അദ്ധ്യായം 75 (ഖിയാമ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

لَا أُقْسِمُ بِيَوْمِ الْقِيَامَةِ
1=ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.

وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
2=കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.

أَيَحْسَبُ الْإِنسَانُ أَلَّن نَجْمَعَ عِظَامَهُ
3=മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?

بَلَى قَادِرِينَ عَلَى أَن نُّسَوِّيَ بَنَانَهُ
4=അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.

بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
5=പക്ഷെ ( ദൈവത്തില്‍നിന്നും വ്യക്തമായ പ്രമാണങ്ങള്‍ വന്ന് കിട്ടിയിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍തോന്നിവാസം ചെയ്യാന്‍(لِيَفْجُرَ أَمَامَهُ=രാഷ്ട്രീയമായി മനുഷ്യേഛകളെ അനുധാവനംചെയ്യാന്‍) ഉദ്ദേശിക്കുന്നു.

يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
6=എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ചോദിക്കുന്നു.

فَإِذَا بَرِقَ الْبَصَرُ
7=എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയും

وَخَسَفَ الْقَمَرُ
8=ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും

وَجُمِعَ الشَّمْسُ وَالْقَمَرُ
9=സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!

يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
10=അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.

كَلَّا لَا وَزَرَ
11=ഇല്ല. യാതൊരു രക്ഷയുമില്ല.

إِلَى رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
12=നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍.

يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
13=അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.

بَلِ الْإِنسَانُ عَلَى نَفْسِهِ بَصِيرَةٌ
14=തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.

وَلَوْ أَلْقَى مَعَاذِيرَهُ
15=അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
16=നീ അത്‌ ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട.

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
17തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.

.
فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
18=അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക.

ثُمَّ إِنَّ عَلَيْنَا بَيَانَهُ
19=പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.

كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
20=അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു

 

21=പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
22=ചില വദനങ്ങള്‍(അദൈവീക വ്യവസ്ഥിതികളുടെ മാറ്റത്തിന് വേണ്ടി നിലകോണ്ടവരുടെ മുഖങ്ങള്‍) അന്ന്‌ പ്രസന്നതയുള്ളതും

إِلَى رَبِّهَا نَاظِرَةٌ
23=അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.

وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
24=ചില(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചവരുടെ ) മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.

تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
25=ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും.

كَلَّا إِذَا بَلَغَتْ التَّرَاقِيَ
26=അല്ല, ( പ്രാണന്‍ ) തൊണ്ടക്കുഴിയില്‍ എത്തുകയും,

.
وَقِيلَ مَنْ رَاقٍ
27=മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,

وَظَنَّ أَنَّهُ الْفِرَاقُ
28=അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,

وَالْتَفَّتِ السَّاقُ بِالسَّاقِ
29=കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,

إِلَى رَبِّكَ يَوْمَئِذٍ الْمَسَاقُ
30=അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌

فَلَا صَدَّقَ وَلَا صَلَّى
31=എന്നാല്‍ അവന്‍വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.

وَلَكِن كَذَّبَ وَتَوَلَّى
32=പക്ഷെ (തനിക്കവതരിച്ച് കിട്ടിയ വ്യവസ്ഥിതിയെ)അവന്‍നിഷേധിക്കുകയും (അതില്‍ നിന്ന്)പിന്തിരിയുകയും ചെയ്തു.

ثُمَّ ذَهَبَ إِلَى أَهْلِهِ يَتَمَطَّى
33=എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി

أَوْلَى لَكَ فَأَوْلَى
34=( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.

ثُمَّ أَوْلَى لَكَ فَأَوْلَى
35=വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ

أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى
36=മനുഷ്യന്‍ വിചാരിക്കുന്നുവോ;(അവന്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ) അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!

أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَى
37=അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّى
38=പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.

فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَى
39=അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.

أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَن يُحْيِيَ الْمَوْتَى
40=അങ്ങനെയുള്ളവന്‍ മരിച്ചവരെ(വിചാരണക്കായി വീണ്ടും) ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?