അദ്ധ്യായo 97( ഖദ്ര്‍ )

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
1=തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ(ജനത അവര്‍ ഭൂമിയില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടനുസരിച്ച് അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന) രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
2=നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
3=നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
4=മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ
5=പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.