Articles
അദ്ധ്യായം 103(അസ് ര്‍ )
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
وَالْعَصْرِ
1=കാലം തന്നെയാണ് സത്യം,
إِنَّ الإِنسَانَ لَفِي خُسْرٍ
2=തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
3=(ദൈവീക വ്യവസ്ഥിതിയില്‍)വിശ്വസിക്കുകയും സല്‍(തദനുസൃതമായ)കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യവ്യവസിഥിതിയിലേക്ക് ക്ഷണിക്കുകയും, (പ്രബോധന പ്രതിസന്ധികളില്‍)സഹനം കൈക്കൊള്ളുകയും ചെയ്തവരൊഴികെ.
അദ്ധ്യായം 104 (ഹുമസ )
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
1=കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
الَّذِي جَمَعَ مَالا وَعَدَّدَهُ
2=അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
3=അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
അദ്ധ്യായം 105 (ഫീല്‍ )
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
1=(ദൈവീക മന്ദിരമായ കഅബക്കെതിരെഅതിക്രമംകാണിച്ച)ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
2=അവരുടെ(രാഷ്ട്രീയ കു) തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
3=കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
അദ്ധ്യായം 106 (ഖുറൈഷ് )
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
لِإِيلافِ قُرَيْشٍ
1=ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
إِيلافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
2=ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
3=ഈ ഭവനത്തിന്‍റെ രക്ഷിതാവിന്(ദൈവീകദീനിന്) അവര്‍ കീഴ്പ്പെട്ടു കൊള്ളട്ടെ.
അദ്ധ്യായം 107 (മാഊന്‍)
بسم الله الرحمن الرحيم പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
1 أَرَأَيْتَ الَّذِي يُكَذِّبُ بِالدِّين =അല്ലാഹുവിന്‍റെ-വ്യവസ്ഥിതിയെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? {-അവന്‍റെ കര്‍മ്മ പരിണിതിഎന്തെന്നാല്‍)
അദ്ധ്യായം 108 (കൌഥര്‍)
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
إِنَّا أَعْطَيْنَاكَ الْكَوْثَرَ
1=തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَانْحَرْ
2=ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ الأَبْتَرُ
3=തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്‍ ആദര്‍ശപരമായ പിന്തുടര്‍ച്ചക്കാരില്ലാത്തവന്‍ ).
അദ്ധ്യായം 110 (നസ് ര്‍)
بسم الله الرحمن الرحيم പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
അദ്ധ്യായം 109 (അൽകാഫിറൂൻ)
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
قُلْ يَا أَيُّهَا الْكَافِرُونَ
1=( നബിയേ, ) പറയുക: -ദൈവീക വ്യവസ്ഥിയെ - നിഷേധിച്ചവരേ,
لا أَعْبُدُ مَا تَعْبُدُونَ
2=നിങ്ങള്‍ കീഴ്പെടുന്ന ശക്തികൾക്ക് ഞാന്‍ കീഴ്പെടുന്നില്ല.
وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
3=ഞാന്‍ കീഴ്പെടുന്ന - ദൈവീക ദീനിന് - നിങ്ങളും കീഴ്പെടുന്നവരല്ല.
وَلا أَنَا عَابِدٌ مَّا عَبَدتُّمْ
4=നിങ്ങള്‍ കീഴ്പെടുന്ന - വ്യവസ്ഥിക്ക് - ഞാന്‍ കീഴ്പെടുന്നവനുമല്ല.