അദ്ധ്യായം 85( ബുറൂജ്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالسَّمَاء ذَاتِ الْبُرُوجِ
1=നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.

وَالْيَوْمِ الْمَوْعُودِ
2=വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.

وَشَاهِدٍ وَمَشْهُودٍ
3=സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.

قُتِلَ أَصْحَابُ الْأُخْدُودِ
4=ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

النَّارِ ذَاتِ الْوَقُودِ
5=അതായത്‌ വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.

إِذْ هُمْ عَلَيْهَا قُعُودٌ
6=അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.

وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
7=സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങള്‍ ചെയ്യുന്നതിന്‌ അവര്‍ദൃക്‌സാക്ഷികളായിരുന്നു.

وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
8=പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവി-ന്‍റെ വ്യവസ്ഥിതിയി-ല്‍ അവര്‍ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ അവര്‍( മര്‍ദ്ദകഭരണകൂടം ) ചുമത്തിയ കുറ്റം.

الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ
9=ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ ( അല്ലാഹുവില്‍ ). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ
10=സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട്‌ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക്‌ ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ
11=(ദൈവീക വ്യവസ്ഥിതിയില്‍)വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.

إِنَّ بَطْشَ رَبِّكَ لَشَدِيدٌ
12=തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത്‌ തന്നെയാകുന്നു.

إِنَّهُ هُوَ يُبْدِئُ وَيُعِيدُ
13=തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ ഉണ്ടാക്കുന്നതും.

وَهُوَ الْغَفُورُ الْوَدُودُ
14=അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,

ذُو الْعَرْشِ الْمَجِيدُ
15=സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,

فَعَّالٌ لِّمَا يُرِيدُ
16=താന്‍ ഉദ്ദേശിക്കുന്നതെന്തോ അത്‌ തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.

هَلْ أَتَاكَ حَدِيثُ الْجُنُودِ
17=ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയിരിക്കുന്നോ?

فِرْعَوْنَ وَثَمُودَ
18=അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).

بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ
19=അല്ല, സത്യനിഷേധികള്‍ (ആ ജനതക്കവതരിപ്പിച്ച വ്യവസ്ഥിതിയെ )നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.

وَاللَّهُ مِن وَرَائِهِم مُّحِيطٌ
20=അല്ലാഹു അവരുടെ പിന്‍വശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.

بَلْ هُوَ قُرْآنٌ مَّجِيدٌ
21=അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.

فِي لَوْحٍ مَّحْفُوظٍ
22=സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌