്ക് ജനതയെ വിളിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അത് മുഖേനയാണ് തിന്മയുടെ നാശത്തിന് ഭൂമിയില്‍ കാരണങ്ങളൊരുങ്ങുന്നത്.
ഈ അനിഷേധ്യ യഥാര്‍ത്ഥ്യത്തിലേക്കാണ് രാഷ്ട്രീയ അവബോധമുള്ള ഏതൊരു സത്യാന്വേഷിയും എത്തിച്ചേരുക
ഒരു പ്രശോഭിത ചരിത്രത്തിന് ലോകം സാക്ഷിയായിട്ടുണ്ട്.അനീതി, അക്രമം, അഴിമതി, യുദ്ധം, ഭീകരത, വര്‍ഗ്ഗീയത,മദ്യപാനം, പലിശ, വ്യഭിചാരം തുടങ്ങിയ തിന്മകളാല്‍ വലയം ചെയ്യപ്പെട്ടവരായിരുന്നു, മുഹമ്മദ് നബി(സ)യുടെ സമകാലികരായ അറബികള്‍.
എന്തിനേറെ, ദുരഭിമാനം സ്വന്തം സന്താനങ്ങളെത്തന്നെ കൊന്നുകളയാന്‍ അവരെ പ്രേരിപ്പിച്ചിരുന്നു.എന്നാല്‍,അദൈവിക വ്യവസ്ഥിതികളെ അവര്‍ കയ്യൊഴിക്കുക വഴി വളരെ വലിയ പരിവര്‍ത്തനത്തിനവര്‍ വിധേയരായി.അങ്ങനെ നന്മയുടെ നേതാക്കളും ജേതാക്കളുമായി അവര്‍ മാറി.ദുര്‍ബല നിമിഷങ്ങളില്‍ ചെയ്തു പോകുന്ന തെറ്റുകള്‍പോലും പരസ്യമായി ഏറ്റുപറഞ്ഞ് നിയമ പ്രകാരമുള്ള ശിക്ഷാ നടപടി ഭരണകൂടത്തില്‍നിന്നും സ്വയം സ്വീകരിക്കാന്‍വരെ ഭരണീയര്‍ ധൃതി കാണിച്ചു. പ്രജകള്‍ മാത്രമല്ല, തങ്ങളുടെ സഹ ജീവികളായ മൃഗങ്ങള്‍ക്ക് പോലും പ്രയാസങ്ങളുണ്ടാവരുതെന്ന നിര്‍ബന്ധം അന്നത്തെ ഭരണാധികാരികള്‍ക്കുമുണ്ടായിരുന്നു.
ഇതൊന്നും വ്യക്തികളുടെയും ദേശത്തിന്‍റേയും പ്രത്യക മഹത്വമല്ല.മറിച്ച് അവരെ തെറ്റായി നിയന്ത്രിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ മാറ്റത്തിന് വേണ്ടി നിലകൊണ്ടപ്പോള്‍ അവരെ ദൈവം നേര്‍ മാര്‍ഗ്ഗത്തിലൂടെ നയിക്കുകയായിരുന്നു.❚❚
ഭൂമിയില്‍ സന്മാര്‍ഗ്ഗ ജീവിതം നയിക്കുവാനാവശ്യമായ മാര്‍ഗ്ഗദര്‍ശനം മനുഷ്യന്റെ സഹജപ്രകൃതിയില്‍ നിലകൊള്ളുന്നുണ്ട്. ജീവിതത്തെ അടക്കിനിയന്ത്രിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയവ്യവസ്ഥിതികളും തത്ഫലമായി രൂപപ്പെട്ടുവന്ന ദുഷിച്ച സാഹചര്യങ്ങളുമാണ് ഈ മാര്‍ഗ്ഗദര്‍ശനത്തിനെതിരെ മറ സൃഷ്ടിക്കുന്നത്.
നൈസര്‍ഗിക ജ്ഞാനമനുസരിച്ച് മനുഷ്യന് ജീവിക്കാന്‍ കഴിയണമെങ്കില്‍, അത് അവനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി അംഗീകരീക്കേണ്ടതുണ്ട്. മനുഷ്യ പ്രകൃതിയില്‍ ഉള്‍കൊണ്ട മാര്‍ഗ്ഗ ദര്‍ശനവും, രാഷ്ട്ര നിയമങ്ങളും തമ്മില്‍ പരസ്പരം പൊരുത്തപ്പെടുമ്പോള്‍ മാത്രമേ സംഘര്‍ഷരഹിതമായ ജീവിതം നയിക്കാന്‍ മനുഷ്യന് സാധ്യമാകൂ.
നമ്മുടെ സഹജ പ്രകൃതിയിലുള്ളതും ഇന്ന് നമ്മെ അടക്കി നിയന്ത്രിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയും പരസ്പരം വിരുദ്ധങ്ങളാണ്. അതാണ് നാം അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെയും അസമാധാനത്തിന്റെയും അടിസ്ഥാന കാരണം. ഈ വൈരുദ്ധ്യം പരിഹരിക്കുവാന്‍ മനുഷ്യദര്‍ശനങ്ങള്‍ക്ക് സാധ്യമല്ല.ഇവിടെയാണ് ദൈവീകവ്യവസ്ഥിതിയുടെ ആവശ്യകത നമ്മെ വിളിച്ചറിയിക്കുന്നത്.
അഥവാ മനുഷ്യപ്രവര്‍ത്തനങ്ങളുടെ സ്വാധീനവും പ്രതികരണവുമെന്ന പ്രപഞ്ചസംവിധാനം എങ്ങനെയൊക്കെയാണെന്ന് അത് ചെയ്ത്‌വെച്ച ദൈവത്തിനേ അറിയാന്‍ കഴിയൂ. മനുഷ്യനതിന് സാധ്യമല്ല .
ഈ അറിവിന്റെ തലത്തിലേക്ക് മനുഷ്യപ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനുള്ള ബോധനങ്ങളാണ് ദൈവം പ്രവാചകന്‍മാര്‍ മുഖേന നല്‍കുന്നത്.
ഭൗതികലോകം എത്രത്തോളം യാഥാര്‍ത്ഥ്യമാണ് ? അത്ര തന്നെ യാഥാര്‍ത്ഥ്യമാണ് പരലോകം. അവിടെ വിചാരണയും, സ്വര്‍ഗ്ഗവും നരകവുമുണ്ട്. വിശ്വാസികള്‍ (ദൈവികമാര്‍ഗ്ഗദര്‍ശനം രാഷ്ട്രീയ വ്യവസ്ഥയായി അംഗീകരിച്ചവര്‍) സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവിശ്വസിച്ചവര്‍ നരകത്തിലും പ്രവേശിക്കും.
അതുപോലെ ഭൂമിയില്‍ ദൈവീക വ്യവസ്ഥയോടുള്ള ജനങ്ങളുടെ അവഗണനക്കും നിഷേധത്തിനും ദൈവത്തിനു മാത്രമറിയുന്ന വ്യക്തമായ ചില അനുപാതമുണ്ട്. നിഷേധത്തിന്റെ അളവും വളര്‍ച്ചയും പൂര്‍ത്തീകരിക്കുന്നതോടെ ശിക്ഷാ2നടപടിക്കു വ്യക്തിയും സമൂഹവും വിധേയമാകും.
കാര്യകാരണ ബന്ധങ്ങള്‍ക്കധീനമാണ് മനുഷ്യജ്ഞാനം.എന്നാല്‍,കുറ്റവാളികളായ ജനതക്കെതിരിലുള്ള ദൈവത്തിന്റെ ഭൗതീക ശിക്ഷാ നടപടി കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായി അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവമാണ്. അതുകൊണ്ടുതന്നെ സ്രഷ്ടാവിന്റെ ശിക്ഷാനപടികളെ പ്രതിരോധിക്കുക എത്രവലിയ ശാസ്ത്രസംവിധാനത്തിനും സാധ്യമല്ല.(വിശുദ്ധഖുര്‍ആന്‍ 50/36 , 21/40)
ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിനെ പരാമര്‍ശിക്കുമ്പോള്‍ മുസ്‌ലിം സംഘടനകളെക്കുറിച്ച് ഇതില്‍ സൂചിപ്പിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഭൂമിയിലെ പ്രകൃതിവിരുദ്ധ വ്യവസ്ഥിതികളുടെയെല്ലാം മാറ്റത്തിന്റെ ചാലകശക്തികളും സാക്ഷികളുമായി നിലകൊള്ളുമെന്നു ദൈവവുമായി കരാറില്‍ ഏര്‍പ്പെട്ടവരാണ് മുസ്‌ലിം സമൂഹം; വിശേഷിച്ചും, മുസ്‌ലിം നേതൃത്വം. പക്ഷേ, ഏറ്റെടുത്ത ദൗത്യത്തിനെതിരെ ഇവര്‍ മുഖംതിരിച്ചിരിക്കുന്നു.അതിനവര്‍ ഒരിക്കലും ന്യായീകരിക്കാനാവാത്ത ന്യായവാദങ്ങളാണുന്നയിക്കുന്നത്; അതായത് 'വലിയ ചെകുത്താനെ പ്രതിരോധിക്കാന്‍ ചെറിയ ചെകുത്താനുമായി സഹകരിക്കുകയാണന്നും' 'ദീനും ഇബാദത്തുമാകാന്‍ രാഷ്ട്രീയം അനിവാര്യമല്ലെ'ന്നും, 'ഇസ്‌ലാമും രാഷ്്ട്രീയവും ബന്ധമില്ലെന്നും'മറ്റും പറഞ്ഞ് ഇസ്‌ലാമിനെ പ്രാര്‍ത്ഥ നാ ചടങ്ങുകളിലൊതുക്കുകയും അദൈവിക വ്യവസ്ഥിതികളനുസരിച്ച് ഭരിച്ചും ഭരിപ്പിച്ചും അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കഴിഞ്ഞിരിക്കുന്നു സമുദായത്തിലെ പ്രബല വിഭാഗം.. മറ്റു ചിലര്‍ക്കാകട്ടെ,അധികാര രാഷ്ട്രീയം അതി തീവ്രമായി തലക്ക് പിടിക്കുകയും മുസ് ലീം ലോകത്തെ തങ്ങളുടെ അധികാര പരിധിക്കകത്താക്കുവാന്‍ മനം മടുപ്പിക്കുകയും സര്‍വ്വരേയും പേടിപ്പെടുത്തുകയുംചെയ്യുന്ന പല ഭീകര കൃത്യങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.ഈ തീവ്രവും ജീര്‍ണ്ണവുമായ നിലപാടിനാല്‍ വിഛേദിക്കപ്പെടുന്നത് ദൈവവും സമുദായവും തമ്മിലുള്ള ബന്ധമാണെന്നും, വികൃതമാവുന്നത് ഇസ്ലാമിന്റേയും സമുദായത്തിന്റെയും മുഖമാണെന്നും ഇവര്‍ ഓര്‍ക്കുന്നില്ല.
അതിനാല്‍, സത്യാന്വേഷകര്‍ക്ക് യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിന് ഈ സംഘടനകളും വിഭാഗങ്ങളും തടസ്സമാകാതിരിക്കട്ടെ. മുസ്‌ലീം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും, അതിന്റെപേരില്‍ ദൈവീകവ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുക എന്ന മാനുഷികവും ദൈവീകവുമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു മനുഷ്യനും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല.കാരണം ദൈവത്തിന്റെ ഇഹ-പര ശിക്ഷയും വിചാരണനാളും നമ്മെ കാത്തിരിക്കുന്നു.
ദൈവം രക്ഷിക്കട്ടെ, അവന്‍ അനുഗ്രഹിക്കട്ടെ.❘❙❚
-----------------☟-------------------
∎∎ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ (ദൈവീക )വ്യവസ്ഥിതിയിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത-الدين -രാഷ്ട്രീയവ്യവസ്ഥ.
പക്ഷെ മനുഷ്യരില്‍ അധിക പേരും(ഈ യാഥാര്‍ത്ഥം)
മനസ്സിലാക്കുന്നില്ല. ∎∎(Q :30/ 30 )