നാം അറിയേണ്ടുന്ന ചില മൗലിക യാഥാര്‍ത്ഥ്യങ്ങള്‍

 

നന്മ- തിന്മകള്‍ക്കും നിമിത്തമായി ഭൗതികലോകത്ത്‌ രൂപം കൊള്ളുന്ന എല്ലാ സംഭവങ്ങള്‍ക്കും ദൈവനിശ്ചിതമായ ചില കാര്യ-കാരണ നിയമങ്ങള്‍ വളരെ നി്‌ഠയോടുകൂടി നിലകൊള്ളുന്നുണ്ട്‌. സമൂഹത്തെ നിയന്ത്രണത്തിലാക്കിയ രാഷ്ട്രീയവ്യവസ്ഥതകളെയും അതിനോടുള്ള മനുഷ്യന്റെ സമീപനത്തെയും ആശ്രയിച്ചാണ്‌ ഈ നിയമം പ്രവര്‍ത്തിക്കുന്നത്


 

നാം അറിയേണ്ടുന്ന ചില മൗലിക യാഥാര്‍ത്ഥ്യങ്ങള്‍
 

         ഒന്നിനു മീതെ ഒന്നായി ദുരന്തങ്ങള്‍ നേരിടുകയാണ്‌ മാനവസമൂഹം. അനുകൂല സാഹചര്യങ്ങളില്‍ കഴിഞ്ഞയുന്നവര്‍ സുഖലോലുപാതയില്‍ ജീവിക്കുമ്പോള്‍ ദാരിദ്ര്യം, മഹാമാരികള്‍, മാറാവ്യാധികള്‍, കുടുംബപ്രശ്‌നങ്ങള്‍, വര്‍ഗ്ഗീയ ചേരിതിരിവുകള്‍, പരിസ്ഥിതി വിനാശം തുടങ്ങിയവയുടെ തീരാദുരിതങ്ങളേറ്റു മാനസിക പിരിമുറുക്കത്തില്‍ ജീവിതം തള്ളിനീക്കുന്നു. ദുരിതങ്ങളെല്ലാം മുജ്ജന്മകര്‍മ്മത്തിന്റെയും ഇജ്ജന്മപാപത്തിന്റെയും ഫലമാണെന്നും പരീക്ഷണത്തിനായി ദൈവം ആസൂത്രണം ചെയ്‌തതാണെന്നുമുള്ള വിവിധ മതവിഭാഗങ്ങളുടെയും പ്രകൃതിനിയമങ്ങളുടെ അനിവാര്യതയാണെന്ന മതേതരക്കാരുടേയും ഒന്നുപോലെ അബദ്ധവും അശാസ്‌ത്രീയവുമായ ' ആശ്വാസ ' വചനങ്ങളാണ്‌ സമാന്യജനം മനസ്സില്‍ വഹിക്കുന്നത്‌.
ഇത്തരം മൂഢസങ്കല്‍പ്പങ്ങളില്‍ നിന്നു മുക്തമായ ഓരോ നിഷ്‌പക്ഷമനസ്സും എന്താണിതിനൊരി പരിഹാരം എന്ന ചിന്തയിലാണ്‌. സാമൂഹികനന്മക്കു വേണ്ടി ചില സംഘടനകളും വ്യക്തികളും ചെയ്യുന്നതു താല്‍ക്കാലിക ചികത്സമാത്രവും തിന്മകള്‍ക്ക്‌ എതിരെയുള്ള അവരുടെ പ്രതികരണം കേവലം നിഴല്‍ യുദ്ധമായും മാറുന്നു. സാമൂഹവും വ്യക്തികളും നേരിടുന്ന പ്രതിസന്ധികള്‍, അവര്‍ക്ക്‌ വേണ്ടി ചെയ്യുന്ന സേവനങ്ങള്‍, ദൈവവിശ്വാസം, ശാസ്‌ത്രം എന്നിവയുടെയൊക്കെ മറവില്‍ മത-മതേതരസംഘടനകള്‍ ജനത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ മത്സരം തന്നെ നടത്തുന്നു. അതിനായി അര്‍ദ്ധസത്യവും അവ്യക്തവുമായ ആശയങ്ങള്‍ തന്ത്രപൂര്‍വ്വം അവതരിപ്പിക്കുന്നു. ചിലര്‍ അധമവികാരങ്ങളെയും ദുഷ്‌ചിന്തകളെയും ഉണര്‍ത്തുന്ന കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ ആളെക്കൂട്ടുന്നു.
ഇങ്ങനെ എല്ലാ വിധ വൃത്തികേടുകളുടെയും നടുവില്‍ നിസ്സഹായരായോ അല്ലെങ്കില്‍ അനിവവാര്യമായ ദുരന്തഫലത്തെക്കുറിച്ചറിയാതെ സാഹചര്യത്തിന്റെ അടിമകളായോ സമാന്യജനം ഒഴുക്കന്‍ മട്ടില്‍ ജീവിക്കുന്നു. കളങ്കമില്ലാത്ത മനസ്സുകളൊക്കെ ആരോടും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ ജീവിച്ചുപോകണമെന്നും ദുരിതാവസ്ഥകളൊന്നും തങ്ങള്‍ക്ക്‌ വന്നുപെടരുതേ എന്ന പ്രാത്ഥനയിലും കഴിഞ്ഞുകൂടുന്നു. പക്ഷേ എന്ത്‌ ചെയ്യും ? നിഷക്രിയമായിരുന്നാല്‍ ഒട്ടേറെ വ്യഥകള്‍ മനസ്സില്‍ അറിയാതെ കുന്നുകൂടുന്നു. എവിടെ യാണിതിനൊരറ്റം! എന്താണിതിനൊരു പോംവഴി ? ഇത്തരം ചിന്തകള്‍ അടിസ്ഥാനപരമായ ചില ആലോചനകളിലേക്ക്‌ നമ്മെ നയിക്കുമ്പോഴേ യഥാര്‍ത്ഥത്തില്‍ നാം സംതൃപ്‌തരാവൂ.
എന്താണ്‌ അടിസ്ഥാനപരമായ ഈ ആലോചന ?
അത്‌ ദൈവവും മനുഷ്യനും, മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആലോചനയാണ്‌. ദൈവം കരുണാമയനും സൃഷ്ടികളോട്‌ അങ്ങേയറ്റം കനിവുള്ളവനുമാണ്‌. തന്റെ കാരുണ്യത്തിന്റെ 99 ശതമാനവും തന്റെ ഖജനാവില്‍ തന്നെ സൂക്ഷിച്ച്‌ ഒരു ശതമാനം ഭൂമിയിലെ ജീവജാലങ്ങള്‍ക്കായി വീതിച്ചുകൊടുത്തു. ഒരു മാതാവ്‌ തന്റെ കുഞ്ഞിനോട്‌ കാണിക്കുന്ന വാത്സല്യം മുതല്‍ ഭൂമിയില്‍ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും പരസ്‌പരം കാണിക്കുന്ന ദയാവായ്‌ പുകള്‍ വരെ ഈ കാരുണ്യത്തിന്റെ നിഴല്‍ മാത്രമാണ്‌. അങ്ങെയുള്ള ദൈവം മനുഷ്യനെ പരീക്ഷിക്കാനായി ഭൂമിയില്‍ ദുരിതങ്ങള്‍ പടച്ചുവിടുകയോ?. ഇല്ല, ദൈവമല്ല ഇതിനുത്തരവാദി, വിധിയല്ല ഇവിടെ കുറ്റവാളി. 
മനുഷ്യരുടെ ദൗത്യം
ദൈവാധിപത്യത്തിന്‍ കീഴിലെ വളരെ ചെറിയൊരംശമാണ്‌ ഭൂമി മനുഷ്യനെ സൃഷ്ടിക്കാനൊരുങ്ങെവ, ദൈവം തന്റെ ദാസന്‍മാരായ മാലാഖമാരോട്‌ പറഞ്ഞത്‌ ഇങ്ങനെ: ' ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയമിക്കാന്‍ പോകുന്നു ' (വി.ഖു. 2-30)അങ്ങനെ മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയമിതനായി. എന്താണ്‌ ഈ പ്രതിനിധിയുടെ ദൗത്യം? പ്രപഞ്ചത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുക തന്നെ(1). ഭൂമിയെ സ്വന്തം ഹൃദയംപോലെ സംരക്ഷിക്കുക. അതില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കുക(2). കാരണം, പ്രപഞ്ച
ത്തിന്റെയും മനുഷ്യന്റെയും താളാത്മകമായ സുരക്ഷിതത്വം നിലകൊള്ളുന്നത്‌ ഭൂമിയില്‍ മനുഷ്യന്‍ പ്രായോഗികമാക്കുന്ന ശരിയായ രാഷ്ട്രീയനിയമങ്ങളെ ആശ്രയിച്ചാണ്‌ (3). ഇതിനായി സ്രഷ്ടാവ്‌ നല്‍കിയ മാര്‍ഗ്ഗദര്‍ശനം അംഗീകരിക്കുന്നുവോ ഇല്ലേ എന്നതാണ്‌ മനുഷ്യവര്‍ഗ്ഗത്തോടുള്ള ദൈവത്തിന്റെ പരീക്ഷണം (4). മനുഷ്യന്‍ ദൈവത്തിന്റെ ആദരവിനര്‍ഹനായതും മറ്റെല്ലാ സൃഷ്ടികളില്‍ നിന്ന്‌ വ്യത്യസ്‌തനും ശ്രേഷ്‌ഠനും ആകുന്നത്‌ അതുകൊണ്ടു തന്നെ(5). അതിനാല്‍, ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി കല്‍പ്പിക്കുക, അനുസരിക്കുക എന്ന രാഷ്ട്രീയ(a) നിയമനടത്തിപ്പിന്‌ ആവശ്യമായ അറിവു സൃഷ്ടിസഹജമായി സ്രഷ്ടാവില്‍ നിന്ന്‌ ഉള്‍ക്കൊണ്ടവനാണു മനുഷ്യന്‍. അതിനാല്‍, ദൈവത്തിന്‌ കീഴ്‌പെട്ടു, നീതി സ്‌നേഹം സൃഷ്ടിജാലങ്ങളോട്‌ കരുണ എന്നിവയോടെ കുറ്റമറ്റ രീതിയില്‍ ജീവിക്കാനും സമൂഹത്തെ നയിക്കാനും നിയന്ത്രിക്കാനും കടപ്പെവനാണു മനുഷ്യന്‍. ഇതാണു മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ജാഞാനത്തിന്റെ അന്തസത്ത. ഈദൃശ്യ ജ്ഞാനമനുസരിച്ചാണു പ്രഥമ മനുഷ്യസമൂഹം ഭൂമിയില്‍ നിയന്ത്രിക്കപ്പെട്ടിരുന്നത്‌. ഓരോ മനുഷ്യനും ഈ ലോകത്ത്‌ പിറവിയെടുക്കന്നതും ഇതേ ജ്ഞാനം ഉള്‍ക്കൊണ്ടു തന്നെയാണ്‌.
ദൈവീക നീയിയാവണം ഭൂമിയില്‍ നടപ്പാക്കേണ്ടത്‌. അല്ലാതെ ആജ്ഞയും അനുസരണവും നിഷേധാത്മക രീതിയിലാകുമ്പോള്‍ പ്രപഞ്ചം അതിന്റെ അവധി പൂര്‍ത്തീകരിക്കുന്നതിനു മുമ്പ്‌ നാശമടയാനുള്ള സംഭവങ്ങള്‍ ഭൂമിയില്‍ ഉരുവം കൊള്ളും. ഭൂമി നരകതുല്യമായി മാറും. തന്നെയുമല്ല, അതു ദൈവ മഹത്വത്തോടുള്ള കൊടിയ ധിക്കാരമാകും. ദൈവം അവന്റെ തന്നെ സാമ്രാജ്യത്തില്‍ പരിഹസിക്കപ്പെടുന്നതിനു തുല്യവും. അവന്റെ വിശുദ്ധി, കാരുണ്യം, നീതി എന്നിവയെ അപകീര്‍ത്തിപ്പെടുത്തലുമാകും. അക്ഷന്തവ്യമായ ധിക്കാരമാണിത്‌. അത്തരക്കാരെ അവന്‍ മഹാധിക്കാരിയായി കാണുകയും കടുത്ത നിന്ദക്കും ശിക്ഷക്കും വിധേയമാക്കുകയും ചെയ്യും. 
ദൈവം മനുഷ്യകരങ്ങളിലേല്‍പ്പിച്ച മനോഹരമായ ഈ പ്രാപഞ്ചിക ഘടനയെ തകിടം മറിക്കാനുള്ള പൈശാചിക പ്രേരണയാല്‍ പ്രഥമ തലമുറകളിലെ സ്വേഛാധികാരികള്‍ ഭൂമിയില്‍ അവരുടെ ആധിപത്യം അടിച്ചേല്‍പ്പിച്ചപ്പോഴാണ്‌ ദൈവം പ്രവാചകന്മാരെ നിയോഗിച്ചു ധിക്കാരപരമായ ഇത്തരം നിലപാടുകളെ തിരുത്തുന്നത്‌.(6) 
അദൈവിക വ്യവസ്ഥയാല്‍ മനുഷ്യന്‍ നിയന്ത്രിക്കപ്പെടുക വഴി ജനജീവിതം പ്രകൃതിവിരുദ്ധമായി കീഴ്‌മേല്‍ മറിഞ്ഞു. ഭൗതിക വിഭവങ്ങളെല്ലാം ഒരു പിടി മേലാളന്‍മാരുടെ കരങ്ങളിലൊതുങ്ങി. അടിമ-ഉടമ സമ്പ്രദായം നിലവില്‍ വന്നു. ദൈവേതരശക്തികള്‍ക്കും വിഗ്രഹങ്ങള്‍ക്കും പ്രാര്‍ത്ഥനാകര്‍മ്മങ്ങളനുഷ്‌ഠിക്കാന്‍ ജനം കല്‍പ്പിക്കപ്പെട്ടു. ഇങ്ങനെ എല്ലാവിധ തിന്മകളുടേയും ഉറവിടമായ വ്യവസ്ഥയെ മാറ്റാനുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ടാണു. പ്രവാചകന്മാര്‍ നിയോഗിതരായതും(7). അവരോടൊപ്പം ദൈവം വേദം അവതരിപ്പിച്ചതും.(b).
എന്നാല്‍, പിശാചിനെന്നും പഥ്യം ദൈവേതര വ്യവസ്ഥയായിരുന്നു. മനുഷ്യവര്‍ഗ്ഗത്തെ പരസ്‌പരം ഭിന്നിപ്പിച്ച്‌ അരാജകത്വം സൃഷ്ടിക്കുന്നതിനാലാണ്‌. അവനു സംതൃപ്‌തി.കാരണം ഭൂമിയില്‍ ദൈവിക വ്യവസ്ഥതയുടെ പ്രതിനിധിയായി മനുഷ്യനെ നിയമിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനത്തെ ആദ്യമായി അഹങ്കാരത്തിന്റെയും അസൂയയുടെയും തള്ളിച്ചയില്‍ വെല്ലുവിളിച്ചു ദൈവസാമീപ്യത്തെ നിരാകരിച്ചവനാണവന്‍(c) . ലോകത്ത്‌ കുഴപ്പമുണ്ടാക്കാന്‍ അവന്‍ ഓടിനടക്കും. ഭൂമിയിലെ ദൈവേതര വ്യവസ്ഥിതിയുടെ വക്താക്കളെയാണ്‌ അവന്‍ അതിന്‌ കൂട്ടുപിടിക്കുക. അങ്ങനെ ദൈവത്തിന്റെ പ്രതിനിധിയായി വര്‍ത്തിക്കേണ്ടവരെ തന്റെ പ്രതിനിധിയായി മാറ്റിയെടുക്കുന്നു. അവര്‍ ദൈവ വ്യവസ്ഥിതിക്കു പകരം തനിക്കു തോന്നിയ വ്യവസ്ഥയുണ്ടാക്കി മനുഷ്യരെ അടക്കി ഭരിക്കാന്‍ ശ്രമിക്കുന്നു. ദൈവത്തിന്റെ സ്ഥാനത്തു പിശാചിനെയും പിശാചിന്റെ കൂട്ടാളികളെയും പ്രതിഷ്‌ഠിക്കുന്നു. അങ്ങനെ പ്രാപഞ്ചിക ഘടനയെ അട്ടിമറിക്കുക
എന്ന പിശാചിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നു(d). ഇതാണു ദൈവത്തില്‍ പങ്ക്‌ ചേര്‍ക്കുക എന്ന കൊടിയ പാപം. ഇതു സ്വീകരിക്കുന്നതോടെ മാനവ ജീവിതം കലുക്ഷിതവും ദുരിതപൂര്‍ണ്ണവുമാകുകയും ചെയ്യും.(e). അതുകൊണ്ടാണ്‌ ദൈവേതര വ്യവസ്ഥക്കു കീഴ്‌പ്പെടുന്നതിനെ വിശുദ്ധ വേദം ബഹുദൈവത്വമായും ബഹുദൈവത്വത്തെ വന്‍പാപമായും വിശേഷിപ്പിക്കുന്നത്‌. അല്ലാതെ, ഏതെങ്കിലും വിഭാഗങ്ങള്‍ മതമെന്ന നിലയില്‍ വല്ല വിഗ്രഹങ്ങള്‍ക്കും കുരിശുകള്‍ക്കും ശവകുടീരങ്ങള്‍ക്കും മുന്നില്‍ പ്രാര്‍ത്ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നുവെങ്കില്‍ അതുകൊണ്ടു മറ്റുള്ളവര്‍ക്ക്‌ ഒരു കുഴപ്പവും ഭൗതികലോകത്തു സംഭവിക്കുന്നില്ല. അത്തരം കര്‍മ്മങ്ങളുടെ അനന്തരഫലങ്ങള്‍ അവരുടെ പരലോകവുമായി മാത്രം ബന്ധപ്പെട്ടതാണ്‌. അതുകൊണ്ടാണു ദൈവിക വ്യവസ്ഥയില്‍ വിശ്വാസികളെപ്പോലെ മതവിഭാഗങ്ങള്‍ക്കും പൗരത്വവും സംരക്ഷണവും നല്‍കുന്നത്‌. എന്നാല്‍, ഈ ചെയ്‌തികളും (ദൈവേതരശക്തികളോടുള്ള പ്രാര്‍ത്ഥന) ബഹുദൈവത്വത്തില്‍പ്പെടുന്നു. പക്ഷേ, ദൈവിക വ്യവസ്ഥയെ കൈവിട്ടു സമൂഹം സ്വീകരിച്ച കൃത്രിമ രാഷ്ട്രീയ വ്യസ്ഥ സൃഷ്ടിടിച്ച അജ്ഞതയും അരാജകത്വവും അനിശ്ചത്വവും ആത്മവേദനയും അവര്‍ തന്നെ സൃഷ്ടിച്ച ഇത്തരം വ്യാജ സങ്കല്‍പ്പങ്ങളിലേക്കു മനുഷ്യരെ കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്രകാരം ഈ യാഥാര്‍ഥ്യത്തെ മനുഷ്യ മനസ്സില്‍ തെളിയിച്ചെടുക്കേണ്ടതുണ്ട്‌. എങ്കിലേ മറ്റെല്ലാ തിന്മകളില്‍ നിന്നും എന്നപോലെ കൃത്രിമ ആരാധനകളില്‍ നിന്നും മനുഷ്യ മനസ്സിനെ മോചിപ്പിക്കാന്‍ കഴിയൂ.
മനുഷ്യന്‍ പ്രകൃതിവിരുദ്ധ രാഷ്ട്രീയ വ്യവസ്ഥിതികളുടെ നിയന്ത്രണത്തിലും ബന്ധനത്തിലുമാണുള്ളത്‌. ഇതിനു പകരം സ്രഷ്ടാവിന്റെ വ്യവസ്ഥിതിയിലേക്കവരെ വിളിക്കേണ്ടതുണ്ട്‌. ബോധമുള്ള ഏതൊരാളും എല്ലാവിധ cialisfrance24.com ദുരന്തങ്ങളില്‍ നിന്നും ആത്മശാന്തിയും ജീവിത സൗഖ്യവും പ്രദാനം ചെയ്യുന്ന ദൈവികവ്യവസ്ഥക്കു വേണ്ടി അദ്ധ്വാനിക്കേണ്ടതുണ്ട്‌. അല്ലാതെ, ഒരാള്‍ സാമുദായികമായി ഹിന്ദുവെന്നും മുസ്ലീം എന്നും ക്രിസ്‌ത്യാനി എന്നും നാമകരണം ചെയ്യുന്നതിലും വംശീകരിക്കുന്നതിലും ഒരു അര്‍ത്ഥവുമില്ല. ഹൈന്ദവ-മുസ്‌ലീം-ക്രൈസ്‌തവ സമൂഹങ്ങളിലും ഇതര വിഭാഗങ്ങള്‍ക്കിടയിലുമുള്ള സത്യാന്വേഷികള്‍ക്കു ദൈവിക വ്യവസ്ഥയുടെ വെളിച്ചം കിട്ടേണ്ടതുണ്ട്‌.
ദൈവീക വ്യവസ്ഥയിലേക്കുള്ള പ്രബോധന മാര്‍ഗ്ഗത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ടാവാം. അവരെ ജീവിതഫലമായി രൂപപ്പെട്ടു വന്ന ദുഷിച്ച സാഹചര്യങ്ങള്‍ വിശ്വാസികള്‍ക്കെതിരെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ദൈവമാര്‍ഗ്ഗത്തില്‍ മര്‍ദ്ദന- പീഢനങ്ങള്‍ക്കിരയാകുമ്പോള്‍ സ്ഥിരചിത്തതയും ആത്മധൈര്യവും ലഭിക്കാനുള്ളതാണു ദൈവത്തോടുള്ള പ്രാര്‍ത്ഥന. പ്രാത്ഥനയുടെ ഉത്തരം ഏതു ഘട്ടത്തിലും അനീതിതിയിലേക്കും അസത്യത്തിലേക്കും വഴുതിപോവാതെ സത്യത്തിലും നീതിയിലും അടിയുറച്ചു നില്‍ക്കാനുള്ള ദൃഢമനസ്‌കതയാണ്‌ (8). ദൈവീക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിലൂടെ മാത്രമേ മനുഷ്യന്റെ ഭൗതിക പ്രശ്‌നങ്ങള്‍ക്കു നീതിപൂര്‍വ്വം പരിഹാരമുണ്ടാവുകയുള്ളു. അല്ലാതെ പ്രാര്‍ത്ഥനയിലൂടെയും നേര്‍ച്ചവഴിപാടുകളിലൂടെയും ഇവ പരിഹരിക്കുകയില്ല.
ദൈവീക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനായി പ്രയത്‌നിക്കുമ്പോഴുണ്ടാവുന്ന പീഢനങ്ങളില്‍ മരിക്കുന്നവരാണു ദൈവത്തിങ്കില്‍ സ്വീകാര്യരായ രക്തസാക്ഷികള്‍. അതത്രക്കാര്‍ക്കു സ്രഷ്ടാവിന്റെ പക്കല്‍ വിശിഷ്ടസ്ഥാനം തന്നെയുണ്ടാ(9). അക്യത്യത്തില്‍ നിന്നും മ്ലേച്ഛതകളില്‍ നിന്നും വിശ്വാസിയുടെ വിശുദ്ധി കാത്തു സംരക്ഷിക്കുന്ന രക്ഷിതാവിന്റെ രക്ഷാകപചം ഈ പരിശ്രമത്തില്‍ നിലകൊള്ളുന്നവര്‍ക്കാണ്‌(10). അവരുടെ വഴികളിലാണു വേദം വെളിച്ചം വിതറുന്നത്‌. ഇവരുടെ പ്രാര്‍ത്ഥനകള്‍ക്കേ ദൈവത്തില്‍ നിന്ന്‌ ഉത്തരം കിട്ടുകയുള്ളു. ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നവര്‍കക്‌്‌ മാത്രമേ സ്വര്‍ഗ്ഗം പ്രതിഫലമായി ലഭിക്കുകയുള്ളു. മരണമം രുചികരമാവുന്നതും അതത്രക്കാര്‍ക്ക്‌ മാത്രമാണ്‌. 
വ്യക്തിയും സമൂഹവും അഭീമുഖീകരിക്കുന്ന ഉത്ഥാന- പതനങ്ങള്‍ക്കും നന്മ- തിന്മകള്‍ക്കും നിമിത്തമായി ഭൗതികലോകത്ത്‌ രൂപം കൊള്ളുന്ന എല്ലാ സംഭവങ്ങള്‍ക്കും ദൈവനിശ്ചിതമായ ചില കാര്യ-കാരണ നിയമങ്ങള്‍ വളരെ നി്‌ഠയോടുകൂടി നിലകൊള്ളുന്നുണ്ട്‌. സമൂഹത്തെ നിയന്ത്രണത്തിലാക്കിയ രാഷ്ട്രീയവ്യവസ്ഥതകളെയും അതിനോടുള്ള മനുഷ്യന്റെ സമീപനത്തെയും ആശ്രയിച്ചാണ്‌ ഈ നിയമം പ്രവര്‍ത്തിക്കുന്നത്‌(t).

ജീവിതത്തെ സമൂലം നിയന്ത്രിക്കുന്ന വ്യവസ്ഥിതികളെക്കുറിച്ചുള്ള തിരിച്ചറിവ്‌ നഷ്ടപ്പെട്ട സമൂഹം അരക്ഷിതാബോധത്തിലേക്ക്‌ നയിക്കപ്പെടുന്നതാണു യാഥാര്‍ത്ഥ്യം. ഓരോരുത്തരുടെയും നിലനില്‍പ്പിനായി അവരുടെ നിലയനുസരിച്ച്‌ു തികഞ്ഞ സ്വാര്‍ത്ഥകരായി വളരണമെന്നതാണു സൂചിതനിയമത്തിന്റെ താല്‍പര്യം. സമ്പത്തും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഭരണാധികാരികളെയും മതനേതാക്കളെയും കയ്യിലെടുത്ത്‌ ഭൂമിയിലെ വിഭങ്ങളാകെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സമ്പന്നര്‍. നീതിരഹിതരും മര്‍ദ്ദകരും ജനത്തെ ഭിന്നിപ്പിക്കുന്നവരുമായ ഭരണാധികാരികള്‍, പ്രകൃതിയുടെ അതിരും പരിധിയും പാലിക്കാതെ ഭൂമിയിലെ വിഭവങ്ങള്‍ നശിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യവസായ കുത്തകകള്‍, തെറ്റായ വ്യവസ്ഥിതി സമ്മാനിച്ച അവശതകളും വേദനകളും വളമാക്കി വളരുന്ന മാധ്യമങ്ങള്‍, മരുന്ന്‌ കമ്പനികള്‍, ഭിഷഗ്വരന്‍മാര്‍, ജനസേവകര്‍, കൈകൂലിക്കും കൈയ്യൂക്കിനും വഴങ്ങുന്ന പോലീസും കോടതികളും, സദാചാരമൂല്യത്തെ തകര്‍ക്കുന്ന സിനമാ കമ്പനിക്കാര്‍, ' മാംസ' ക്കച്ചവടക്കാര്‍, മദ്യലോബികള്‍, ചൂഷണകേന്ദ്രങ്ങളായി മാറുന്ന പ്രാര്‍ത്ഥനാമന്ദിരങ്ങള്‍, വിശ്വാസമഭിനയിക്കുന്ന മതനേതൃത്വം, ഇതെലല്‌ാം അദൈവിക വ്യവസ്ഥിതികള്‍ക്കായി വിധിക്കപ്പെട്ട പ്രധാന ഘടകങ്ങളില്‍ ചിലതുമാത്രം.അപ്രകാരം മതവിശ്വാസകര്‍മ്മങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ നിരാശരായി മാനസിക പിരിമുറതക്കത്തിലേക്ക്‌ എത്തിപ്പെടുന്നു. തത്‌ഫലമായി ചിലര്‍ ഞരമ്പുരോഗത്തിനടിമപ്പെടുകയും വേറെചിലര്‍ ദൈവം മിഥ്യയാണെന്നുമുള്ള നിലപാടികളിലേക്ക്‌ നയിക്കപ്പെടുന്നു. ഇനിയും ചിലരാകട്ടെ, ആശയസന്തുലിത്വം നഷ്ടപ്പെടുക വഴി വര്‍ഗ്ഗീയ തീവ്ര-ഭീകരപാതയിലേക്കു പ്രലോഭിതരാവുകയും ചെയ്യുന്നു. എന്നാല്‍, ലമൂഹത്തെ ഈ പതനത്തിലേക്കു നയിച്ച ദൈവനിശ്ചയത്തിന്‌ അടിസ്ഥാനകാരണമായി വര്‍ത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതികളെ അവഗണിച്ചു തെരഞ്ഞെടുപ്പു രാഷ്ട്രീയം, സായുധവിപ്ലവം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യമനസ്സുകളെ കൂട്ടിയിണക്കാമെന്നും ഫാഷിസവും തീവ്രവാദവുമുള്‍പ്പെടെ ലോകപ്രശ്‌നങ്ങള്‍ തന്നെ പരിഹരിക്കാമെന്നും കരുതുന്നവരുണ്ട്‌. പക്ഷേ, ഇവരുടെ ഈ ആഗ്രഹത്തനു വഴങ്ങുന്നതല്ല മനുഷ്യരുടെയും ലോകത്തിന്റെയും പ്രകൃതി എന്നു നാം തിരിച്ചറിയുക (11). ഇപ്രകാരം രാഷ്ട്രീയ അവബോധമില്ലാതെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങളിലൂടെ ആത്മാവിനെ സംസ്‌കരിച്ചുകളായമെന്നും ഈശ്വരന്റെ ഇഷ്ടദാസനും, ഭക്തനും കര്‍ത്താവിന്റെ കുഞ്ഞാടും, സൂഫിയും ഒക്കെ ആകാമെന്നും ആക്കാമെന്നുമുള്ള മതവിഭാഗങ്ങളുടെ അവകാശവാദങ്ങള്‍ക്കു ദൈവജ്ഞാനികമായ യാതൊരു അടിത്തറയുമില്ല. 
ജന്മസഹജമായ മനസ്സിന്റെ ശുദ്ധപ്രകൃതി നിലനിര്‍ത്തുന്നതിന്റെയും മലീനീകരിക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്വം സമൂഹിക വ്യവസ്ഥിതികള്‍ക്കാണ്‌. മനസ്സിന്റെ അകത്തളങ്ങളിലേക്ക്‌ അഴുക്കുകള്‍ ആഗിരണം ചെയ്യുന്നത്‌ ഇന്ദ്രീയങ്ങളും ഇന്ദ്രീയങ്ങളുടെ മേച്ചില്‍പ്പുറം ഭൗതികസാഹചര്യങ്ങളുമാണ്‌. സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതാകട്ടെ, രാഷ്ട്രീയ വ്യവസ്ഥിതികളുമാണ്‌. അതുകൊണ്ടാണ്‌ ആഴ്‌ചതോറും അല്ലാതെയും നടക്കുന്ന പ്രഭാഷങ്ങളും പ്രസിദ്ധീകരണങ്ങളും പരലോകത്തെക്കുറിച്ചുള്ള പേടിപ്പിക്കലും എമ്പാടും നടന്നിട്ടും ഉപദേശികള്‍ക്കും ഉപദേശിക്കപ്പെടുന്നവര്‍ക്കും ഒരു കുലക്കവും ഇല്ലാത്തത്‌. അതിനാല്‍, വ്യക്തിയും സമൂഹവും ആത്മീയമായും ഭൗതികമായും നേരിടുന്ന ഏതു പ്രതിസന്ധികള്‍ക്കും അരാഷ്ട്രീയ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നതിലര്‍ത്ഥമില്ലെന്നു പ്രസ്‌തുത ലോകം നമ്മെ ബോധ്യപ്പെടുത്തുന്നു.
ജീവിതത്തെ പൂര്‍ണ്ണമായും ദൈവീകമല്ലാത്ത ഒരു വ്യവസ്ഥിതിയുടെ നിയന്ത്രണത്തിനു വിട്ടു കൊടുത്ത്‌ ആ വ്യവസ്ഥയുടെ മുഴുവന്‍ ഭാരങ്ങളും സംതൃപ്‌തിയോടെ ഏറ്റുവാങ്ങുന്ന ഒരു സമൂഹമെങ്ങനെയാണ്‌ ദൈവത്തില്‍ നിന്ന്‌ രക്ഷ പ്രതീക്ഷിക്കു ? വിഷവേരുകളുള്ള ഒരു വൃക്ഷത്തില്‍ നിന്ന്‌ അമൃത്‌ പ്രതീക്ഷിക്കുന്നതെങ്ങിനെ? അതിനാല്‍, നന്മയുടെ വൃക്ഷം വച്ചുപിടിപ്പിക്കാന്‍ കൊതിക്കുന്നവര്‍ അതിന്റെ വിത്തുകണ്ടെടുക്കട്ടെ.
അദൈവീക രാഷ്ട്രീയ വ്യവസ്ഥിതികളെ സമൂഹം പിന്തുടരുക വഴി ലോകത്തിന്റെ താളക്രമം തകരുകയാണെന്നും, ആ വ്യവസ്ഥിതിയിലെ ഒരംഗമെന്ന നിലയില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതില്‍ അയാള്‍ക്കു സാരമായ പങ്കുണ്ടെന്നും ആ പങ്കിനെക്കുറിച്ചു മരണാന്തരം ദൈവസന്നിധിയില്‍ നിശിതമായ വിചാരണ നേരിടേണ്ടിവരുമെന്നുമുള്ള യാഥാര്‍ത്ഥ്യം(12). മനുഷ്യമനസ്സിന്റെ ഉള്ളറകളെ സ്വാധീനിക്കട്ടെ. അങ്ങനെ തന്നെ നയിക്കാന്‍ സ്രഷ്ടാവ്‌ കനിഞ്ഞുനല്‍കിയ നടപടിക്രമമല്ലാതെ മറ്റൊന്നും ശരിയല്ലെന്നും ദൈവത്തിന്റെ വ്യവസ്ഥയല്ലാതെ ഭൂമിയില്‍ മറ്റൊരു വ്യവസ്ഥയും പ്രായോഗികമല്ലെന്നുമുള്ള ഉറച്ച നിലപാടിലേക്ക്‌ ഓരോ സത്യാന്വേഷിയും. എത്തിച്ചേരട്ടെ. ഇവരാണ്‌ ആത്മസംസ്‌കരണത്തിന്‌ ദൈവാനുമതി ലഭിച്ചവര്‍. ഇവരാണ്‌ ഭൂമിയിലെ തിന്മകളുടെ ശക്തികളെ നശിപ്പിക്കാനുള്ള ദൈവീകനടപടിക്രമത്തിന്‌ ന്യായം ഉണ്ടാക്കുന്നവര്‍. ശേഷം ഭൂമിയുടെ അനന്തരാവകാശികളായി ദൈവം തെരഞ്ഞെടുക്കുന്നവരും ഇവര്‍ തന്നെ. അന്നു ഭൂമി അതിന്റെ താളം വീണ്ടെടുക്കും. സമൂഹത്തില്‍ നീതി പുലരും. അതിനാല്‍ കര്‍മ്മനിരതരാവുക, പ്രകൃതിയുടെ സന്തുലിതത്വത്തിനും മാനവതയുടെ മോചനത്തിനും മോക്ഷത്തിനും വേണ്ടി. 
കരുണാമയനായ ദൈവത്തിന്റെ വ്യവസ്ഥയിലേക്ക്‌ മാനവസമൂഹത്തെ നാം തിരിച്ചു വിളിക്കുക. പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കട്ടെ.

അബ്‌ ദുറഹ്‌ മാന്‍ കൊളത്തറ


അടിക്കുറുപ്പുകള്‍ 1. വിശുദ്ധഖുര്‍ആന്‍(33-72) 2. (7. 54-56) 3. (23-71) 4. (67-2) 5. (17-70) 6. (16-36) 7. (2-213, 14-2) 8. (1-5)
9. (2-154) 10. (12-24) 11. (8. 33, 3-83, 7-24) 12. (102-8, 3-191)
 

(b) മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമായ മാര്‍ഗ്ഗദര്‍ശനത്തെ ശരിവച്ചും അദൈവിക വ്യവസ്ഥയെ മാറ്റുവാനുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ടും എല്ലാ സമൂഹത്തിനും ദൈവം വേദം നല്‍കിയിട്ടുണ്ട്‌. മൊശെ, ദാവീദ്‌, യേശു എന്നീ പ്രവാചകന്മാരിലൂടെ ഇസ്രായേല്‍ സമൂഹത്തിനു ദൈവം നല്‍കിയ വേദങ്ങളാണു തൗറാത്ത്‌, സബൂര്‍, ഇഞ്ചീല്‍ എന്നിവ. ഇവയുള്‍പ്പെടെയുള്ള പൂര്‍വ്വവേദങ്ങളെ ദൈവം സംരക്ഷിച്ചു നിലനിര്‍ത്തിയത്‌ പ്രവാചകന്മാര്‍ക്കുള്ള വെളിപാടിലൂടെ അവരുടെ ബോധമണ്ഡലങ്ങളിലും അവവിനിമയം നടത്തിയതു വാമൊഴിയിലൂടെയുമായിരുന്നു. ഖുര്‍ആന്‍ പോലെ വായിക്കാവുന്ന ലിഖിതങ്ങളായിരുന്നില്ല പൂര്‍വ്വവേദങ്ങള്‍. പൂര്‍വ്വവേദങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തി ദിവ്യബോധനത്തിലൂടെ മുഹമ്മദ്‌ നബി(സ)മുഖേന ലോക ജനതക്കാകമാനം ദൈവം വെളിപ്പെടുത്തിയ വേദമാണു ഖുര്‍ആന്‍. ദൈവേച്ഛ പ്രകാരം നബിയുടെ മേല്‍നോട്ടത്തില്‍ അവിടെത്തെ ശിഷ്യന്മാരിലൂടെ ഖുര്‍ആന്‍ ലിഖിതമായി. പൂര്‍വവേദങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഒരു പ്രവാചകന്റെയും ആവശ്യം കൂടാതെ അന്ത്യനാള്‍ വരെ വേദം സുരക്ഷിതമായി ലിഖിതരൂപത്തില്‍ നിലകൊള്ളും. പൂര്‍വ്വകാലങ്ങളില്‍ നിരവധി ദൈവദൂതന്മാര്‍ നിയോഗിതരായതിന്റെയും മുഹമ്മദ്‌ നബിയോട്‌ കൂടി പ്രവാചകത്വപരിസമാപ്‌തി കുറിച്ചതിന്റെയും പ്രധാനകാരണം വേദത്തിന്റെ സംരക്ഷണോപാധിയില്‍ ദൈവം വരുത്തിയ മാറ്റവും അവ തമ്മിലുള്ള വ്യത്യസവുമാണ്‌. തൗറാത്ത്‌ ഉള്‍പ്പെടെയുള്ള പൂര്‍വ്വവേദങ്ങളെല്ലാം ഖുര്‍ആനെപ്പെലെ ലിഖിതഗ്രന്ഥമായിരുന്നുവെന്നും, പിഴച്ച പണ്ഡിത-പുരോഹിതന്മാര്‍ ഈ വേദഗ്രന്ഥങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയുണ്ടായി. അങ്ങനെ തിരുത്തലുകള്‍ക്ക്‌ വിധേയമായ തൗറാത്ത്‌, സബൂര്‍, ഇഞ്ചീല്‍ എന്നീ വേദങ്ങളാണ്‌ യഹൂദ-ക്രൈസ്‌തവരുടെ മതഗ്രന്ഥമായ ബൈബിള്‍.എന്നാണ്‌ മുസ്‌ലീം സംഘടനകള്‍ സമൂഹത്തെ പഠിപ്പിക്കുന്നത്‌. എന്നാല്‍, പൂര്‍വ്വവേദങ്ങളെ സംബന്ധിച്ച ഈ അദ്ധ്യാപനം അബദ്ധവും ഇസ്‌ ലാമിന്റെ മൗലികപ്രമാണങ്ങള്‍ക്ക്‌ വിരുദ്ധവുമത്രെ. തന്നെയുമല്ല, ബൈബിള്‍ ഉള്‍പ്പെയുള്ള ഏതെങ്കിലും മതപ്രമാണങ്ങള്‍ക്ക്‌ പൂര്‍വ്വവേദങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. പിന്നീട്‌ ദൈവത്തിലേക്കാരോപിക്കപ്പെട്ട കേവലം മനുഷ്യരചനകളാണിവയെല്ലാം.
വളരെ പ്രാധാന്യം പൂര്‍വ്വം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇതാണ്‌. മനുഷ്യരുടെ പ്രായോഗിക ജീവിതത്തിന്‌ ആവശ്യമായ പ്രമാണങ്ങള്‍ ലോകത്തുള്‌ല മത-മതേതര വിഭാഗങ്ങളുടെ ഒരു ശാസ്‌ത്രത്തിലുമില്ല എന്നതാണ്‌ വസ്‌തുത. ' ഒരു ശാസ്‌ത്രീയ പ്രത്യയ ശാസ്‌ത്ര' മെന്ന നിലക്ക്‌ ഏറെ കൊട്ടിഘോഷിക്കപ്പെട്ട മാര്‍ക്‌സിയന്‍ സിദ്ധാന്തം തന്നെ ഉദാഹരണമായെടുക്കുക. ഒരു രാഷ്ട്രത്തിന്റെ പരമാധികാരം ലഭിച്ചാല്‍ ആ രാഷ്ട്രത്തിനു വേണ്ട നിയമങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളില്ല. റഷ്യയും ചൈനയുമുള്‍പ്പെടെ ചില രാജ്യങ്ങളിലെ ജനങ്ങളെ ഭരിച്ചിരുന്നത്‌ മറ്റു രാഷ്ട്രങ്ങളെ പോലെ തല്‍ക്കാലം നിര്‍മ്മിച്ചുണ്ടാക്കിയ ഭരണഘടന അനുസരിച്ചാണ്‌ . ഇതു തന്നെയാണ്‌ എല്ലാ തത്വശാസ്‌ത്രങ്ങളുടെയും അവസ്ഥ, എന്നാല്‍ ഖുര്‍ആന്‍ ഈ ന്യൂനതയില്‍ നിന്നെല്ലാം മുക്തമാണ്‌. മനുഷ്യനും മനുഷ്യനും, ദൈവവും മനുഷ്യനും, മനുഷ്യനും പരിസ്ഥിതിയും തമ്മില്‍ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ചുള്ള വളരെ വ്യക്തമായ പ്രായോഗിക നിയമങ്ങള്‍ ഖുര്‍ആനില്‍ കാണാം. വ്യക്തി, കുടുംബം, വിവാഹം, സമ്പത്ത്‌, സ്വാതന്ത്ര്യം, മതം, വിശ്വാസം, വിദ്യഭ്യാസം, ഭക്ഷണം, അനന്തരാവകാശം, അന്താരാഷ്ട്ര ബന്ധങ്ങള്‍, സന്ധി, യുദ്ധം തുടങ്ങിയ ഒരു രാഷ്ട്രത്തിനു വേണ്ട മൗലിക നിയമങ്ങള്‍ക്ക്‌ മറ്റൊരു സ്രോതസ്സിനെയും ആശ്രയിക്കേണ്ട ആവശ്യം ഖുര്‍ആനിനെ സംബന്ധിച്ചിടത്തോളം ഇല്ല. പ്രായോഗിക ജീവിതത്തിനു വേണ്ട എല്ലാ നിയമങ്ങളും ഖുര്‍ആനില്‍ മാത്രമാണുള്ളത്‌. പ്രകൃതിയോടു ഇണങ്ങി ചേരുന്നതും അതുമാത്രമാണ്‌.
(c ) മനുഷ്യനെ പരീക്ഷിക്കുന്നതിന്‌ വേണ്ടി ദൈവം പ്രത്യേകം അസ്‌തിത്വം നല്‍കിയ ഒരു സൃഷ്ടിയാണ്‌ പിശാച്‌ എന്നാണ്‌ സാമാന്യസങ്കല്‍പം. എന്നാല്‍, ഇത്തരമൊരാശയത്തിന്‌ സഹായകമായി വിശുദ്ധ വേദത്തില്‍ വാക്യങ്ങളില്ല. ഭൂമിയില്‍ തന്റെ വ്യവസ്ഥയുടെ പ്രധിനിധിയായി നിയമിതനായ മനുഷ്യനെ സര്‍വ്വാത്മനാ അംഗീകരിക്കണമെന്ന ദൈവാജ്ഞയെ ധിക്കരിച്ച ജിന്ന്‌ (ദൈവീക വ്യവസ്ഥയ്‌ക്ക്‌ കീഴ്‌പ്പെടുവാനായി മനുഷ്യനെപ്പോലെ സ്വാതന്ത്ര്യാസ്ഥിത്വമുള്ള ദൈവത്തിന്റെ ഒരു സ#ഷ്ടി . മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്‌ അദൃശ്യമായി നിലകൊള്ളുന്നു.) ശപ്‌തനായി തീര്‍ന്നു, ഇവനെ വിശേഷിപ്പിച്ച്‌ ദൈവം നല്‍കിയ നാമമാണ്‌ പിശാച്‌(ഇബ്‌ ലീസ്‌, ശൈത്വാന്‍) ദൈവത്തിന്റെ പ്രാതിനിധ്യ വ്യവസ്ഥയോടുള്ള നിഷേധാത്മക പ്രവണതയാണു പിശാച്‌. അതു ജിന്നുകളില്‍ എന്നപോലെ മനുഷ്യരിലുമുണ്ട്‌. (18-50, 114-56)
(d) അവന്‍ (പിശാച്‌) പറയുകയുണ്ടായി. നിന്റെ ദാസന്മാരില്‍ നിന്ന്‌ നിശ്ചിതവിഹിതം ഞാന്‍ സ്വന്തമാക്കി വെക്കും. ഞാന്‍ അവരോട്‌ കല്‍പ്പിക്കും അപ്പോള്‍ അവന്‍ ദൈവത്തിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും . '' (വി. ഖു. 4-120) '' അവര്‍ക്കധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും കൃഷിയും വംശവും നശിപ്പിക്കുവാനും അവര്‍ കിണഞ്ഞു ശ്രമിക്കും, '' (വി.ഖു. 2-205)
 

(e) പ്രപഞ്ചത്തിന്റെ താളം തകര്‍ക്കുന്നതിനും മനുഷ്യന്‍ നേരിടുന്ന ദുരന്തങ്ങള്‍ക്കും കാരണമായ എല്ലാ തിന്മകളും ഭൂമിയില്‍ മാനവജീവിതത്തെ നിയന്ത്രിക്കുന്ന തെറ്റായ രാഷ്ട്രീയ വ്യവസ്ഥിതികളുടെ പ്രതിഫലങ്ങളാണ്‌. ദാരിദ്ര്യം, പരിസ്ഥിതി വിനാശം എന്നിവക്ക്‌ രണ്ട്‌ ഉദാഹരണങ്ങള്‍..
ദാരിദ്ര്യം: ഓരോ മനുഷ്യനും ആരോഗ്യത്തോടെ ജീവിക്കാന്‍ ആവശ്യമായ പോഷകാഹാരം 500ഗ്രാം ആണ്‌ വേണ്ടത്‌. എന്നാല്‍ ലോകഭക്ഷ്യ ഉച്ചകോടി പുറത്തുവിട്ട കണക്കനുസരിചച്‌്‌ അതിലിരട്ടി ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം വിഭവങ്ങളുടെ 15% മാത്രമാണ്‌ സമാന്യജനതക്ക്‌ ലഭിക്കുന്നതെങ്കില്‍ ബാക്കിവരുന്ന വിഭവങ്ങളെല്ലാം ഭലണകൂടങ്ങളുമായി ബന്ധമുള്ള 15%ആളുകളുടെ കരങ്ങളിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌. ഇതുകാരണം സമ്പന്നവിഭാഗത്തെ പൊങ്ങച്ചവും അഹങ്കാരവും പിടികൂടുന്നു. സമാന്യജനത്തെ അസൂയയും നിരാശയും ബാധിക്കുകയും അവര്‍ ദാരിദ്ര്യത്തിലകപ്പെടുകയും ചെയ്യുന്നു. തന്മൂലം പരസ്‌പരവൈരാഗ്യം, രോഗങ്ങള്‍, ശിശുമരണം, അംഗവൈകല്യം, ആത്മഹത്യ, അജ്ഞത, വ്യഭിചാരം, പിടിച്ചുപറി, കൊള്ള, കൊല തുടങ്ങിയ മാരകപ്രശ്‌നങ്ങള്‍ പിറവികൊള്ളുന്നു. കുറ്റകരമായ ഇത്തരം സാമ്പത്തിക ധ്രുവീകരണത്തിലേക്കു സമൂഹത്തെ കൊണ്ടെത്തിച്ചതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്ത്വം രാഷ്ട്രങ്ങളില്‍ നടപ്പാക്കുന്ന കൃത്രിമ സാമ്പിക നയങ്ങളാണ്‌.
അപ്രകാരം, പരിസ്ഥിതിയുടെ താളം തകരുന്നതിന്റെ മുഖ്യകാരണങ്ങളില്‍ ഒന്ന്‌ ആഗോളതാപനമാണ്‌. കുടിവെള്ളക്ഷാമം, മാരകരോഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, കാറ്റിന്റെ ഗതിമാറ്റം, ഓസോണ്‍തകര്‍ച്ച തുടങ്ങിയ ഭീകരപ്രതിഭാസങ്ങള്‍ക്കിതു കാരണമാകുന്നു. മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ ഒട്ടും ആവശ്യമില്ലാത്ത സുഖാഢംബരവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കുക വഴി ഉണ്ടായിത്തീരുന്ന കാര്‍ബണ്‍മാലിന്യങ്ങളാണ്‌ ആഗോളതാപനം എന്ന പ്രതിഭാസത്തിന്‌ കാരണമാകുന്നത്‌. മാത്രമല്ല, വന്‍രാജ്യങ്ങളുടെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി മാറിയിരിക്കുന്നു. സമുദ്രവും ആഫ്രിക്കന്‍ രാജ്യങ്ങളും. ഏതാണ്ട്‌ 500വര്‍ഷത്തോളം സജീവമായി വിവരണങ്ങളായ ഭീകര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിവുള്ള ആണവ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നു തള്ളുന്നതും അടക്കം ചെയ്യുന്നതും കടലിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്‌.തന്നെയുമല്ല, ഭയാനകമായ പ്രഹരശേഷിയുള്ള ബോംബുകളും മറ്റു ആയുധങ്ങളും പരീക്ഷിക്കുന്നത്‌ ആഴക്കടലുകളിലാണ്‌. ഇതു കരയിലും കടലിലും കിടലം കൊള്ളിക്കുന്ന പ്രകമ്പനങ്ങള്‍ക്കു കാരണമാകുമെന്നു പഠനം വെളിപ്പെടുത്തുന്നു. സമീപകാലത്തുണ്ടായ പരിസ്ഥിതിദുരന്തങ്ങള്‍ ഇതിനോടു ബന്ധപ്പെടുത്തുന്നവരും ശാസ്‌ത്രലോകത്തുണ്ട്‌. പരിസ്ഥിതിയുടെ താളം നിലനിര്‍ത്തുന്നതിനും, ഭൗതിക വിഭവങ്ങള്‍ നീതിപൂര്‍വ്വം എല്ലാവര്‍ക്കും ല

ഭിക്കുന്നതിനും വേണ്ടതു കുറ്റമറ്റ നിയമങ്ങളും അതിനോടു പ്രതിബദ്ധത പുലര്‍ത്തുന്ന ഭരണീയരും ഭരാണാധികാരികളുമാണ്‌
(f) '' ഒരു സമൂഹം (അവര്‍ നിയന്ത്രിക്കപ്പെടുന്ന ദൈവേതരവ്യവസ്ഥയെ) സ്വയം മാറ്റുന്നതുവരെ ദൈവം അവരില്‍ മാറ്റം വരുത്തുകയില്ല. '' (വി.ഖു. 13-11, 8-53, 54) , '' നല്ല രാജ്യതത്‌്‌ ദൈവാനുമതി പ്രകാരം നല്ലതു പുറപ്പെടുന്നു. ചീത്ത നാട്‌ ചീത്തയല്ലാതെ പുറപ്പെടുവിക്കുന്നില്ല. (വി. ഖു. 7-58) നോക്കുക. '' (7. 96, 5-66)