അദ്ധ്യായം 1 അൽബഖറ

റൂം അദ്ധ്യായം 30

 

بسم الله الرحمن الرحيم

1=ا ل م
അലിഫ്‌-ലാം-മീം

2=غُلِبَتِ الرُّومُ
റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.

3=فِي أَدْنَى الأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ
അടുത്ത രാജ്യത്ത് വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 29 -അന്‍കബൂത്-

 

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الم
1=അലിഫ്‌-ലാം-മീം.

أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ
2=ഞങ്ങള്‍ (സത്യാ ദീനിൽ )വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങള്‍ പരീക്ഷണത്തിന്‌(പ്രബോധിതരുടെ പ്രതികരണത്തിന് ) വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന്‌ മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 28 ഖസസ്

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
طسم
1=ത്വാ-സീന്‍-മീം.

تِلْكَ آيَاتُ الْكِتَابِ الْمُبِينِ
2=സ്പഷ്ടമായ വേദത്തിലെ വചനങ്ങളത്രെ അവ.

نَتْلُوا عَلَيْكَ مِن نَّبَإِ مُوسَى وَفِرْعَوْنَ بِالْحَقِّ لِقَوْمٍ يُؤْمِنُونَ
3=(ദൈവീക വ്യവസ്ഥിതിയിൽ)വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക്‌ നാം ഓതികേള്‍പിക്കുന്നു.

അദ്ധ്യായം 27 നംല്‍ ( ഉറുമ്പ് )

 

 

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 27 നംല്‍ ( ഉറുമ്പ് ) 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

طس تِلْكَ آيَاتُ الْقُرْآنِ وَكِتَابٍ مُّبِينٍ
1= ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന വേദത്തിലെ വചനങ്ങളത്രെ അവ.

هُدًى وَبُشْرَى لِلْمُؤْمِنِينَ
2=സത്യവിശ്വാസികള്‍(ദൈവീക വ്യവസ്ഥിതിയുടെ പ്രബോധന മാർഗ്ഗത്തിൽ നിലകൊള്ളുന്നവർ)
ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്‌.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 026 ശുഅറാ

 

☛ بسم الله الرحمن الرحيم

പരമദയാലുവും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

☛ طسم
1 =ത്വാ-സീന്‍-മീം

☛ تِلْكَ آيَاتُ الْكِتَابِ الْمُبِينِ
2 =സുവ്യക്തമായ വേദത്തിലെ വചനങ്ങളാണിവ

☛ لَعَلَّكَ بَاخِعٌ نَّفْسَكَ أَلاَّ يَكُونُوا مُؤْمِنِينَ
3 =അവര്‍ വിശ്വാസികളാകാത്തതിന്‍റെ (ദൈവീക വ്യവസ്ഥിതിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ) പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം

വിശുദ്ധഖുർആൻ അദ്ധ്യായം24( നൂർ)

 

 

بسم الله الرحمن الرحيم
=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
سُورَةٌ أَنزَلْنَاهَا وَفَرَضْنَاهَا وَأَنزَلْنَا فِيهَا آيَاتٍ بَيِّنَاتٍ لَّعَلَّكُمْ تَذَكَّرُونَ ❀
1=നാം അവതരിപ്പിക്കുകയും (രാഷ്ട്രീയ)നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ വാക്യങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

വിശുദ്ധഖുർആൻ അദ്ധ്യായം23(അല്‍ മുഅ്മിനൂന്‍)

 

 

❀ بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

❀ قَدْ أَفْلَحَ الْمُؤْمِنُونَ
1=സത്യവിശ്വാസികള്‍(ദൈവീകവ്യവസ്ഥിതിയുടെ പ്രബോധനമാർഗ്ഗത്തിൽ നിലകൊള്ളുന്നവർ ) വിജയം പ്രാപിച്ചിരിക്കുന്നു.

❀ الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ
2=തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,

❀ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ
3=അനാവശ്യകാര്യത്തില്‍ നിന്ന്‌ തിരിഞ്ഞുകളയുന്നവരുമായ,

❀ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ
4=സകാത്ത്‌ നിര്‍വഹിക്കുന്നവരുമായ.

അദ്ധ്യായം 22 (ഹജ്ജ് )

 

❀بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 

❀ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ
1 =മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.

 

അദ്ധ്യായം20( ത്വാഹാ )

 

❀بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

❀طه
1=ത്വാഹാ

❀مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَى
2=നിനക്ക്‌ നാം ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

❀إِلاَّ تَذْكِرَةً لِّمَن يَخْشَى
3=ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌.

❀تَنزِيلا مِّمَّنْ خَلَقَ الأَرْضَ وَالسَّمَاوَاتِ الْعُلَى
4=ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.