മനുഷ്യന്റെ ജീവിതലക്ഷ്യത്തിനും ധര്‍മ്മത്തിനുമാവശ്യമായ മാര്‍ഗ്ഗദര്‍ശനം മനുഷ്യന്റെ സഹജ പ്രകൃതിയില്‍ തന്നെ ദൈവം ഉള്‍കൊള്ളിച്ചിട്ടുണ്ട്. പ്രകൃതി ദത്തമായ ഈ മാര്‍ഗദര്‍ശനമനുസരിച്ചാണ് ആദം(അ)മിന്റെ നേതൃത്വത്തില്‍ പ്രഥമസമൂഹം ഭൂമിയില്‍ജീവിതംആരംഭിച്ചത്. ആദം (അ) മനുഷ്യരുടെ ആദ്യപിതാവും ദൈവികവ്യവസ്ഥക്ക് നേതൃത്വം നല്‍കിയ ആദ്യത്തെ ഭരണാധികാരി (ഖലീഫ)
യുമായിരുന്നു. ദൈവീക വ്യവസ്ഥയില്‍ ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോന്നിരുന്ന ഈ സമൂഹത്തില്‍ സ്വഛാധിപത്യ പ്രവണതകള്‍ ഉടലെടുക്കുകയും തന്‍മൂലം പരസ്‌പരം ഭിന്നിക്കുകയും അങ്ങിനെ ക്രമേണ സമൂഹത്തിന്റെ നിയന്ത്രണം സത്യനിഷേധികളുടെ കരങ്ങളിലകപ്പെടുകയുംചെയ്‌തു. രാഷ്ട്രീയ നിയന്ത്രണം സത്യനിഷേധികള്‍ കയ്യടക്കിയതോടെ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായിട്ടുള്ള മാര്‍ഗദര്‍ശ്ശനം(നേര്‍മാര്‍ഗ്ഗം) അനുസരിച്ചു കൊണ്ട് ഇതിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ വന്നു. അങ്ങിനെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമറ്റു. ദൈവേതര ശക്തികള്‍ക്കും വിഗ്രഹങ്ങള്‍ക്കും മുമ്പില്‍ ആരാധനകള്‍ അര്‍പ്പിക്കാന്‍ ജനം കല്‍പ്പിക്കപ്പെ`ു. വിസമ്മതിക്കുവരെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയരാക്കി. അങ്ങനെ സര്‍വ്വ മേഖലയിലും അതിരുകള്‍ തെറ്റിസഞ്ചരിക്കാന്‍ ജനങ്ങള്‍ മൊത്തം നിര്‍ബന്ധിതരായിത്തീര്‍ു. അതിനാല്‍, അനുഗ്രഹമായിത്തീരേണ്ട പ്രപഞ്ചത്തിലെ ഓരോ ഘടകവും അതിന്റ വിരുദ്ധ സഭാവം പ്രകടമാക്കാന്‍ തുടങ്ങി. മനസ്സും ശരീരവും സമൂഹവും പരിസ്ഥിതിയുമുളള്‍പ്പെടെ മാനവന്‍ നേരിടു എല്ലാ പതനങ്ങളും തിന്മകളും അങ്ങനെയാണ് രൂപം പ്രപിച്ചത്. ഇങ്ങനെയുള്ള സാമൂഹിക പശ്ചാത്തലത്തിലാണ് അദൈവിക വ്യവസ്ഥിതികളുടെ മാറ്റത്തിനുള്ള മാര്‍ഗ്ഗദര്‍ശനവുമായി ദൈവം പ്രവാചകന്മാരെയും അവരോടൊപ്പം വേദവും അയക്കുന്നത്(വിശുദ്ധഖുര്‍ആന്‍.2:213). ആദ്യ പ്രവാചകന്‍ നൂഹ്(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)വരെയുള്ള പ്രവാചകന്മാരെല്ലാം മേല്‍ പ്രസ്‌താവിച്ച ലക്ഷ്യവുമായാണ് നിയോഗിതരായത്. അവരെല്ലാം ഒരേ ആദര്‍ശത്തിലേക്കാണ് അവരുടെ ജനതയെ വിളിച്ചതും. പ്രവാചകന്മാരുടെ പ്രബോധനലക്ഷ്യ സാക്ഷാത്‌കാരത്തിന് അവരുടെ പ്രബോധിതരുടെ മുമ്പില്‍ പ്രഖ്യാപിച്ച `ലാഇലാഹ ഇല്ലല്ലാഹ് ' എന്ന ആദര്‍ശ വാക്യത്തിന്റെ താല്‍പര്യം ഭൂയിലെ അദൈവിക രാഷ്ട്രീയ വ്യവസ്ഥിതികളുടെ മാറ്റമാണ് അടിസ്ഥാനപരമായി ആവശ്യ പ്പെടുന്ന തെന്ന്‌ഇസ്‌ലാമിനെക്കുറിച്ച ഈ ഹൃസ്വമായ വിശദീകരണത്തില്‍നിന്നും മനസ്സിലാക്കാം. ഇഹലോക ജീവിതധര്‍മ്മ നിര്‍വഹണത്തിനുള്ള മാര്‍ഗദര്‍ശനം സഹജപ്രകൃതിയില്‍ തന്നെ ലഭിച്ച ഇതര സൃഷ്ടിചാലങ്ങളില്‍നി്ന്ന വ്യത്യസ്ഥനായ മനുഷ്യന് നന്മ-തിന്മകളെക്കുറിച്ചുള്ള മാര്‍ഗദര്‍ശനം നല്‍കുവാനാണ് പ്രവാചകന്മാര്‍ നിയോഗിതരായത് എാണ് സമുദായത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കു സാമാന്യധാരണ. പക്ഷെ, ഈ ധാരണക്ക് ഇസ്‌ലാമിക പ്രമാണത്തില്‍ നി് ഒരു രേഖയും കണ്ടെത്തുക സാദ്ധ്യമല്ല. മറിച്ച്, നന്മ-തിന്മകളെക്കുറിച്ചുള്ള അറിവ് മനുഷ്യന്റെ സഹജ ബോധത്തില്‍ തന്നെ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെ് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (വി:ഖു 91:6-9 ). രാഷ്ട്രീയ വ്യവസ്ഥിതിയുടെ മാറ്റത്തിനുള്ള മാര്‍ഗദര്‍ശനവും മതൃകയും അല്ലാതെ പ്രവാചക നിയോഗത്തിന് മറ്റൊരു കാരണവും സമൂഹത്തില്‍ നിലനില്‍ക്കുന്നില്ല. എ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഏതൊരു സത്യാന്വേഷിയേയും ഖുര്‍ആന്‍ കൊണ്ടെത്തിക്കുക. പ്രവാചക നിയോഗത്തിന്റെയും വേദം അവതരിപ്പിച്ചതിന്റെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച അജ്ഞത കാരണം ഇസ്ലാമിനെ തെറ്റിദ്ധരിച്ചവരാണ് ഇന്ന് ജനസമൂഹം. മുസ്‌ലീം സമുദായമാകെട്ട, ഭരണകൂടങ്ങള്‍ അനുവദിച്ചുകൊടുത്ത പ്രാര്‍ത്ഥനാ കര്‍മ്മങ്ങളുടെ സമാഹാരത്തെ 'ദീന്‍' ആയും അവയുടെ അനുഷ്‌ഠാനത്തെ 'ഇബാദത്ത്‌് ' ആയും തെറ്റുധരിച്ചവരുമാണ്. മാത്രമല്ല, തങ്ങളെ ബാധിക്കു വിപത്തുക്കളുടെയും പാപങ്ങളിലേക്കുള്ള പ്രലോഭനങ്ങളുടെയും അടിസ്ഥാനകാരണങ്ങളെക്കുറിച്ച് തികഞ്ഞ അജ്ഞതയിലുമാണ്. തല്‍ഫലമായി കുറ്റകരമായ വിശ്വാസ കര്‍മ്മ പാതയിലേക്ക് സമുദായം വഴിതെറ്റി സഞ്ചരിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ ലക്ഷ്യം മനസ്സിലാക്കിയിട്ടില്ലാത്ത ഇന്നത്തെ വിദ്യാഭ്യാസ രീതിയാണതിനുകരണം. പ്രബോധനലക്ഷ്യം: പലരും തെറ്റുദ്ധരിച്ചപോലെ മതം മാറ്റവും ഭരണ മാറ്റവും ലക്ഷ്യംവച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച്, പ്രബോധിതസമൂഹം സത്യത്തെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് സംഭവിക്കേണ്ടു നന്മക്കോ നാശത്തിനോ വേണ്ടിയുള്ള ദൈവീക നടപടിക്ക് ന്യായം പൂര്‍ത്തികരിക്കുക എന്നതാണ് പ്ര ബോധനത്തിന്റെ അടിസ്ഥാനലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നത്‌് ജനതയെ അടക്കി നിയന്ത്രിക്കു അദൈവിക രാഷ്ട്രീയ വ്യവസ്ഥിതികളില്‍ നിന്ന് ദൈവീക വ്യവസ്ഥയിലേക്കുള്ള ക്ഷണത്തിലൂടെയുമാണ്. ഇതിനാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ 'ദഅ്‌വത്ത്' (പ്രബോധനം) എന്നുപറയുത്. മതങ്ങളോടുള്ളസമീപനം: ദൈവേതരന്‍മാരോട് പ്രാര്‍ത്ഥിക്കുന്ന തിന്റെ ഗുണ ദോഷങ്ങള്‍ പ്രാര്‍ത്ഥിക്കുവരുടെ ഇഹ-പര ജീവിതവുമായി മാത്രം ബന്ധപ്പെട്ടതാണ്. ആരാധനകള്‍ക്ക് മറ്റുള്ളവരെ ബാധിക്കുന്നതായ പ്രതിഫലനങ്ങളൊന്നും ഭൗതീകപ്രകൃതിയിലില്ലെന്നും തെന്നയുമല്ല ,മതവിഭാഗങ്ങള്‍ക്കെല്ലാം അവരുടേതായ ആരാധനകള്‍ അനുഷ്‌ഠിക്കുവാനുള്ള സ്വാതന്ത്ര്യവും ദൈവീകവ്യവസ്ഥയില്‍ ദൈവം അനുവദിച്ചിട്ടുണ്ട് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഭരണകൂടം അനുവദിച്ചു കൊടുത്ത പ്രാര്‍ത്ഥനാകര്‍മ്മങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ് മതം. ഭൗതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന വിശ്വസമാണ് മതകര്‍മ്മങ്ങളനുഷ്ടിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുത്.പ്രശ്‌നങ്ങളുമായി മല്ലടിക്കന്ന രാജ്യത്തിലെ രണ്ടാംകിട പൗരന്മാരും ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളുമായ പണ്‌ഢിത-പുരോഹിതന്മാരുമാണ് മതങ്ങള്‍ നിലനിര്‍ത്തിപോരുത്. അതുകൊണ്ടുതന്നെ അദൈവിക രാഷ്‌ട്രീയവ്യവസ്ഥിതികള്‍ ഭൂമിയില്‍ നിലനില്‍ക്കുവോളം മതങ്ങളും ജനഹൃദയങ്ങളില്‍ നിലകൊള്ളും. മതകര്‍മ്മങ്ങളുെട പൊതുമനശ്ശാസ്‌ത്രത്തെകുറിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നു: `(ഭൗതികലോകത്ത്)തങ്ങള്‍ക്ക് സഹായം ലഭിക്കാന്‍വേണ്ടി അല്ലാഹുവിനു പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു' (36:74). മക്കയിലെ ഖുര്‍ആനിന്റെ അഭിസംബോധിതര്‍ പരലോക നിഷേധികളായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കുക. വിശുദ്ധ വേദം പ്രസ്‌താവിക്കുന്നു: `.....അവന്‍(ബഹുദൈവാരാധകന്‍)പറഞ്ഞു:എല്ലുകള്‍ ദ്രവിച്ചു കഴിഞ്ഞിരിക്കെ ആരാണവക്ക് (മരണാനന്തരം) ജീവന്‍ നല്‍കുത്?(36:78). പ്രവാചകന്റെ പ്രബോധിത സമൂഹം പരലോകനിഷേധികളായിരുന്നു എന്നല്ലെ ഈ ഖുര്‍ആന്‍വാക്യം തെളിയിക്കുത് ?. പിന്നെ എന്തിനായിരുന്നു അവര്‍ മതകര്‍മ്മങ്ങളനുഷ്‌ഠിച്ചിരുന്നത്? അവരുടെ ആരാധനാ മൂര്‍ത്തികളോടൊപ്പം ആത്മീയലോകത്ത് ഒരുമിച്ചു സ്വര്‍ഗ്ഗീയ ജീവിതം നയിക്കാനായിരുിന്നല്ല.മറിച്ച്,ഇഹലോക ജീവിതപ്രശ്‌നങ്ങളുടെ പരിഹാരമായിരുന്നു അവരുടെ പ്രാര്‍ത്ഥയുടെ ലക്ഷ്യം.ദൈവീകവ്യവസ്ഥിതി ഭൂമിയില്‍ സ്ഥപിതമായിക്കഴിഞ്ഞാല്‍ മാത്രം പരിഹരിക്കപ്പെടുന്ന ആവശ്യങ്ങളാണ് മതവിഭാഗങ്ങളുടേത്.മനുഷ്യന്റെ ഭൗതിക പ്രശ്‌നപരിഹാരങ്ങള്‍ രാഷ്‌ട്രീയ വ്യവസ്ഥിതികളുമായാണ് ദൈവം ബന്ധപ്പെടുത്തിയിട്ടുള്ളത്,പ്രാര്‍ത്ഥനയുമായല്ല. ദൈവീകവ്യവസ്ഥിതിയില്‍ അവിശ്വാസികളുടെ ആവശ്യങ്ങളെന്തും വിശ്വാസികളുടേത് പോലെതന്നെ പരിഗണിക്കപ്പെടുതാണ്.അദൈവികവ്യവസ്ഥിതികളുടെ മാറ്റത്തിനായി നിലകൊള്ളുന്ന വിശ്വാസികള്‍ക്ക്, ശത്രുക്കളും അവരുടെ വ്യവസ്ഥിതികളും അഴിച്ചുവിടു പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയുംനേരിടാനും,നേര്‍മാര്‍ഗ്ഗത്തിലുറച്ചുനിന്ന് തങ്ങളിലേല്‍പ്പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കാനും ഭൗതികവിഭവങ്ങളെ ദൈവഹിതമനുസരിച്ച് ഉപയോഗപ്പെടുത്താനുമള്ള ദൈവാനുമതിയും ദൈവസഹായവും ലഭിക്കുതിനു വേണ്ടിയുള്ളതാണ് ഇസ് ലാമില്‍ നിര്‍വഹിക്കപ്പെടുന്ന നന്ദിപൂര്‍വകമായ ആരാധനകള്‍. പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വിശുദ്ധഖുര്‍ആനിലും തിരുസുന്നത്തിലും വന്നിട്ടുള്ളവാക്യങ്ങള്‍ സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കിയാല്‍ ഈ കാര്യം വ്യക്തമാകും. അതുകൊണ്ടുതന്നെ പ്രബോധിതരുടെ ഇന്നത്തെ ഈ പ്രാര്‍ത്ഥനാ ലക്ഷ്യമാണ് ആദ്യമായിമാറ്റിയെടുക്കേണ്ടത്.അതിന് രാഷ്‌ട്രീയവബോധമാണ് സമൂഹത്തില്‍സൃഷ്‌ടിച്ചെടുക്കേണ്ടത്.മതബോധമല്ല. വിശുദ്ധ ഖുര്‍ആനിലെ ഈ(17:80,42:13) വാക്യങ്ങളുദ്ധരിച്ചു കൊണ്ട് നബി തിരുമേനി(സ)അധികാര രാഷ്‌ട്രീയം ആഗ്രഹിച്ചിരുന്നുവെന്നും ഭരണാധികാരമാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ലക്ഷ്യമെന്നും പറയുന്ന ചില സംഘടനകളുണ്ട്. അവര്‍ക്ക് ഈ ഖുര്‍ആന്‍വാക്യത്തിന്റെ ഉദ്ദേശത്തെകുറിച്ചും രാഷ്‌ട്രീയവ്യവസ്ഥയും അധികാര രാഷ്‌ട്രയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും വേണ്ടരീതിയില്‍ വ്യക്തമായിട്ടില്ലെന്നു വേണം കരുതാന്‍. ദൈവീകവ്യവസ്ഥിതിയിലേക്കുള്ള പ്രബോധനപ്രയാണത്തില്‍ തിരുമേനിയെ വലയം ചെയ്യാന്‍ സാധ്യതയുള്ള സര്‍വ്വവിധ പ്രതിസന്ധികളേയും നേരിടാനും സത്യസരണിയില്‍ ഉറച്ചു നില്‍ക്കുവാനുമുള്ള പ്രമാണവും പ്രതികരണശേഷിയും ദൈവസഹായവും അല്ലാഹവില്‍ നിന്ന് ലഭിക്കാന്‍ ആത്മാര്‍ത്ഥമായിപ്രാര്‍ത്ഥിക്കണമെന്നാണ് ഹിജ്‌റയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ ഖര്‍ആന്‍വാക്യത്തിന്റെ അടിസ്ഥാന താല്‍പര്യം. അപ്രകാരം രാജ്യങ്ങളിലെ ഭരണമാറ്റം എന്നത് ദൈവത്തിന്റെ പ്രത്യേക സംവിധാനമനുസരിച്ചാണ് നടക്കുന്നത്. പരസ്‌പരം മറികടക്കാന്‍ സാധ്യമല്ലാത്ത രാത്രിയും പകലും പോലെ ഭരണാധികാരം കരഗതമാകുക എത് മനുഷ്യേഛക്കതീതമായി നടക്കുന്ന കാര്യമാണ്.ദൈവീകവ്യവസ്ഥിതികളോട് മാനവസമൂഹത്തിന്റെ സമീപനം പരിഗണിച്ചുകൊണ്ടാണ് അവര്‍ക്കുള്ള ഭരണാധാകാരികളെ ദൈവം തെരഞ്ഞടുക്കുന്നത്. ദൈവീക വ്യവസ്ഥിതി അംഗീകരിക്കുന്ന സമൂഹത്തിനു നീതിമാന്‍മാരായ ഭണാധികാരി. അദൈവികവ്യവസ്ഥിതിക്ക് അക്രമികളായ ഭരണാധികാരികള്‍. ഇതാണ് സാമൂഹിക ക്രമത്തിനു വേണ്ടി ചെയ്‌തു വെച്ച മാറ്റമില്ലാത്ത ദൈവീക സംവിധാനം. നംറൂദും ഫിര്‍ഔനും ബുഷും ഒബാമയുമുള്‍പ്പെടെ പൂര്‍വ്വീകരും ആധുനികരുമായ അക്രമികളും അബൂബക്കര്‍ ഉമര്‍ (റ)........തുടങ്ങിയ സച്ചരിതരുമായ സര്‍വ്വ ഭരണാധികാരികളും ഓരോ സമൂഹത്തിന്റെയും സ്വഭാവമനുസരിച്ച് അല്ലാഹു തെരഞ്ഞടുത്തതാണ്. സത്യപ്രബോധനത്തോട് അനുഭാവം പുലര്‍ത്തുന്നവരുടെ അനുപാത പൂര്‍ത്തീകരണം സംഭവിക്കുമ്പോള്‍ ആരാലും തട്ടി മാറ്റാന്‍ സാധ്യമല്ലാത്തവിധം ദൈവികവ്യവസ്ഥിതി നിലവില്‍വരും.ആ സമൂഹത്തിനു വേണ്ടി നീതിമാന്‍മാരായ ഭരണാധികാരികളെ ദൈവം തെരഞ്ഞെടുക്കുന്നു.അവരുടെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്‌തരുമായിരിക്കും. ആ തെരഞ്ഞടുപ്പ് ജനാധിപത്യ രീതിയിലായിരിക്കണമെന്നൊന്നും നിര്‍ബന്ധമില്ല. ഇങ്ങനെയൊരു സാമൂഹിക ക്രമം രുപപ്പെട്ടാല്‍ കാവലാളായി ആ വ്യവസ്ഥയെ നിലനിര്‍ത്തുക.എന്നതാണ് വിശ്വാസികളുടെ ഉത്തരവാദിത്വം. അവിടെയും അധികാര രാഷ്‌ട്രീയത്തിന് ആഗ്രഹിക്കാന്‍ പാടില്ലാത്തതാണ്. ഇതാണ് രണ്ടാം വാക്യത്തി ന്റെ താല്‍പര്യം. ഭരണീയരും ഭരണാധികാരികളുമായാണ്.സാമൂഹിക പ്രകൃതിയെ ദൈവം സംവിധാനം ചെയ്‌തു വെച്ചത്.ഇ രണ്ടു വിഭാഗവും ഭൂമിയില്‍ പ്രയോഗികമാക്കുന്ന നിയമ സമുച്ചയമാണ് രാഷ്‌ട്രീയ വ്യവസ്ഥ എന്നത്. പ്രപഞ്ചത്തിലെ നിയാമക ഘടകങ്ങളെല്ലാം ഭൂമിയിലെ രാഷ്‌ട്രീയവ്യവസ്ഥിതിയെ കേന്ദ്രീകരിച്ചാണ് ദൈവം രൂപകല്‍പന ചെയ്‌തു വെച്ചത്. അതിനാല്‍ രാഷ്‌ട്രം നടപ്പിലാക്കു നിയമങ്ങള്‍ സൃഷ്‌ടാവിന്റേതായിരിക്കണം.അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ താളം നഷ്‌ടപ്പെടുകയും നാശത്തിലകപ്പെടാനത് വ്യക്തമായ കാരണമാവുകയും ചെയ്യും. മനസ്സും ശരീരവും സമീഹവും പരിസ്ഥതിയുമുള്‍പ്പെടെ മനുഷ്യര്‍ നേരിടു യാതനകളും വേദനകളുമെല്ലാം സ്രഷ്‌ടാവിന്റേതല്ലാത്ത വ്യവസ്ഥിതികളുടെ അനന്തര ഫലങ്ങളാണ്. അതുകൊണ്ടാണ് രാഷ്‌ട്രീയവ്യവസ്ഥിതി ദൈവത്തീന്റേതായിരിക്കണം എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്.പ്രവാചകമാതൃക ഉള്‍കൊള്ളുന്നവരും ജനങ്ങളോട് കളങ്കമറ്റ സ്‌നേഹമുള്ളവരുമായ പ്രബോധകര്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അത് കൊണ്ട് തന്നെ. അധികാര രാഷ്‌ട്രീയം(ഭരണം) ജനങ്ങളെ അടക്കിനിയന്ത്രിക്കാനുള്ള തസ്‌തികയാണ്.ഇതിലെത്തിപ്പെടുന്നത് പാപ മല്ലെങ്കിലും ഭരണാധികാരം ലക്ഷ്യമായിക്കൂടാ. രാഷ്‌ട്രീയവബോധമുള്ള സമൂഹത്തില്‍, ദൈവാനുസരണത്തില്‍ ആത്മാര്‍ത്ഥത തെളിയിച്ച വിശ്വാസികളില്‍നിന്ന് ദൈവം ഉദ്ദേശിക്കുവരെ ഭരണാധികാരത്തിലേക്ക് നിയോഗിക്കുകയാണു ചെയ്യുക. ആ സംഭവത്തിലേക്കുള്ള കാരണങ്ങളും അതോടൊപ്പം സാമുഹിക പ്രകൃതിയില്‍ സജ്ജീവമാകും. ഇതാണ് അധികാര രാഷ്‌ട്രീയത്തിന്റെ മാറ്റമില്ലാത്ത ചരിത്രസ്വഭാവം. ഇതോടൊപ്പം ചേര്‍ത്തുമനസ്സിലാക്കേണ്ടു മറ്റൊരുകാര്യം: പ്രവാചകന്മാര്‍ക്കും പ്രബോധകന്മാര്‍ക്കും ജനങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കാനുള്ള കഴിവും അനുമതിയും നല്‍കിയിട്ടില്ലെന്ന് വിശുദ്ധഖുര്‍ആന്‍ അടിവരയിടുന്നുണ്ട്. സന്മാര്‍ഗ്ഗദര്‍ശനം സകല മനുഷ്യര്‍ക്കും സഹജപ്രകൃതിയില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ടെെന്നതിനെക്കുറിച്ചും, മനുഷ്യര്‍ അതില്‍ നിന്ന് വ്യതിചലിക്കാനുണ്ടായ കാരണത്തെക്കുറിച്ചും തുടക്കത്തില്‍ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ. ഇനി പ്രവാചകന്മാരിലൂടെ അവതീര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനത്തിന് ഒരാള്‍ അര്‍ഹനാകണമെങ്കില്‍, രാഷ്ട്രീയ വ്യവസ്ഥിതിയുടെ മാറ്റത്തിനുള്ള മാര്‍ഗദര്‍ഗ്ഗശനമായി അയാള്‍ ഇസ്‌ലാമിനെ സ്വീകരിക്കാന്‍ തീരുമാനിക്കേണ്ടതുണ്ട്. ദൈവേതര രാഷ്ട്രീയവ്യവസ്ഥിതികളാണ് തന്നെ അടക്കി നിയന്ത്രിക്കുന്നതെന്ന വസ്‌തുത അറിയാതിരിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം ലഭിച്ചിട്ടെന്ത് കാര്യം ? അവര്‍ക്കെങ്ങനെയത് പ്രാവര്‍ത്തികമാക്കാനാകും?. ആയതുകൊണ്ട് സന്മാര്‍ഗവും സംസ്‌കരണവും ലഭിക്കാന്‍ മനുഷ്യമനസ്സുകളിലെ രാഷ്ട്രീയ വ്യവസ്ഥിതികളാണ്‌അടിസ്‌ഥാനപരമായി മാറേണ്ടത്.മതവും ഭരണവുമല്ല. എന്നാല്‍ ദുഖകരമായ ഒരുകാര്യംപറയട്ടെ, ഈ പ്രക്യതിവിരുദ്ധ വ്യവസ്ഥിതികളുടെ അനന്തരഫലമായി രൂപപ്പെട്ടുവന്ന ദുര്‍മാര്‍ഗ്ഗത്തിന്റെയും തീരാദുരന്തങ്ങളുടെയും കരാളഹസ്‌തങ്ങളില്‍ കിടന്നു വഴിപിഴക്കുകയും പിടയുുകയും െചയ്യുന്ന മനുഷ്യമക്കളുടെ നേര്‍മാര്‍ഗ്ഗത്തിനും മോചനത്തിനും പ്രശ്‌നപരിഹാരത്തിനുമായി പ്രപഞ്ച രക്ഷിതാവ് അവതരിപ്പിച്ച വ്യവസ്ഥിതിയെ സമുദായനേതൃത്വം ജനങ്ങള്‍ക്ക് അറിയിയിച്ചുകൊടുക്കുന്നില്ല. പ്രശ്‌നപരിഹാരങ്ങള്‍ക്ക് അദൈവിക വ്യവസ്ഥിതികളിലാണ് ഇിവരും പ്രതീക്ഷകളര്‍പ്പിക്കുത്.പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എത്രയോ തവണ തിരിച്ചടികളുണ്ടായിട്ടും,അനുഭവത്തില്‍നിന്ന് പാഠം ഉള്‍കൊള്ളാന്‍പോലും നമ്മുടെ നേതാക്കള്‍ക്കാവുന്നില്ല.മുഖല്ലിദുകളെ(നേതാക്കളെഅന്ധമായിഅനുകരിക്കുവര്‍)യുംകൂട്ടി നിഴല്‍യുദ്ധം നടത്താന്‍ തന്നെയാണ് ഇവരുടെതീരുമാനം. തന്നെയുമല്ല, അദൈവിക വ്യവസ്ഥിതികളുടെ വാക്താക്കളും പ്രയുക്താക്കളും ആയി പലരുംമാറിക്കഴിഞ്ഞു.ഇനിയും ചിലര്‍ അതിലേക്കാകര്‍ഷിക്കുപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.പ്രവാചകന്മാര്‍ക്ക്‌് അഭിമുഖീകരിക്കേണ്ടി വന്നിട്ടല്ലാത്ത`ബഹുസ്വര'സമൂഹമാണ് ഇന്നുള്ളത്‌എന്നാണ് ഈ നിലപാടിന് ന്യായീകരണമായി സമുദായ നേതൃത്വം പറയുന്നത്.എന്നാല്‍, പ്രവാചകന്മാരുടെ അഭിസംബോധിതരും സമകാലിക സമൂഹവുംതമ്മില്‍ എടുത്തുപറയത്തക്ക ഒരു വ്യത്യാസവുമില്ലെന്നതാണ്‌് വസ്‌തുത. പ്രവാചകന്മാരുടെ പ്രബോധിതര്‍ ഇന്നത്തേതുപോലെ 'ബഹുസ്വര'മായിരുന്നു. ഏകാത്മകമായി നിലനിന്നിരു സമൂഹം ഭിന്നിച്ചപ്പോഴാണ് അല്ലാഹു പ്രവാചകന്മാരെയും വേദങ്ങളെയും അയച്ചത് .പ്രവാചകന്റെ അഭിസംബോധിതര്‍ ആപേക്ഷികമായി പ്രാകൃതരായിരുന്നു എന്ന വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ ബഹുസ്വരതയുടെതായഅടിസ്ഥാനകാരണങ്ങളൊക്കെ ഇത്തെതുപോലെ അന്നും നിലനിന്നിരുന്നു. അദൈവികവ്യവസ്ഥിതികളോടുള്ള ഇവരുടെ ഇന്നത്തെ ഈ നിലപാടിന് ന്യായീകരണമായി പവാചക ചരിത്രങ്ങളില്‍ നിന്ന് താഴെസൂചിപ്പിക്കും പ്രകാരമുള്ള സംഭവങ്ങളാണ് ഇവര്‍ എടുത്തുദ്ധരിക്കുത്. 1ശുഐബ്(അ)ഉള്‍പ്പെടെയുള്ള ചിലപ്രവാചകന്മാരുടെ പ്രബോധന സമീപനത്തിലെ വ്യത്യാസം 2യൂസഫ്(അ) ഈജിപ്‌തില്‍ ഭരണം നടത്തിയത് 3നജ്ജാശിയുടെ രാജ്യത്തിലേക്കുള്ള ഹിജ്‌റ 4മദീനയില്‍ വിവിധ ഗോത്രങ്ങളുമായി പ്രവാചകന്‍ ഉണ്ടാക്കിയ ഉടമ്പടി 5ഹുദൈബിയ സന്ധി 6ഹിക്‌മത് 7പേര്‍ഷ്യക്കെതിരെ റോമിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ വിജയപ്രഖ്യപനം 8വിശ്വാസികളും അവിശ്വാസികളും തമ്മില്‍ നടത്തിയ പരസ്‌പരസഹായങ്ങള്‍ തുടങ്ങിവ.
മേല്‍സൂചിപ്പിച്ച ചരിത്ര സംഭവങ്ങളെ ചെറുതായൊന്ന് വിശദീകരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കുമെന്ന് കരുതുന്നു.
1തഖ്‌വയും ചൈതന്യവും നഷ്ടപ്പെട്ട ഇസ്‌ലാമിന്റെ ബാനറില്‍ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് ശുഐബ് , ലൂത്ത്, സ്വാലിഹ്(അ)എന്നീ പ്രവാചകന്മാര്‍ക്കു അഭീമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.ഈ പ്രവാചകന്മാര്‍ അവരുടെ സമൂഹത്തോട് ഊന്നിപറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒഴികെ,മറ്റടിസ്ഥാനങ്ങള്‍ താത്വികമായി അംഗീകരിച്ചവരായിരുന്നുഅവര്‍ എന്നുവേണം കരുതാന്‍. ദൈവീകവ്യവസ്ഥിതിയാണ് ഞങ്ങളും അംഗീകരിക്കുതെന്നു കേവലം വാദിക്കുക മാത്രം ചെയ്യുന്ന രാഷ്ട്രങ്ങളോടും സംഘടനകളോടും സ്വീകരിക്കേണ്ട നിലപാടും മാതൃകയുമാണ് ഈദൃശ പ്രവാചകന്മാരുടെ ചരിത്രത്തിലുള്ളതെന്നാണ് നാം മനസ്സിലാക്കേണ്ടത്. അല്ലാതെ, ആദര്‍ശം അംഗീകരിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ കൊള്ളകൊടുക്കകളിലും മറ്റും പരിഷ്‌ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തെളിവല്ല ഇത്. 2 യൂസഫ്(അ)ഈജിപ്‌തില്‍ രണം നടത്തിയത് അല്ലാഹുവിന്റെ കല്‍പനയനുസരിച്ചായിരുന്നു. രാജാവിന്റെ രാഷ്ട്രീയ നിയമമനുസരിച്ചായിരുില്ല. 3നജ്ജാശി രാജാവ് (ദൈവത്തില്‍നിുള്ള രക്ഷയുംസമാധാനവുംഅദ്ദേഹത്തിനുണ്ടാവെട്ട)അമുസ്ലീമോ അവിശ്വാസിയോ ആയിരുന്നില്ല. അല്ലാഹുവിന്റെ കിതാബ് (ഇഞ്ചീല്‍)അനുസരിച്ച് ഭരണം നടത്തുന്ന വിശ്വാസിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അബ്‌സീനിയയിലേക്ക് ഹിജറപോകാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്.സൂചന ലഭിച്ചപ്പോള്‍തന്നെ അദ്ദേഹം മുഹമ്മദ് നബിയില്‍വിശ്വസിച്ചതും.4 മദീനയില്‍ കരാറിലേര്‍പ്പെട്ട ഗോത്രങ്ങളെല്ലാം പ്രവാചകന്റെ രാഷ്ട്രീയനേതൃത്വം അംഗീകരിക്കണമെന്നായിരുന്നു നിബന്ധന. അവരുടെ വ്യവസ്ഥയെ പ്രവാചകന്‍ അംഗീകരിക്കുകയായിരുില്ല.അതുകൊണ്ടാണ് അവര്‍ക്കിടയിലുണ്ടായ പ്രശ്‌ന-പരിഹാരത്തിന് അവര്‍ പ്രവാചകനെ സമീപിച്ചിരുന്നത്.5 പോരടിക്കാന്‍ ചട്ടം കെട്ടിനിന്നിരുന്ന ഇരുവിഭാഗങ്ങളില്‍നിന്നും സംഘട്ടന സാധ്യത ഒഴിവാക്കുകയും ക്ഷമ കൈകൊള്ളുക അവിശ്വാസികള്‍ക്ക് അവരുടെ അവകാശം വകവെച്ചുകൊടുക്കുക എന്നപാഠവുമായി ബന്ധപ്പെട്ടതാണ് ഹുദൈബിയ സന്ധി. അത് അദൈവിക വ്യവസ്ഥിതിയെ ഇവരംഗീകരിച്ചതിനുള്ള തെളിവാക്കുത് വലിയ അബദ്ധമാണ്?.
6 ആദര്‍ശത്തിന്റെ അടിസ്ഥാനതാല്‍പ്പര്യം വേണ്ടരീതിയില്‍ അറിയിക്കാതെ ജനങ്ങളെ തങ്ങളുടെ സംഘടനയിലേക്കും അതുവഴി സ്വര്‍ഗ്ഗത്തിലേക്കും എത്തിക്കുന്ന ഏര്‍പ്പാടിന്‍െറ പേരല്ല `ഹിക്‌മത്'. തന്നെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി വിരുദ്ധങ്ങളായ വ്യവസ്ഥിതികളെയെല്ലാം കയ്യൊഴിച്ച് പകരം ദൈവീകമാര്‍ഗദര്‍ശനം രാഷ്ട്രീയ വ്യവസ്ഥയായി സ്വയം അംഗീകരിക്കാനുള്ള മാനസികവസ്ഥയിലേക്ക് പ്രബോധിതരെ കൊണ്ടെത്തിക്കുന്ന പ്രബോധന ശൈലിക്കാണ് `ഹിക്‌മത്` എന്ന് പറയുക. ഹിക്‌മത്ത് എന്ന പദത്തിന്റെ ഭാഷോല്‍പത്തിയും പ്രവാചകന്‍ അതിനുനല്‍കിയ വിശദീകരണവും ഇപ്പറഞ്ഞതിനേയാണ് ബലപ്പെടുത്തുത്.
7 പേര്‍ഷ്യക്കെതിരെ റോം വിജയിക്കുമെന്നുള്ള അല്ലാഹുവിന്റെ പ്രവചനം പുലര്‍ന്ന് കാണണമെന്നുള്ള അതിയായ ആഗ്രഹ പ്രകടനമല്ലാതെ പേര്‍ഷ്യക്കെതിരെ യുദ്ധമുന്നണിയില്‍ എന്തെങ്കിലും ക്രിയാത്മകമായ നിലപാട് പ്രവാചകനും അനുചരന്മാരും സ്വീകരിച്ചിട്ടില്ല.8 അവിശ്വാസികളില്‍ നിന്ന് പ്രവാചകനും അനുചരന്മാരും, അവിശ്വാസികള്‍ മറിച്ചും സ്വീകരിച്ച പരസ്‌പര സഹായസഹകരണങ്ങള്‍ വോട്ടു പിടിക്കാനും കൊടുക്കാനുമുള്ള തെളിവല്ല. വോട്ടുകൊടുക്കലുംവാങ്ങലും പരോപകാരങ്ങളില്‍ പെട്ടവയുമല്ല.ഒരാളുടെ ജീവിതത്തെ അടക്കി നിയന്ത്രിക്കാനുള്ള വ്യവസ്ഥ(ദീന്‍)യും ആ വ്യവസ്ഥയനുസരിച്ചു കൊണ്ട് തന്നെ നയിക്കാനുള്ള ഭരണാധികാരി(അമീര്‍)യേയും തെരഞ്ഞെടുക്കുകയാണ് വോട്ടവകാശം രേഖെപ്പടുത്തുന്നതിലൂടെ ഒരാള്‍ ചെയ്യുത്. അദൈവികരാഷ്ട്രീയ വ്യവസ്ഥിതികളുടെ മാറ്റത്തിനായി നിലകൊള്ളുവര്‍ക്കുള്ള മാര്‍ഗ്ഗദര്‍ശനവും മാതൃകയുമായ മഹത്തായ ഈ ചരിത്ര സംഭവങ്ങള്‍ അദൈവിക വ്യവസ്ഥിതി (ദീന്‍) കളെ അംഗീകരിക്കാനും അവയനുസരിച്ച് ഭരിക്കാനും ഭരിക്കുവര്‍ക്കു വോട്ടുകൊടുക്കാനും തെളിവാക്കുന്നത്‌ശുദ്ധഅസംബന്ധമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന മഹാപാപികള്‍ക്കല്ലാതെ,വിശ്വാസികള്‍ക്കിതിനെ ഒരിക്കലും ന്യയീകരിക്കാനാവില്ല!. എല്ലാവരോടുമായി അവസാനം. എങ്ങനെയാണ് ഭൂമിയില്‍ ജീവിക്കേണ്ടതെന്ന ജ്ഞാനം ഓരോ മനുഷ്യനുമുണ്ട്. നന്മ-തിന്മകളും, ധര്‍മ്മാ-ധര്‍മ്മങ്ങളെക്കുറിച്ചും നമുക്കറിയാം.അസാധാരണമായ ഒരു സ്രോതസ്സിനേയും ഇതിന്നായി മനുഷ്യന്‍ ആശ്രയിക്കേണ്ടതില്ല. സത്യസന്ധത മിതമായ അന്നപാനീയം ജനസേവനം വിവാഹം കച്ചവടം തുടങ്ങിയവ നന്മയാണെും, കളവ് കൈകൂലി കൊള്ള കൊല മദ്യം വ്യഭാചാരം പലിശ തുടങ്ങിയവ തിന്മയാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്?. എാല്‍,മനുഷ്യന് ലഭ്യമായ അറിവ് വെച്ചു കൊണ്ട് ശരി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല എതാണ് പ്രശ്‌നം. അറിവുള്ളതോടൊപ്പം തെയാണ് മനുഷ്യന്‍ തെറ്റിലേക്ക് നയിക്കപ്പെടുത്.തെറ്റായപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതേകര്‍മ്മത്തിന്റെ പേരില്‍ മുമ്പ് പ്രയാസങ്ങല്‍ അനുഭവിച്ചവര്‍ തെയാണ് വീണ്ടും വീണ്ടും അതേ തെറ്റിലേക്ക് തന്നെ പ്രലോഭിതരായി തീരുന്നത്. ഉദാഹരണമായി മദ്യവും പുകയിലയും ഉപയോഗിച്ചതിനാലുള്ള പീഡനം മനസ്സും ശരീരവും അനുഭവിച്ചുകൊണ്ടുതെയാണ് മനുഷ്യര്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നത്. ഉദ്ദേശത്തില്‍ ഏറെക്കുറെ സ്വതന്ത്രരാണെങ്കിലും,കര്‍മ്മത്തില്‍ മറ്റെന്തിന്റേയോ ബന്ധനത്തിലാണ് മനുഷ്യന്‍ എന്നല്ലേ ഈ അനുഭവം വ്യക്തമാക്കുത്?. ശരിയോ തെറ്റോ ആകട്ടെ, മനുഷ്യന്‍ ഉുദ്ദേശിക്കുത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണമെങ്കില്‍ ആ ഉദ്ദേശിക്കുന്നത് അവനുള്‍കൊള്ളുന്ന രാഷ്‌ട്രീയ വ്യവസ്ഥിതി അംഗീകരിക്കേണ്ടതുണ്ട്. കാരണം, രാഷ്‌ട്രീയവ്യവസ്ഥിതികളും അതിനാല്‍ രുപപ്പെട്ടുവന്ന സാഹചര്യങ്ങളുമാണ് മനുഷ്യരെ അടക്കി നിയന്ത്രിക്കുതും മുന്നോട്ട് നയിക്കുന്നതുമെന്ന ഈ വവസ്‌തുത നാം മറക്കാന്‍ പാടില്ല. ആയതിനാല്‍,മനുഷ്യപ്രകൃതിയില്‍ കുടികൊള്ളുന്ന ദൈവീകമാര്‍ഗ്ഗദര്‍ശനം (ശരിയായമാര്‍ഗ്ഗം)അനുസരിച്ചു കര്‍മ്മജീവിതം നയിക്കാന്‍ അദൈവിക രാഷ്‌ട്രീയവ്യവസ്ഥിതികളാല്‍ ബന്ധിതരായ മനുഷ്യര്‍ക്ക്‌സാധ്യമാവുകയില്ല. മനുഷ്യന്‍ അകപ്പെിട്ടുള്ള ഈപ്രതിസന്ധിയുടെ പരിഹാരമാണ് ഇസ്‌ലാം അവതരിപ്പിച്ചതിന്റെ അടിസ്ഥാന ലക്ഷ്യം. ജീവിതവിശുദ്ധി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കു ആഗോള അദൈവിക രാഷ്ട്രീയ വ്യവസ്ഥിതികളുടെ മാറ്റത്തിന്നായി നിലകൊള്ളേണ്ടതുണ്ട്. ശുദ്ധപ്രകൃതിയില്‍ ഭൂമിയിലേക്ക് പിറന്നുവീണ മനുഷ്യനെ മലിനപ്പെടുത്തിയതും പാപ കൃത്യങ്ങളിലേക്ക് കൊണ്ടെത്തിക്കുതും.ആ വ്യവസ്ഥിതികളും അതിന്റെ സാഹചര്യങ്ങളുമാണ്. ദൈവത്തിന്റ പ്രത്യേക പരിരക്ഷണം ലഭിക്കാതെ ആര്‍ക്കും പരിശുദ്ധി കൈവരിക്കാനാവുകയില്ല. സാഹചര്യങ്ങളുടെ യന്ത്രമായി കറങ്ങാനായിരിക്കും അവരുടെ വിധി.ആയതുകൊണ്ട് മനുഷ്യന്‍ എന്ന നിലക്ക് അവന്റെ ധര്‍മ്മം നിര്‍വഹിക്കാന്‍ ഒരള്‍ക്കു സാധിക്കണമെങ്കില്‍ പ്രപഞ്ച സ്രഷ്‌ടാവിന്റെ വ്യവസ്ഥയായ ഇസ് ലാമിനെ നിര്‍ബന്ധമായും അയാള്‍ അംഗീകരിക്കേണ്ടിവരും.അദൈവികവ്യവസ്ഥിതിയുടെമാറ്റത്തീനുവേണ്ടിനിലകൊള്ളാത്തവരെല്ലാം ഭൂമിയില്‍ നടമാടിക്കൊണ്ടിരിക്കുന്ന സര്‍വ്വ തിന്മകളിലും പങ്കാളികളാണ് . കാരണം, അദൈവികവ്യവസ്ഥയനുസരിച്ചുള്ള ഇവരുടെ ജീവിതത്തിന്റെ അനന്തര ഫലങ്ങളാണല്ലോതിന്മകള്‍. `ഒന്ന് ചീയുത് മറ്റൊന്നിനുവളം'എന്ന് പറഞ്ഞപോലെയാണ് അദൈവികവ്യവസ്ഥിതിയില്‍ സംഭവങ്ങളുടെക്രമം. ഓരോരുത്തരും കെട്ടിപ്പൊക്കിയിട്ടുള്ള ജീവിത സുഖ-സൗകര്യങ്ങള്‍ യാതനകളുടേടെയും വേദനകളുടെയും വിള നിലത്താണെന്ന വസ്‌തുത വല്ലാതാരും മനസ്സിലാക്കിയിട്ടില്ല. അദൈവികവ്യവസ്ഥിതികളുടെ ഉല്‍പങ്ങളായ ദാരിദ്ര്യം യുദ്ധം പരിസ്ഥിതി വിനാശങ്ങള്‍ രോഗങ്ങല്‍ കലാപങ്ങള്‍ കൊള്ള കൊല ആക്‌സിഡണ്ടുകള്‍ പിടിച്ചുപറി മദ്യം വ്യഭിചാരം വികലാംഗത ആത്മഹത്യ തുടങ്ങിയ മാരക തിന്മകളില്‍ നിന്നുള്ള വരുമാനമാണ് വിശാഷിച്ചും,സമൂഹത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുവരുടെയെല്ലാം ഉപജീവനത്തിാധാരമായിട്ടുള്ളത്.ഉദാഹരണമായി ആരോഗ്യ മേഖലയിലെ ജീവനക്കരും മാധ്യമ പ്രവര്‍ത്തകരും പോലീസ് വിഭാഗങ്ങളുമെല്ലാം വളരെ ആശ്വാസകരമായ പ്രവര്‍ത്തന തത്വത്തിലുള്‍പ്പെട്ടവരാണെന്ന വസ്‌തുത അടിവരയിടുന്നു.എന്നാല്‍,നിലവിലെ സാമൂഹികക്രമത്തില്‍ ആദരിക്കപ്പെടുന്നവരായും, സാമ്പത്തിക വളര്‍ച്ചയിലും ജീവിതഭദ്രതയിലും ഇവരെ കൊണ്ടെത്തിക്കുന്നത് സൂചിത തിന്മകളാണെന്നത് തെളിഞ്ഞ യാഥാര്‍ത്ഥ്യമാണ്. ഡോക്ടര്‍മാരുടെ വരുമാനം രോഗവും,പോലീസ് വകുപ്പിന്റെത് രാജ്യത്തെ ക്രിമിനിലിസവും,മാധ്യമങ്ങളുടേത് ദുരന്തങ്ങളും അപകടങ്ങളും മറ്റ് അനുബന്ധ സംഭവങ്ങളുടെയും പ്രചാരണവുമായി ബന്ധപ്പെട്ട വരുമാനമാല്ലാതെ മറ്റെന്താണ്? കൂടാതെ അദൈവികവ്യവസ്ഥിതിയില്‍ ജീവിക്കുന്നവരെയെല്ലാംഇതുപോലുള്ള തിന്മകള്‍ കീഴടക്കിയിരിക്കും. അദൈവിക വ്യവസ്ഥിതിയിലെ മനുഷ്യരെല്ലാം പാപികളും, അക്രമികളുമായിത്തീരുമെന്നും രാഷ്‌ട്രീയ മാറ്റത്തിന് ആത്മാര്‍ത്ഥമായി നിലകൊള്ളുന്നവര്‍ക്ക് മാത്രമെ ദൈവം അവരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയുള്ളുവെന്നും,ദൈവികവ്യവസ്ഥിതിയെ മറച്ചു വെക്കുന്നവര്‍ ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷക്ക് അര്‍ഹരാണെന്നും ഇസ്‌ലാം പ്രഖ്യാപിക്കുന്നത്‌അതുകൊണ്ടാണ്. ആയതുകൊണ്ട് അദൈവിക വ്യവസ്ഥിതിയിലെ ജീവിതം മാലിന്യമുക്തവും ധാര്‍മികവുമാവണമെങ്കില്‍,നമസ്‌കാരം സേവനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുളള വിശിഷ്‌ട കര്‍മ്മങ്ങള്‍ ദൈവം സ്വീകരിക്കണമെങ്കിലും, അദൈവിക രാഷ്ട്രീയ വ്യവസ്ഥിതികളുടെ മാറ്റത്തിനായി ഓരോ മനുഷ്യനും നില കൊള്ളേണ്ടതുണ്ട്.അല്ലാത്തവര്‍ തീരാനഷ്ടത്തിലായിരിക്കും എത്രവലിയജനസമ്മതനാണെങ്കിലും. സഹോദരി-സഹോദരന്മാരേ, ഭൗതികലോകം എത്രത്തോളം യാഥാര്‍ത്ഥ്യമാണ് ? അത്രതന്നെ യാഥാര്‍ത്ഥ്യമാണ് പരലോകം. അവിടെ വിചാരണയുണ്ട് സ്വര്‍ഗ്ഗവും നരകവുമുണ്ട്. വിശ്വാസികള്‍(അദൈവികവ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ )സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും അവിശ്വസിച്ചവര്‍(ദൈവിക വ്യവസ്ഥിതിയെ മറച്ചു വെക്കുന്നവര്‍ )നരകത്തിലും പ്രവേശിക്കുന്നു. പ്രപഞ്ചത്തില്‍ സര്‍വ്വ കാര്യങ്ങള്‍ക്കും സ്രഷ്‌ടാവിന്റെ കൃത്യമായ ചില കണക്കുകളുണ്ട്. ആ കണക്ക് തെറ്റിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ദൈവത്തിനു മാത്രമറിയുന്ന വ്യക്തമായ അനുപാതമുണ്ട്‌സത്യനിഷേധത്തിന്.അതു പൂര്‍ത്തീകരിക്കുന്നതോടെ നാശനടപടിക്കു സമൂഹം വിധേയമാകും. കുറ്റവാളികളായ സമൂഹത്തിന്റെ മേലുള്ള ദൈവത്തിന്റെ ശിക്ഷാ നടപടി കാര്യകാരണബന്ധങ്ങള്‍ക്ക് അധീതമായി സംഭവിക്കുന്ന കാര്യമാണ്. കാര്യകാരണബന്ധങ്ങള്‍ക്കധീനമാണ് മനുഷ്യജ്ഞാനം.അതുകൊണ്ടുതന്നെ ദൈവത്തീന്റെശിക്ഷാ നപടികളെ പ്രതിരോധിക്കുക എത്രവലിയ ശാസ്ത്ര സംവിധാനത്തിനും സാധ്യമല്ല. അതെ, അഗാധ ഗര്‍ത്തത്തിലേക്കാണ് ജനസഞ്ചയം ഇന്ന് സഞ്ചരിക്കുന്നത്‌്. വെളിച്ചം ആഗ്രഹിക്കുന്നവര്‍ക്ക്‌്‌് അത് നല്‍കാന്‍ ഇവിടെ ഇപ്പോള്‍ആരാണുള്ളത്?. ഈ ശുന്യത പരിഹരിക്കാന്‍ കഴിയുമോഎന്നാണ് ഞങ്ങള്‍ അന്വേഷിക്കുത്. ഈ അന്വേഷണത്തിലേക്കുള്ള ഒരു മാര്‍ഗമാണ് ഐഡിയില്‍ റിസര്‍ച്ച് & സ്‌റ്റഡീസ്. ഈ പ്രബോധക സംഘത്തിന് നിലനില്‍ക്കുവാനുള്ള അര്‍ഹത ഉണ്ടോ?.നിങ്ങള്‍ പരിശോധിക്കുക. ഉത്തരം നിഷേധാത്മകമല്ലെങ്കില്‍ ഇത് വളര്‍ത്തിയെടുക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം നിര്‍ബന്ധമായും താങ്കള്‍ക്കുണ്ട്. ദൈവം അതിന്നായി എല്ലാവരേയും അനുഗ്രഹിക്കട്ടെ.