പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
∎ ا ل رَ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ
1= അലിഫ് ലാംറാ-വേദത്തിലെ അഥവാ ( കാര്യങ്ങള്‍ ) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.
∎رُّبَمَا يَوَدُّ الَّذِينَ كَفَرُواْ لَوْ كَانُواْ مُسْلِمِينَ
2=തങ്ങള്‍ മുസ്ലിംകള്(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍)ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ (സത്യവ്യവസ്ഥിതിയെ) മറച്ചുവെച്ചവര്‍ കൊതിച്ച് പോകും.