بسم الله الرحمن الرحيم പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
1 أَرَأَيْتَ الَّذِي يُكَذِّبُ بِالدِّين =അല്ലാഹുവിന്‍റെ-വ്യവസ്ഥിതിയെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? {-അവന്‍റെ കര്‍മ്മ പരിണിതിഎന്തെന്നാല്‍)
َلِكَ الَّذِي يَدُعُّ الْيَتِيمَ2 =അനാഥയെ അവന്‍-അവഗണിച്ച്- തള്ളിക്കളയുന്നു
وَلا يَحُضُّ عَلَى طَعَامِ الْمِسْكِينِ 3 =അഗതിയുടെ ആഹാരകാര്യത്തില്‍ അവന്‍(ആത്മാര്‍ത്ഥതയോടെ)പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നു.
فَوَيْلٌ لِّلْمُصَلِّينَ 4 =അപ്പോള്‍ (അല്ലാഹുവിന്‍റെ വ്യവസ്ഥിതിയെ തള്ളക്കളഞ്ഞ)നമസ്കാരക്കാര്‍ക്കാകുന്നു നാശം.
الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَ 5 =തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാകുന്നു
6 الَّذِينَ هُمْ يُرَاؤُونَ
6=അവര്‍ ജനങ്ങളെ കാണിക്കാന്‍ വേണ്ടി(പ്രര്‍ത്ഥനകളും സല്‍കര്‍മ്മങ്ങളും) പ്രവര്‍ത്തിക്കുന്നു
7وَيَمْنَعُونَ الْمَاعُون
7=(അല്ലാഹുവിന്റെ രാഷ്ട്രീയവ്യവസ്ഥിതിയിലേക്കുള്ള ബോധനമാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്ന വിശ്വാസിക്ക് ലഭിക്കുന്നതോ, അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതോ ആയ)ചെറിയ ചെറിയ ഉപകാരങ്ങള്‍(പോലും) അവര്‍ തടയുന്നു.