അദ്ധ്യായം 82 (ഇന്ഫിത്വാര്‍)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

إِذَا السَّمَاء انفَطَرَتْ
1=ആകാശം പൊട്ടി പിളരുമ്പോള്.

وَإِذَا الْكَوَاكِبُ انتَثَرَتْ
2=നക്ഷത്രങ്ങള് കൊഴിഞ്ഞു വീഴുമ്പോള്.

وَإِذَا الْبِحَارُ فُجِّرَتْ
3=സമുദ്രങ്ങള് പൊട്ടി ഒഴുകുമ്പോള്.

وَإِذَا الْقُبُورُ بُعْثِرَتْ
4=ഖബ്‌റുകള് ഇളക്കിമറിക്കപ്പെടുമ്പോള്

عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
5=ഓരോ വ്യക്തിയും താന് മുന്കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മാറ്റി വെച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌.

يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
6=ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില് നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?

الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
7=നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്.

فِي أَيِّ صُورَةٍ مَّا شَاء رَكَّبَكَ
8=താന് ഉദ്ദേശിച്ച രൂപത്തില് നിന്നെ സംഘടിപ്പിച്ചവന്.

كَلَّا بَلْ تُكَذِّبُونَ بِالدِّينِ
9=അല്ല; പക്ഷെ, -ദൈവീവീക- വ്യവസ്ഥിതിയെ നിങ്ങള്നിഷേധിച്ചു തള്ളുന്നു.

وَإِنَّ عَلَيْكُمْ لَحَافِظِينَ
10=തീര്ച്ചയായും നിങ്ങളുടെ മേല് ചില മേല്നോട്ടക്കാരുണ്ട്‌.

كِرَامًا كَاتِبِينَ
11=(കര്മ്മങ്ങള് രേഖപ്പെടുത്തുന്ന) രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്.

يَعْلَمُونَ مَا تَفْعَلُونَ
12=നിങ്ങള് പ്രവര്ത്തിക്കുന്നത്‌ അവര് അറിയുന്നു.

إِنَّ الْأَبْرَارَ لَفِي نَعِيمٍ
13=തീര്ച്ചയായും സുകൃതവാന്മാര്(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്) സുഖാനുഭവത്തില്തന്നെയായിരിക്കും.

وَإِنَّ الْفُجَّارَ لَفِي جَحِيمٍ
14=തീര്ച്ചയായും ദുര്മാര്ഗികള്(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചവര്) ജ്വലിക്കുന്ന നരകാഗ്നിയില് തന്നെയായിരിക്കും

يَصْلَوْنَهَا يَوْمَ الدِّينِ
15=ന്യായ വിധി നാളില് അവരതില് കടന്ന്‌ എരിയുന്നതാണ്‌.

وَمَا هُمْ عَنْهَا بِغَائِبِينَ
16=അവര്ക്ക്‌ അതില് നിന്ന്‌ മാറി നില്ക്കാനാവില്ല.

.
وَمَا أَدْرَاكَ مَا يَوْمُ الدِّينِ
17=ന്യായ വിധി നാള് എന്നാല് എന്താണെന്ന്‌ നിനക്കറിയുമോ?

ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
18=വീണ്ടും; ന്യായ വിധി എന്നാല് എന്താണെന്ന്‌ നിനക്കറിയുമോ?

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ
19=ഒരാള്ക്കും മറ്റൊരാള്ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്ത്തൃത്വം അല്ലാഹുവിന്നായിരിക്കും*

[ * അല്ലാഹു നിശ്ചയിച്ചവരാണ് ഭൂമിയില് അധികാര രാഷ്ട്രീയത്തില് ഉപവിഷ്ടരായിട്ടുള്ലത്.അത്കൊണ്ട്തന്നെ കുറ്റവാളികള്ക്ക് ഭരണകൂടങ്ങളെതെറ്റിദ്ധരിപ്പിച്ചും സ്വാധീനിച്ചും ഭൂമിയില് രക്ഷപ്പെടാനായേക്കും.
എന്നാല് വിചാരണനാളില് ഭൂമിയിലെ പോലെ പ്രതിനിധികളായിരിക്കില്ല കൈകാര്യ കര്ത്താക്കളായി !; സിഹാസനത്തില് വിധികര്ത്താവായി നേര്ക്ക് നേരെ അല്ലാഹു ആയിരിക്കും.
അധികാരത്തെ സ്വാധീനിക്കാനുള്ള ഒരുപഴുതും ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ച കുറ്റവാളികള്ക്ക് പരലോക വ്യവസ്ഥിതിയിലുണ്ടായിരിക്കുകയില്ലെന്ന് സാരം.]