Articles

വി.ഖുർആൻ ആശയ വിവർത്തനം. അദ്ധ്യായം 51 (അദ്ദാരിയാത് ).

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالذَّارِيَاتِ ذَرْوًا
1=ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള്‍ ) തന്നെയാണ, സത്യം.

فَالْحَامِلَاتِ وِقْرًا
2=( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള്‍ ) തന്നെയാണ, സത്യം.

فَالْجَارِيَاتِ يُسْرًا
3=നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള്‍ ) തന്നെയാണ, സത്യം!

فَالْمُقَسِّمَاتِ أَمْرًا
4=കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ ( മലക്കുകള്‍ ) തന്നെയാണ, സത്യം.

വിശുദ്ധഖുര്‍ആന്‍ ആശയ വിവർത്തനം. അദ്ധ്യായം 52 ( അത്വൂര്‍ ).

.بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

وَالطُّورِ
1=ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.

وَكِتَابٍ مَّسْطُورٍ
2=എഴുതപ്പെട്ട വേദം തന്നെയാണ, സത്യം.

فِي رَقٍّ مَّنشُورٍ
3=നിവര്‍ത്തിവെച്ച തുകലില്‍

وَالْبَيْتِ الْمَعْمُورِ
4=അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.

وَالسَّقْفِ الْمَرْفُوعِ
5=ഉയര്‍ത്തപ്പെട്ട മേല്‍പുര ( ആകാശം ) തന്നെയാണ, സത്യം.

وَالْبَحْرِ الْمَسْجُورِ
6=നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.

അദ്ധ്യായം 53 ( അന്നജ്മ് ).

 

بسم الله الرحمن الرحيم

=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالنَّجْمِ إِذَا هَوَى
1=നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.

مَا ضَلَّ صَاحِبُكُمْ وَمَا غَوَى
2=നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

وَمَا يَنطِقُ عَنِ الْهَوَى
3=അദ്ദേഹം ഇച്ഛ പ്രകാരം സംസാരിക്കുന്നുമില്ല.

إِنْ هُوَ إِلَّا وَحْيٌ يُوحَى
4=അത്‌(നിങ്ങളുടെ മുമ്പിലവതരിപ്പിക്കുന്നത്) അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.

അദ്ധ്യായം 54( ഖമര്‍).

 

 

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ
1=ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.

وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ
2=ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍ പറയുകയും ചെയ്യും.

അദ്ധ്യായം 55 റഹ് മാൻ

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الرَّحْمَنُ
1=പരമകാരുണികന്‍

عَلَّمَ الْقُرْآنَ
2=ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.

خَلَقَ الْإِنسَانَ
3=അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

عَلَّمَهُ الْبَيَانَ
4=അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.

الشَّمْسُ وَالْقَمَرُ بِحُسْبَانٍ
5=സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)

അദ്ധ്യായം -57 (ഹദീദ് )

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ
1=ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‌ പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.

لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
2=അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ സര്‍വ്വകാര്യത്തിനും കഴിവുള്ളവനുമാണ്‌.

അദ്ധ്യായം 22 (ഹജ്ജ് )

 

❀بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 

❀ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ
1 =മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.

 

വിശുദ്ധഖുർആൻ അദ്ധ്യായം23(അല്‍ മുഅ്മിനൂന്‍)

 

 

❀ بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

❀ قَدْ أَفْلَحَ الْمُؤْمِنُونَ
1=സത്യവിശ്വാസികള്‍(ദൈവീകവ്യവസ്ഥിതിയുടെ പ്രബോധനമാർഗ്ഗത്തിൽ നിലകൊള്ളുന്നവർ ) വിജയം പ്രാപിച്ചിരിക്കുന്നു.

❀ الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ
2=തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,

❀ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ
3=അനാവശ്യകാര്യത്തില്‍ നിന്ന്‌ തിരിഞ്ഞുകളയുന്നവരുമായ,

❀ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ
4=സകാത്ത്‌ നിര്‍വഹിക്കുന്നവരുമായ.

വിശുദ്ധഖുർആൻ അദ്ധ്യായം24( നൂർ)

 

 

بسم الله الرحمن الرحيم
=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
سُورَةٌ أَنزَلْنَاهَا وَفَرَضْنَاهَا وَأَنزَلْنَا فِيهَا آيَاتٍ بَيِّنَاتٍ لَّعَلَّكُمْ تَذَكَّرُونَ ❀
1=നാം അവതരിപ്പിക്കുകയും (രാഷ്ട്രീയ)നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ വാക്യങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.