അദ്ധ്യായം 92 (ലൈല്‍ )

 
 
 
 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
 
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
 
وَٱلَّيۡلِ إِذَا يَغۡشَى
1=രാത്രി തന്നെയാണ (സത്യം)- അതു മൂടിക്കൊണ്ടിരിക്കുമ്പോള്‍!
 
وَٱلنَّهَارِ إِذَا تَجَلَّىٰ
2=പകല്‍ തന്നെയാണ (സത്യം) - അത് പ്രത്യക്ഷപ്പെടുമ്പോള്‍!
 
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
3=ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളത്‌ [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
 
إِنَّ سَعۡيَكُمۡ لَشَتَّىٰ
4=നിശ്ചയമായും, നിങ്ങളുടെ പരിശ്രമം വിഭിന്നങ്ങളത്രെ.
 
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ
5=അപ്പോള്‍, യാതൊരുവന്‍ (അല്ലാഹു നൽകിയത് അവന്റെ വ്യവസ്ഥിതിക്ക് വേണ്ടിെ) ചെലവഴിക്കുകയും (അല്ലാഹുവിനെ) സൂക്ഷിക്കുകയും.-
 
وَصَدَّقَ بِٱلۡحُسۡنَىٰ
6=ഏറ്റവും നന്നായിട്ടുള്ളതിനെ ( ദൈവീകവ്യവസ്ഥിതിയെ ) സത്യമാക്കുകയും ചെയ്തുവോ.-
 
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ
7= അവനു നാം ഏറ്റവും സൗകര്യമായുള്ളതിലേക്ക് സൗകര്യം ചെയ്തു കൊടുത്തേക്കും.
 
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ
8 =എന്നാല്‍, യാതൊരുവന്‍ ലുബ്ധത കാണിക്കുകയും, സ്വയംപര്യാപ്തത നടിക്കുകയും.-
 
وَكَذَّبَ بِٱلۡحُسۡنَىٰ
9=ഏറ്റവും നന്നായുള്ളതിനെ ( ദൈവീക വ്യവസ്ഥിതിയെ ) കളവാക്കുകയും ചെയ്തുവോ.-
 
فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ
10=അവന് നാം ഏറ്റവും ഞെരുക്കമായുള്ളതിലേക്കു സൗകര്യപ്പെടുത്തിക്കൊടുത്തേക്കുകയും ചെയ്യും.
 
وَمَا يُغۡنِى عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ
11=അവന്‍ മറിഞ്ഞുവീണാല്‍ അവന്‍റെ കഴിവുകൾ അവനു പ്രയോജനപ്പെടുന്നതുമല്ല.
 
إِنَّ عَلَيۡنَا لَلۡهُدَىٰ
12=നിശ്ചയമായും (സത്യ വ്യവസ്ഥിതിയുടെ സന്ദേശവാഹകർക്ക് തുടർന്നും)മാര്‍ഗദര്‍ശനം നല്‍കല്‍ നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത്.
 
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ
13=നമുക്കുള്ളതുതന്നെയാണ്, പരലോകവും ആദ്യലോകവും.
 
فَأَنذَرۡتُكُمۡ نَارًا تَلَظَّىٰ
14=അതിനാല്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
 
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
15=വളരെ ദുര്‍ഭാഗ്യവാനായുള്ളവനല്ലാതെ അതില്‍ കടന്നെരിയുകയില്ല.
 
ٱلَّذِى كَذَّبَ وَتَوَلَّىٰ
16=അതായത്, (ദൈവീകവ്യവസ്ഥിയെ) കളവാക്കുകയും (അതിൽ നിന്ന്) തിരിഞ്ഞുകളയുകയും ചെയ്തവന്‍ (അല്ലാതെ).
وَسَيُجَنَّبُهَا ٱلۡأَتۡقَى
17=വളരെ സൂക്ഷ്മത [ഭയഭക്തി]യുള്ളവന്‍ അതില്‍ നിന്നു അകറ്റി നിറുത്തപ്പെട്ടേക്കുകയും ചെയ്യും.
 
ٱلَّذِى يُؤۡتِى مَالَهُۥ يَتَزَكَّىٰ

18=അതായത്, താന്‍ പരിശുദ്ധി നേടുവാനായി തന്‍റെ കഴിവുകൾ

( നിർമ്മിതവുവസ്ഥിതികളുടെ മാറ്റത്തിന് വേണ്ടിയുള്ള പ്രബോധന പ്രവർത്തനങ്ങൾക്കായി ) ചെലവഴിക്കുന്നവൻ.

 
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٍ تُجۡزَىٰٓ
19=പ്രത്യുപകാരം നല്‍കപ്പെടേണ്ടുന്നതായ ഒരനുഗ്രഹവും [ഉപകാരവും] അവന്‍റെ പക്കല്‍ ഒരാള്‍ക്കും തന്നെ ഇല്ലതാനും;-
 
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ
20=തന്‍റെ അത്യുന്നതനായ റബ്ബിന്‍റെ പ്രീതിയെ നേടുക എന്നതല്ലാതെ.
 
وَلَسَوۡفَ يَرۡضَىٰ
21=(ഇപ്രകാരം ചെലവഴിച്ചത് കാരണം) തീര്‍ച്ചയായുംവഴിയെ അവന്‍ ( പൂർണമായും ) തൃപ്തനാക്കും.