അദ്ധ്യായം 111(ലഹബ്)

 

                                                                                                                                                                                بسم الله الرحمن الرحيم                                                                                                                                                       പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.


تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
1=(സ്വ മനസ്സാക്ഷിക്ക് വിരുദ്ധമായി ദൈവീക വ്യവസ്തിതിക്കെതിരെ കുതന്ത്രം പ്രയോഗിച്ച)അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.


مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
2=അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.*


.سَيَصْلَى نَارًا ذَاتَ لَهَبٍ
3=തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.


وَامْرَأَتُهُ حَمَّالَةَ الْحَطَبِ
4=വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.


فِي جِيدِهَا حَبْلٌ مِّن مَّسَدٍ
5=അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും


[*പ്രധാനമായും ഈ അദ്ധ്യായം ഉള്‍കൊള്ളുന്നപാഠം ഇതാണ്:സ്വ മനസ്സാക്ഷിക്ക് വിരുദ്ധമായിദൈവീക വ്യവസ്ഥിതിക്ക് നേരെ വിമുഖതകാണിക്കുകയും കുതന്ത്രം മെന യുകയുംചെയ്യുന്ന ആണിനും പെണ്ണിനും ഒരിക്കലും നേര്‍മാര്‍ഗ്ഗം ആകര്‍ഷിക്കുകയില്ലെന്നതാണ് പ്രകൃതി നിശ്ചയം.തന്നെയുമല്ല പ്രബോധിതര്‍ക്കടയാളമാവേണ്ടതാവശ്യമായി വന്നാല്‍ പ്രകടമായിതന്നെ നിന്ദ്യമായ പര്യവസാനത്തിന് അക്കൂട്ടത്തിന്‍നിന്ന് അല്ലാഹുചിലരെതെരഞ്ഞടുക്കുകയും ചെയ്യും.

അതേ സമയം ഇവരേക്കാല്‍ തന്ത്ര ശാലികളും ക്രൂരത കാണിച്ചവരുമായ പലര്‍ക്കും പിന്നീട് സന്മാര്‍ഗ്ഗം സ്വീകരിക്കാന്‍ സൗഭാഗ്യമുണ്ടായിട്ടുണ്ട്. തെറ്റായ സാഹചര്യസമ്മര്‍ദ്ദവും സത്യദീനിനെ കുറിച്ചുള്ല തെറ്റിദ്ധാരണയുമായിരുന്നു അതിന് കാരണം.
മനുഷ്യ പ്രകൃതിക്ക് ഏര്‍പ്പെടുത്തിയ അല്ലാഹുവിന്‍റ സന്മാര്‍ഗ്ഗ സംവിധാനം മേല്‍സൂചിപ്പിച്ച പ്രക്രിയ അനുസരിച്ചുള്ലതാണെന്ന് മനസ്സിലാക്കാം ..]