بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
1 = سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى
നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം ചെയ്യുക.
2 = ٱلَّذِى خَلَقَ فَسَوَّىٰ
അതായത്, സൃഷ്ടിച്ച് ശരിപ്പെടുത്തിയവന്‍;-
3=وَٱلَّذِى قَدَّرَ فَهَدَىٰ
(വ്യവസ്ഥ) നിര്‍ണ്ണയിച്ച് മാർഗ്ഗദർശനം നൽകിയവനും;
4= وَٱلَّذِىٓ أَخۡرَجَ ٱلۡمَرۡعَىٰ
മേച്ചില്‍ സ്ഥാനം (അഥവാ സസ്യാദികളെ) ഉല്പാദിപ്പിച്ചവനും;-
5=فَجَعَلَهُۥ غُثَآءً أَحۡوَىٰ
എന്നിട്ട് അതിനെ അവൻ (ഇരുണ്ട) ചാമ്പല്‍ വര്‍ണ്ണമുള്ളതായ ചവറാക്കിത്തീര്‍ക്കുകയും ചെയ്തു. [അങ്ങനെയുള്ളവന്റെ നാമം.]
6 =سَنُقۡرِئُكَ فَلَا تَنسَىٰٓ
നിനക്കു നാം ഓതിത്തരാം; അതിനാല്‍ നീ മറന്നു പോകുന്നതല്ല;
7= إِلَّا مَا شَآءَ ٱللَّهُۚ إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ
-അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, അവന്‍ പരസ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു.
8=وَنُيَسِّرُكَ لِلۡيُسۡرَىٰ
കൂടുതല്‍ സുഗമമായതിലേക്ക് നിനക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതുമാണ്.
9=فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ
ആകയാല്‍, നീ ഉപദേശിച്ചുകൊള്ളുക, ഉപദേശം ഫലപ്പെടുന്നുവെങ്കില്‍.
10= سَيَذَّكَّرُ مَن يَخۡشَىٰ
(അല്ലാഹുവിനെ) ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
11= وَيَتَجَنَّبُهَا ٱلۡأَشۡقَى
ഏറ്റവും ഭാഗ്യംകെട്ടവന്‍ അതിനെ [ഉപദേശത്തെ] വിട്ടകന്നുപോകുന്നതാണ്;-
12=ٱلَّذِى يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ
(അതെ) ഏറ്റവും വലിയ അഗ്നിയില്‍ കടന്നെരിയുന്നവന്‍.
13= ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ
പിന്നീട് അതില്‍വെച്ച് അവന്‍ മരണമടയുകയില്ല, ജീവിക്കുകയുമില്ല.
14= قَدۡ أَفۡلَحَ مَن تَزَكَّىٰ
തീര്‍ച്ചയായും, (ആത്മ) പരിശുദ്ധി നേടിയവന്‍ ഭാഗ്യം പ്രാപിച്ചു.
15=وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
തൻ്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്ത(വന്‍).
16= بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا
പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിനു പ്രാധാന്യം നല്‍കുന്നു.
17=وَٱلۡأٓخِرَةُ خَيۡرٌ وَأَبۡقَىٰٓ
പരലോകമാകട്ടെ, ഏറ്റവും ഉത്തമവും, കൂടുതല്‍ ശേഷിക്കുന്നതുമാണ്.
18=إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلۡأُولَىٰ
നിശ്ചയമായും, ഇത് ആദ്യത്തെ ഏടുകളില്‍തന്നെയുണ്ട്;-
19=صُحُفِ إِبۡرَٰهِيمَ وَمُوسَىٰ
അതായത്, ഇബ്രാഹീമിന്റെയും, മൂസായുടെയും ഏടുകളില്‍.